ഘട്ടം 6: കുട്ടി വളരുന്നതിനൊപ്പം അവരുമായുള്ള സംസാരങ്ങളും തുടരൂ
നിങ്ങളുടെ കുട്ടി വളരുന്നതനുസരിച്ച്, അവരുടെ ആവശ്യങ്ങളും നിങ്ങളുടെ കുടുംബത്തിന്റെ പ്ലാനും മാറിയേക്കാം. കുട്ടിയുടെ ഡിവൈസുകളുടെ ഉപയോഗത്തെക്കുറിച്ച് കുട്ടിയുമായി മനസ്സ് തുറന്നതും തുടർച്ചയായതുമായ സംഭാഷണം നിലനിർത്തുന്നത്, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സഹായകമായ കാര്യങ്ങളിൽ ഒന്നാണെന്ന് American Academy of Pediatrics (AAP) വ്യക്തമാക്കുന്നു. കാര്യങ്ങൾ പതിവായി ചോദിച്ചറിയുന്നതും, തീരുമാനങ്ങൾ ഫലപ്രദമാകാതെ വരുമ്പോൾ ഒരുമിച്ച് മാറ്റങ്ങൾ വരുത്തുന്നതും സാങ്കേതികവിദ്യയുമായി ആരോഗ്യകരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ കുട്ടിയെ സഹായിക്കും. ഇത് അവരുടെ ആദ്യത്തെ ഡിവൈസിൽ മാത്രം ഒതുങ്ങാതെ ദീർഘകാലം നിലനിൽക്കുന്ന ഒന്നായിരിക്കും.
നിങ്ങളുടെ കുട്ടി വളരുന്നതിനനുസരിച്ച്, അവരുടെ ‘സ്ക്രീൻ സമയ’ ക്രമീകരണങ്ങൾ ഒരുമിച്ച് അവലോകനം ചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം. എന്താണ് സജ്ജീകരിച്ചിരിക്കുന്നതെന്നും എന്തുകൊണ്ടെന്നും അവരുമായി സംസാരിക്കുന്നത് സ്ക്രീൻ സമയം സ്വയം മാനേജ് ചെയ്യാൻ അവരെ സജ്ജരാക്കും. നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഡിവൈസ് ഉപയോഗിക്കാനുള്ള സമയത്തിന്റെ ശുപാർശ ചെയ്യപ്പെട്ട അളവ് മാറുന്നതിനാൽ, നിങ്ങൾക്ക് അവരുടെ ‘സമയ അലവൻസുകൾ’ വർധിപ്പിക്കുകയും ചെയ്യാം. കൂടുതൽ സ്വാതന്ത്ര്യമായി പ്രവർത്തിക്കാൻ അവർ സജ്ജമായിട്ടുണ്ടോ എന്നത് പരിഗണിക്കാൻ ഇതൊരു നല്ല അവസരമാണ്.
നിങ്ങളുടെ കുട്ടിയുമായി പതിവായി സംസാരിക്കുകയും, മുന്നോട്ടു പോകുന്നതിനനുസരിച്ച് നിങ്ങളുടെ കുടുംബത്തിന്റെ പ്ലാൻ ക്രമപ്പെടുത്തുകയും ചെയ്യൂ
AAP അതിന്റെ വെബ്സൈറ്റിൽ നിർദേശിക്കുന്നത് ഇതുപോലൊന്ന് പറഞ്ഞുകൊണ്ട് ഒരു ചെക്ക്-ഇൻ ആരംഭിക്കാനാണ്:
‘നമ്മൾ നമ്മുടെ മാർഗരേഖകൾ നിശ്ചയിച്ചിട്ട് ഏകദേശം ഒരു മാസമായി. ഞാൻ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് ചോദിച്ചറിയാമെന്ന് കരുതി.’
‘നമ്മൾ ഒരുമിച്ച് നിശ്ചയിച്ച മാർഗരേഖകൾ നമുക്കൊന്ന് പരിശോധിക്കാം, എന്നിട്ട് അതിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമോ എന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം.’
‘എന്താണ് നന്നായി നടന്നത്?’
‘എന്താണ് നിങ്ങൾ പ്രതീക്ഷിച്ചത്രയും നന്നായി പോകാത്തത്?’
കുട്ടി വളരുന്നതിനനുസരിച്ച്, പ്ലാനിലെ ചില കാര്യങ്ങൾ ഫലപ്രദമാകാതെ വരുന്നത് സ്വാഭാവികമാണ്. നിങ്ങൾ ഉദ്ദേശിച്ചതുപോലെ ഒരു നിയമം ഫലപ്രദമാകുന്നില്ലെങ്കിൽ, നിങ്ങളുടെ കുട്ടിയുമായി ചേർന്ന് നിങ്ങൾക്കത് ഒന്നുകൂടി പരിശോധിക്കാവുന്നതാണ്.
കൂടുതൽ നിർദേശങ്ങൾക്കായി, AAP-യിൽ നിന്നുള്ള മീഡിയയെക്കുറിച്ച് സംഭാഷണം ആരംഭിക്കാനുള്ള, കുടുംബങ്ങൾക്കുള്ള മാതൃകകൾ കാണൂ.