ഘട്ടം 5: നിങ്ങളുടെ കുട്ടിയുടെ കോൺടാക്റ്റുകൾ മാനേജ് ചെയ്യൂ
രക്ഷാകർതൃ നിയന്ത്രണങ്ങൾ ഓൺലൈൻ സുരക്ഷയ്ക്കുള്ള ഒരു സഹായകമായ തുടക്കമാണെങ്കിലും, അവ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് മനസ്സുതുറന്നതും തുടർച്ചയായതുമായ സംഭാഷണങ്ങളോടൊപ്പം ആണ് എന്ന് American Academy of Pediatrics (AAP) ചൂണ്ടിക്കാണിക്കുന്നു. ഓൺലൈനിൽ എന്തെങ്കിലും സുരക്ഷിതമല്ലാത്തതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയി തോന്നുമ്പോൾ കുട്ടികൾക്ക് ആശ്രയിക്കാവുന്ന വിശ്വസ്തരായ മുതിർന്നവരുടെ ഒരു നെറ്റ്വർക്ക് നിർമിക്കാനും ഇത് പ്രോത്സാഹിപ്പിക്കുന്നു, ഈ കണക്ഷനുകൾ പലപ്പോഴും ഓൺലൈനിലെ സുരക്ഷിത തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് മനസ്സിൽപ്പിടിച്ചുകൊണ്ട്.
നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിലെ ഒരു കുട്ടിക്കായി നിങ്ങൾ ഈ രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിലെ എല്ലാ ഡിവൈസുകളും iOS, iPadOS, macOS, watchOS, അല്ലെങ്കിൽ visionOS-ന്റെ പതിപ്പ് 27 അല്ലെങ്കിൽ അതിന് ശേഷമുള്ളതിലേക്ക് അപ്ഗ്രേഡ് ചെയ്യണം. നിങ്ങളുടെ Apple ഡിവൈസുകൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് അറിയൂ. | |||||||||||
നിങ്ങളുടെ കുട്ടിക്ക് ആരെല്ലാമായി ആശയവിനിമയം നടത്താമെന്ന് തീരുമാനിക്കൂ
കോൺടാക്റ്റ്സ് ആപ്പിൽ നിങ്ങളുടെ കുട്ടിയുടെ കോൺടാക്റ്റുകൾ മാനേജ് ചെയ്യുന്നതിലൂടെ, അവർക്ക് അറിയാവുന്നതും വിശ്വസിക്കാവുന്നതുമായ ആളുകളുമായി കണക്റ്റ് ചെയ്യാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകും. നിങ്ങളുടെ തിരഞ്ഞെടുക്കലുകൾ ഫോൺ, സന്ദേശങ്ങൾ, FaceTime എന്നിവയ്ക്കും നിങ്ങളുടെ കുട്ടിയുടെ കോൺടാക്റ്റുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്ന മൂന്നാം കക്ഷി ആപ്പുകൾക്കും ബാധകമാണ്. നിങ്ങൾക്ക് നിങ്ങളുടെ കുട്ടി ആ സേവനങ്ങളിലൂടെ പുതിയ ഒരാളുമായി കണക്റ്റ് ചെയ്യുന്നതിന് മുൻപ് അനുമതി ചോദിക്കുന്നത് അവശ്യമാക്കാം. കുട്ടി അനുവദിച്ച കോൺടാക്റ്റുകളുമായി മാത്രം സംസാരിച്ചാൽ മതി എന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ, അനുവദിച്ച ഒരാളെങ്കിലും ഉള്ള ഗ്രൂപ്പ് ചാറ്റുകൾ അനുവദിക്കാം — സുഹൃത്തുക്കളുടെ കൂട്ടത്തിൽനിന്ന് കുട്ടി ഒറ്റപ്പെട്ടുപോകാതിരിക്കാൻ ഇത് സഹായിക്കും.
തുടങ്ങാൻ, നിങ്ങളുടെ ‘കുടുംബ പങ്കിടൽ‘ ക്രമീകരണങ്ങളിലേക്ക് പോയി നിങ്ങളുടെ കുട്ടിയുടെ പേര് സെലക്റ്റ് ചെയ്ത ശേഷം ‘അനുവദിച്ച കോൺടാക്റ്റുകൾ’ ക്ലിക്ക് ചെയ്യുകയോ ടാപ്പ് ചെയ്യുകയോ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ കുട്ടിയുടെ കോൺടാക്റ്റുകൾ മാനേജ് ചെയ്യൂ എന്നത് കാണൂ.
