ഘട്ടം 2: ഒരു ചൈൽഡ് അക്കൗണ്ട് സൃഷ്ടിക്കൂ
ഒരു കുട്ടിയുടെ അക്കൗണ്ട് സൃഷ്ടിക്കുന്നത് നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും ക്രമീകരിക്കാൻ കഴിയുന്ന പ്രായത്തെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണം അവർക്ക് ലഭിക്കാൻ അനുവദിക്കുന്നു. നിങ്ങൾ ഒരു ‘ചൈൽഡ് അക്കൗണ്ട്’ സൃഷ്ടിക്കുകയും നിങ്ങളുടെ കുട്ടിയെ നിങ്ങളുടെ ‘കുടുംബ പങ്കിടൽ’ ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്യുമ്പോൾ, അവരുടെ രക്ഷാകർതൃ നിയന്ത്രണങ്ങൾ മാനേജ് ചെയ്യാനും അവരുമായി വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും പങ്കിടാനും സഹായിക്കുന്നതിന് നിങ്ങൾക്ക് മറ്റ് മുതിർന്നവരെ പേരന്റ്സായോ രക്ഷാകർത്താവായോ ചേർക്കാം. പുതിയ രക്ഷാകർതൃ നിയന്ത്രണ അനുഭവം പ്രയോജനപ്പെടുത്താൻ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
കുറിപ്പ്: 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു ‘ചൈൽഡ് അക്കൗണ്ട്’ ആവശ്യമാണ്, 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇത് ലഭ്യമാണ്. ഒരു ‘ചൈൽഡ് അക്കൗണ്ട്’ സൃഷ്ടിക്കാൻ ആവശ്യമായ കുറഞ്ഞ പ്രായം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉടനീളം വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ കുട്ടിക്കായി ഒരു Apple അക്കൗണ്ട് സൃഷ്ടിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.
‘ചൈൽഡ് അക്കൗണ്ട്’ സൃഷ്ടിക്കുന്നത് ആരംഭിക്കാൻ, ക്രമീകരണം ആപ്പിലേക്ക് (അല്ലെങ്കിൽ Mac-ലെ ‘സിസ്റ്റം ക്രമീകരണം’) പോകൂ, ‘കുട്ടിയെ ചേർക്കൂ’ ബട്ടൺ ക്ലിക്ക് ചെയ്യൂ അല്ലെങ്കിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചൈൽഡ് അക്കൗണ്ട് സൃഷ്ടിക്കൂ’ തിരഞ്ഞെടുക്കൂ. നിങ്ങളുടെ സാഹചര്യത്തിനനുസരിച്ച്, നിങ്ങൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യുകയുമാവാം:
നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ iPhone, iPad, Mac, അല്ലെങ്കിൽ Apple Watch സജ്ജീകരിക്കുകയാണെങ്കിൽ: നിങ്ങൾ ആദ്യമായി നിങ്ങളുടെ കുട്ടിക്കായി ഒരു Apple ഡിവൈസ് സജ്ജീകരിക്കുമ്പോൾ, അവരുടെ ആദ്യത്തെ Apple അക്കൗണ്ട് സൃഷ്ടിക്കുന്നതിനുള്ള ഘട്ടങ്ങളിലൂടെ നിങ്ങളെ നയിക്കും. ഈ പ്രക്രിയക്കിടയിൽ നിങ്ങൾക്ക് ‘സ്ക്രീൻ സമയ’വും മറ്റ് രക്ഷാകർതൃ നിയന്ത്രണങ്ങളും സജ്ജീകരിക്കുകയും ചെയ്യാം. നിങ്ങളുടെ കുട്ടിക്കായി ഒരു iPhone, iPad, Mac, അല്ലെങ്കിൽ Apple Watch സജ്ജീകരിക്കൂ എന്നത് കാണൂ.
നിങ്ങളുടെ കുട്ടിക്ക് ഒരു ഡിവൈസ് കൈമാറുകയാണെങ്കിൽ: നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന ഡിവൈസിൽ മറ്റൊരാൾ സൈൻ ഇൻ ചെയ്തിട്ടുണ്ടെങ്കിൽ, ആ Apple അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്യൂ, തുടർന്ന് ‘കുടുംബ പങ്കിടൽ’ ഉപയോഗിച്ച് ഒരു ‘ചൈൽഡ് അക്കൗണ്ട്’ സജ്ജീകരിച്ചുനൽകൂ. ഇതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വേറെയായിത്തന്നെ നിലനിൽക്കുകയും, പ്രായത്തെ അടിസ്ഥാനമാക്കിയുള്ള രക്ഷാകർതൃ നിയന്ത്രണങ്ങളിലേക്ക് നിങ്ങൾക്ക് ആക്സസ് ലഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ iPhone, iPad, Mac, അല്ലെങ്കിൽ Apple Watch വിൽക്കുന്നതിനോ ഗിവ് എവേ നൽകുകയോ എക്സ്ചേഞ്ച് ചെയ്യുന്നതിനോ മുൻപ് എന്ത് ചെയ്യണം എന്ന Apple പിന്തുണ ലേഖനങ്ങൾ കാണൂ.
നിങ്ങളുടെ കുട്ടിയുടെ പ്രായം കൃത്യമല്ലെങ്കിൽ: ചില കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ച Apple അക്കൗണ്ടിൽ അവരുടെ ശരിയായ ജന്മദിനമായിരിക്കില്ല നൽകിയിരിക്കുന്നത്, അതിനാൽ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങളും നിർദേശങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നില്ലായിരിക്കാം. നിങ്ങൾക്ക് ജന്മദിനം തിരുത്തുകയും ആവശ്യമെങ്കിൽ അത് ഒരു ‘ചൈൽഡ് അക്കൗണ്ടി’ലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യാം. ഇതുവഴി, നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാവുന്ന പ്രായത്തെ അടിസ്ഥാനമാക്കിയുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ നിങ്ങളുടെ കുട്ടിക്ക് ലഭിക്കും. നിങ്ങൾ ഒരു Apple അക്കൗണ്ട് ഒരു ചൈൽഡ് അക്കൗണ്ടിലേക്ക് മാറ്റുകയാണെങ്കിൽ എന്ന Apple പിന്തുണ ലേഖനം കാണൂ.