iPhone യൂസർ ഗൈഡ്
- സ്വാഗതം
-
- പകർപ്പവകാശവും വ്യാപാരമുദ്രകളും
iPhone-ൽ ഫോട്ടോകളും വീഡിയോകളും കാണൂ
നിങ്ങളുടെ iPhone-ൽ ഫോട്ടോകളും വീഡിയോകളും കാണാൻ ഫോട്ടോസ് ആപ്പ് ഉപയോഗിക്കൂ.
ഫോട്ടോകൾ കാണാൻ
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
ഒരു ഫോട്ടോ ഫുൾ സ്ക്രീനിൽ കാണാൻ അതിൽ ടാപ്പ് ചെയ്യൂ.
നുറുങ്ങ്:
ടാപ്പ് ചെയ്യൂ, തുടർന്ന് 3D ഇഫക്റ്റ് (iPhone 12 അല്ലെങ്കിൽ അതിനുശേഷമുള്ളതിൽ ലഭ്യമാണ്) ഉപയോഗിച്ച് ഫോട്ടോ കാണുന്നതിന് iPhone നിങ്ങളുടെ കൈയിൽ നീക്കൂ.
ബ്രൗസ് ചെയ്യുന്നത് തുടരാൻ ഫോട്ടോയിൽ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ വേഗത്തിൽ മുന്നോട്ട് പോകാനോ പിന്നോട്ട് പോകാനോ ഫോട്ടോയ്ക്ക് താഴെയുള്ള ‘ലഘുചിത്രങ്ങൾ’ സ്വൈപ്പ് ചെയ്യൂ.
ഫോട്ടോ അടച്ച് ലൈബ്രറിയിലേക്കോ ശേഖരത്തിലേക്കോ മടങ്ങാൻ
ടാപ്പ് ചെയ്യൂ.
നുറുങ്ങ്: നിങ്ങൾ കാണുന്ന ഫോട്ടോയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ, സ്ക്രീനിലെ കൺട്രോളുകൾ മറയ്ക്കാൻ അതിൽ ടാപ്പ് ചെയ്യൂ. കൺട്രോളുകൾ കാണിക്കാൻ വീണ്ടും ടാപ്പ് ചെയ്യൂ.
വീഡിയോകൾ പ്ലേ ചെയ്യൂ
നിങ്ങളുടെ iPhone-ലെ ഫോട്ടോസ്
ആപ്പിലേക്ക് പോകൂ.
വീഡിയോ പ്ലേ ചെയ്യാൻ അതിൽ ടാപ്പ് ചെയ്യൂ.
വീഡിയോ പ്ലേ ചെയ്യുമ്പോൾ, നിങ്ങൾക്ക് വീഡിയോ പോസ് ചെയ്യാം, അല്ലെങ്കിൽ വീഡിയോയിൽ മുന്നോട്ടോ പിന്നോട്ടോ പോകാൻ ഗ്രേ ബാർ വലിക്കാം.
വീഡിയോ അടച്ച് ലൈബ്രറിയിലേക്കോ ശേഖരത്തിലേക്കോ മടങ്ങാൻ
ടാപ്പ് ചെയ്യൂ.