കുറിപ്പ്: 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ‘ചൈൽഡ് അക്കൗണ്ടി’ൽ കോൺടാക്റ്റ് മാനേജ്മെന്റ് ഡിഫോൾട്ടായി ഓണായിരിക്കും, 13 വയസ്സും അതിൽ കൂടുതലും പ്രായമുള്ള കുട്ടികളുടെ ‘ചൈൽഡ് അക്കൗണ്ടി’ലും ഇത് ഓണാക്കാം. (പ്രായങ്ങൾ രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് വ്യത്യാസപ്പെടാം.)
സെൻസിറ്റീവായ ഉള്ളടക്കത്തിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കൂ
നിങ്ങൾക്ക് സെൻസിറ്റീവായ ഇമേജുകളും വീഡിയോകളും കാണുന്നതിൽ നിന്നോ പങ്കിടുന്നതിൽ നിന്നോ നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കാം. ‘ആശയവിനിമയ സുരക്ഷ’ നിങ്ങളുടെ കുട്ടിക്ക് ലഭിക്കുന്നതോ അല്ലെങ്കിൽ അയയ്ക്കാൻ ശ്രമിക്കുന്നതോ ആയ ഒരു ഫോട്ടോയിലോ വീഡിയോയിലോ നഗ്നത കണ്ടെത്തുന്നുവെങ്കിൽ, അത് ഇമേജ് ബ്ലർ ചെയ്യുകയും അവർക്ക് വിശ്വസിക്കാവുന്ന ഒരാളുമായി ബന്ധപ്പെടാനുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെ, സുരക്ഷിതമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ അവരെ സഹായിക്കുന്നതിന് മാർഗനിർദേശവും പ്രായത്തിനനുയോജ്യമായ വിഭവങ്ങളും നൽകുകയും ചെയ്യുന്നു. ‘ആശയവിനിമയ സുരക്ഷ’ ഡിവൈസിനെ ആശ്രയിച്ച് ‘സന്ദേശങ്ങൾ’, FaceTime, AirDrop, ‘കോൺടാക്റ്റ്സ്’ പോലുള്ള ആപ്പുകളിൽ പ്രവർത്തിക്കുന്നു. ഇമേജുകളിലും വീഡിയോകളിലും കണ്ടെത്തുന്ന രക്തച്ചൊരിച്ചിലോ അക്രമമോ ഉൾപ്പെടുന്ന എല്ലാ ഉള്ളടക്കവും ബ്ലർ ചെയ്യുകയും ചെയ്യുന്നു, കൂടാതെ നിങ്ങളുടെ കുട്ടിക്ക് ഒരു മുന്നറിയിപ്പും ലഭിക്കുന്നു. കൂടാതെ നിങ്ങൾ ഒരു ‘സ്ക്രീൻ സമയ’ പാസ്കോഡ് സജ്ജീകരിക്കുമ്പോൾ, 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിങ്ങളുടെ അനുമതിയില്ലാതെ സെൻസിറ്റീവ് ഉള്ളടക്കം കാണാൻ കഴിയില്ല.
തുടങ്ങാൻ, നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ക്രമീകരണങ്ങളിലേക്ക് പോയി നിങ്ങളുടെ കുട്ടിയുടെ പേര് സെലക്റ്റ് ചെയ്ത ശേഷം ‘ആശയവിനിമയ സുരക്ഷ’ ക്ലിക്ക് ചെയ്യുകയോ ടാപ്പ് ചെയ്യുകയോ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ കുട്ടിയുടെ ഡിവൈസിൽ സെൻസിറ്റീവായ ഇമേജുകളും വീഡിയോകളും ഉണ്ടോയെന്ന് പരിശോധിക്കൂ എന്നത് കാണൂ.
കുറിപ്പ്: 18 വയസ്സിന് താഴെയുള്ള, ഒരു ‘ചൈൽഡ് അക്കൗണ്ടു’ള്ള എല്ലാ കുട്ടികൾക്കും ‘ആശയവിനിമയ സുരക്ഷ’ ഡിഫോൾട്ടായി ഓണാണ്. (പ്രായങ്ങൾ രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് വ്യത്യാസപ്പെടാം.) ആശയവിനിമയ സുരക്ഷയെക്കുറിച്ചും അത് പ്രവർത്തിക്കുന്ന ആപ്പുകളെയും സേവനങ്ങളെയും കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി, നിങ്ങളുടെ കുട്ടിയുടെ Apple ഡിവൈസിലെ ‘ആശയവിനിമയ സുരക്ഷ’യെക്കുറിച്ച് എന്ന Apple പിന്തുണ ലേഖനം കാണൂ.