American Academy of Pediatrics (AAP)-ന്റെ ‘ഫാമിലി മീഡിയ പ്ലാൻ’ ഉറക്കം, വ്യായാമം, സ്കൂൾ വർക്ക്, സുഹൃത്തുക്കളോടും കുടുംബത്തോടുമൊത്തുള്ള സമയം എന്നിവ ഉൾപ്പെടുന്ന സ്ക്രീൻ സമയം സന്തുലിതമാക്കുന്ന ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങളെ കുറിച്ച് സംസാരിക്കാനും സൃഷ്ടിക്കാനും കുടുംബങ്ങളെ സഹായിക്കുന്നു. നിങ്ങൾ AAP മാർഗനിർദേശം പ്രാവർത്തികമാക്കുമ്പോൾ Apple ഡിവൈസുകളും ഫീച്ചറുകളും നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ഗൈഡ് നിങ്ങളെ കാണിക്കുന്നു.*

American Academy of Pediatrics (AAP) നൽകുന്ന മാർഗനിർദേശങ്ങൾ പര്യവേഷണം ചെയ്യൂ

പേരന്റും കുട്ടിയും ഒരുമിച്ച് ഒരു iPad-ൽ നോക്കുന്നു.

ഘട്ടം 1: സ്ക്രീൻ സമയത്തെക്കുറിച്ച് ഒരു സംഭാഷണം ആരംഭിക്കൂ

രക്ഷാകർതൃ നിയന്ത്രണങ്ങൾ ഏറ്റവും ഫലപ്രദമാകുന്നത് അവ എന്തിനാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാകുമ്പോഴാണ്. ഏതെങ്കിലും ക്രമീകരണങ്ങൾ മാറ്റുന്നതിന് മുൻപ് സ്ക്രീൻ സമയത്തെക്കുറിച്ച് ഒരു സംഭാഷണം ആരംഭിക്കുന്നത് കുട്ടികൾക്ക് അവരെ പ്ലാനിൽ ഉൾപ്പെടുത്തിയതായി തോന്നാൻ സഹായിക്കുകയും വളരുന്നതനുസരിച്ച് കുട്ടിക്ക് പിന്തുണ നൽകുന്ന സംഭാഷണങ്ങൾ തുടരാൻ ഇടം സൃഷ്ടിക്കുകയും ചെയ്യും.

സ്ക്രീൻ സമയത്തെക്കുറിച്ച് നിങ്ങളുടെ കുട്ടിയുമായി ഒരു സംഭാഷണം നടത്തൂ

രണ്ട് പേരന്റ്സും ഒരു കുട്ടിയും ഒരുമിച്ച് ഒരു iMac-ൽ നോക്കുന്നു.

ഘട്ടം 2: ഒരു ‘ചൈൽഡ് അക്കൗണ്ട്’ സജ്ജീകരിക്കൂ

നിങ്ങൾ ‘കുടുംബ പങ്കിടൽ’ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിക്കായി ഒരു Apple അക്കൗണ്ട് സജ്ജീകരിക്കുമ്പോൾ, അത് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രാപ്തമാക്കുകയും നിങ്ങളുടെ കുട്ടിയുടെ അനുഭവം മാനേജ് ചെയ്യാൻ രക്ഷാകർതൃ നിയന്ത്രണങ്ങളിലേക്ക് നിങ്ങൾക്ക് ആക്സസ് നൽകുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ നിങ്ങളുടെ കുട്ടിയുടെ വിവരങ്ങളിൽ നിന്ന് വേർതിരിച്ച് സൂക്ഷിക്കുകയും ചെയ്യുന്നു.

ഒരു ചൈൽഡ് അക്കൗണ്ട് സൃഷ്ടിക്കൂ

പേരന്റും കുട്ടിയും ഒരുമിച്ച് ഒരു iPad-ൽ നോക്കുന്നു.

ഘട്ടം 3: വെബ്സൈറ്റുകൾക്കും ആപ്പുകൾക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കൂ

നിങ്ങളുടെ കുട്ടി പുതിയ ആപ്പുകളും ഗെയിമുകളും വെബ്സൈറ്റുകളും കണ്ടെത്തുന്നതനുസരിച്ച്, അവർക്ക് എന്തൊക്കെ ആക്സസ് ചെയ്യാൻ കഴിയും എന്നത് നിങ്ങൾക്ക് തീരുമാനിക്കാം—അവർക്ക് വാങ്ങാനോ ഡൗൺലോഡ് ചെയ്യാനോ കഴിയുന്ന ആപ്പുകൾ, സന്ദർശിക്കാവുന്ന വെബ്സൈറ്റുകൾ, പുസ്തകങ്ങളും മൂവികളും പോലുള്ള ഉള്ളടക്കങ്ങൾക്ക് അനുവദിക്കേണ്ട റേറ്റിങ്ങുകൾ എന്നിങ്ങനെ.

നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കൂ

നടന്നുപോകുന്ന ഒരു കുട്ടി, ഒരു Apple Watch-ൽ നോക്കുന്നു.

ഘട്ടം 4: ഡിവൈസ് ഉപയോഗത്തിന് ഒരു ഷെഡ്യൂൾ സൃഷ്ടിക്കൂ

നിങ്ങളുടെ കുട്ടിയുടെ ഡിവൈസ് ഉപയോഗത്തിന് ഒരു ഷെഡ്യൂൾ സജ്ജമാക്കുന്നത്, അവരുടെ ഓൺലൈൻ സമയത്തെ ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയം എന്നിവയുമായി സന്തുലിതമാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ കുട്ടി അവരുടെ Apple ഡിവൈസിൽ ചെലവഴിക്കുന്ന സമയം മാനേജ് ചെയ്യാനും ദിനചര്യകൾ സജ്ജമാക്കാൻ സഹായിക്കാനും നിങ്ങൾക്ക് ‘സ്ക്രീൻ സമയം’ ഉപയോഗിക്കാം.

നിങ്ങളുടെ കുട്ടിയുടെ ഡിവൈസ് ഉപയോഗത്തിന് ഒരു ഷെഡ്യൂൾ സൃഷ്ടിക്കൂ

പുറത്ത് ഇരിക്കുന്ന ഒരു കൂട്ടം കുട്ടികൾ. ഒരു കുട്ടി iPhone-ൽ FaceTime കോൾ ചെയ്യുന്നു.

ഘട്ടം 5: നിങ്ങളുടെ കുട്ടിയുടെ കോൺടാക്റ്റുകൾ മാനേജ് ചെയ്യൂ

നിങ്ങളുടെ കുട്ടിക്ക് ആരുമായി ഫോൺ, FaceTime, സന്ദേശങ്ങൾ എന്നിവയിൽ ആശയവിനിമയം നടത്താമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, കൂടാതെ പുതിയ കോൺടാക്റ്റുകൾ അംഗീകരിക്കുകയും ചെയ്യാം. നിങ്ങൾക്ക് ‘ആശയവിനിമയ സുരക്ഷ’ ഉപയോഗിച്ച് ഇമേജുകളിലും വീഡിയോകളിലും കണ്ടെത്തിയ നഗ്നതയും രക്തച്ചൊരിച്ചിലും കാണുന്നതിൽ നിന്നോ പങ്കിടുന്നതിൽ നിന്നോ അവരെ സംരക്ഷിക്കാൻ സഹായിക്കാനുമാകും.

നിങ്ങളുടെ കുട്ടിയുടെ കോൺടാക്റ്റുകൾ മാനേജ് ചെയ്യൂ

മേശയ്ക്കരികിൽ ഇരിക്കുന്ന പേരന്റും കുട്ടിയും, കുട്ടി Apple Pencil ഉപയോഗിച്ച് iPad-ൽ വരയ്ക്കുന്നു.

ഘട്ടം 6: കുട്ടി വളരുന്നതനുസരിച്ച് സംഭാഷണത്തിലേർപ്പെടുന്നത് തുടരൂ

രക്ഷാകർതൃ നിയന്ത്രണങ്ങൾക്ക് നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും ഇടയിലുള്ള മനസ്സ് തുറന്നതും തുടർച്ചയായതുമായ സംഭാഷണങ്ങളെ പിന്തുണയ്ക്കാൻ കഴിയും. നിങ്ങളുടെ കുട്ടി വളരുന്നതിനനുസരിച്ച് പതിവായി കാര്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ പ്ലാൻ ക്രമപ്പെടുത്തുകയും ചെയ്യൂ.

കുട്ടി വളരുന്നതനുസരിച്ച് സംഭാഷണത്തിലേർപ്പെടുന്നത് തുടരൂ

*ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന ഫീച്ചറുകൾ ഉപയോഗിക്കാൻ, നിങ്ങൾക്ക് iOS, iPadOS, macOS, watchOS, അല്ലെങ്കിൽ visionOS-ന്റെ പതിപ്പ് 27-ഓ അതിന് ശേഷമുള്ളതോ ആവശ്യമാണ്. നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിലെ ഒരു കുട്ടിക്കായി നിങ്ങൾ ഈ ഫീച്ചറുകൾ സജ്ജീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിലെ എല്ലാ ഡിവൈസുകളും iOS, iPadOS, macOS, watchOS, അല്ലെങ്കിൽ visionOS-ന്റെ പതിപ്പ് 27-ലേക്കോ അതിന് ശേഷമുള്ളതിലേക്കോ അപ്ഗ്രേഡ് ചെയ്യണം. നിങ്ങളുടെ Apple ഡിവൈസുകൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് അറിയൂ.

ഈ ഗൈഡ് നിങ്ങളുടെ കുട്ടിയുടെ ഡിവൈസിൽ ലഭ്യമായ രക്ഷാകർതൃ നിയന്ത്രണങ്ങളിൽ ചിലത് മാത്രമാണ് വിവരിക്കുന്നത്. നിങ്ങൾ ആദ്യമായി അവരുടെ ഡിവൈസ് സജ്ജീകരിക്കുമ്പോൾ അല്ലെങ്കിൽ അത് പതിപ്പ് 27-ലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ, രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാൻ നിങ്ങളോട് നിർദേശിക്കും. രക്ഷാകർതൃ നിയന്ത്രണം സജ്ജീകരിക്കുന്നതും മാനേജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള Apple ഡിവൈസുകൾ എന്നത് കാണൂ.

സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.