American Academy of Pediatrics (AAP)-ൽ നിന്നുള്ള സ്ക്രീൻ സമയ മാർഗനിർദേശം
American Academy of Pediatrics (AAP) സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ കുടുംബങ്ങളെ സഹായിക്കുന്നതിന് ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള മാർഗനിർദേശം നൽകുന്നു. AAP കുടുംബങ്ങളെ, അവരുടെ കുട്ടികൾ ഏതെല്ലാം മീഡിയ, എങ്ങനെ, എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാനും, അവർ വളർന്നുവരുന്നതനുസരിച്ച് അതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ തുടരാനും പ്രോത്സാഹിപ്പിക്കുന്നു.
പ്രായഗണത്തെ അടിസ്ഥാനമാക്കിയുള്ള സ്ക്രീൻ സമയ മാർഗനിർദേശം
താഴെയുള്ള മാർഗനിർദേശം ക്ലിനിക്കൽ, ചൈൽഡ് ഡെവലപ്പ്മെന്റ് ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങൾക്ക്, അവരുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായതിനെ അടിസ്ഥാനമാക്കി ക്രമപ്പെടുത്താൻ കഴിയുന്ന ഒരു ആരംഭ പോയിന്റ് നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
5 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കുള്ള മാർഗനിർദേശം:
2 വർഷത്തിൽ താഴെ: കുടുംബവുമായും സുഹൃത്തുക്കളുമായുമുള്ള വീഡിയോ കോളുകൾക്ക് അനുവദിച്ചിട്ടുള്ളതല്ലാത്ത സ്ക്രീൻ സമയം ഈ പ്രായത്തിലുള്ളവർക്ക് നൽകേണ്ടതില്ല എന്നാണ് ഗവേഷണവും വിദഗ്ധരുടെ മാർഗനിർദേശവും പൊതുവെ നിർദേശിക്കുന്നത്. ഈ ഘട്ടത്തിൽ, പ്രായോഗികമായ കളികളിലൂടെയും ചുറ്റുമുള്ള ആളുകളുമായി നേരിട്ടുള്ള ഇടപെടലുകളിലൂടെയുമാണ് ശിശുക്കളും പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങളും ഏറ്റവും നന്നായി പഠിക്കുന്നത്.
2–5 വയസ്സുള്ള കുട്ടികൾക്ക്: ഈ പ്രായത്തിൽ, കൊച്ചുകുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശീലങ്ങൾ രൂപപ്പെടുത്താൻ തുടങ്ങുന്നു. മീഡിയ പരിധികൾ സജ്ജീകരിക്കുന്നത് കളിക്കാനും, പങ്കിട്ട വായനയ്ക്കും, കുടുംബത്തിനും വേണ്ടിയുള്ള സമയം സംരക്ഷിക്കാൻ സഹായിക്കുന്നു. ഏത് പ്രോഗ്രാമിങ്ങും പ്രായത്തിന് അനുയോജ്യമായിരിക്കണം, സ്ക്രീനിലുള്ളതിനെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഒരുമിച്ച് കാണുന്നതാണ് ഏറ്റവും നല്ലത്. വലിയ വികാരങ്ങളും ഈ പ്രായത്തിന്റെ ഭാഗമാണ്, വിവിധ സ്ട്രാറ്റജികളിലൂടെ ആ വികാരങ്ങളിലൂടെ കടന്നുപോകാൻ കുട്ടികളെ സഹായിക്കുന്നത് ആരോഗ്യകരമായ ശീലങ്ങൾ നേരത്തെ വളർത്തിയെടുക്കാൻ സഹായിക്കും.
6–12 വയസ്സുള്ള കുട്ടികൾക്കുള്ള മാർഗനിർദേശം: ഈ പ്രായത്തിൽ, ഉറക്കം, ചലനം, കളികൾ, കുടുംബത്തോടൊപ്പമുള്ള സമയം എന്നിവയ്ക്കായി ധാരാളം സമയം മാറ്റിവയ്ക്കേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസപരമായ മൂല്യമുള്ള ഗുണനിലവാരമുള്ള ഉള്ളടക്കം തിരഞ്ഞുകണ്ടെത്തൂ, സാധ്യമാകുന്നിടത്ത് ഓട്ടോപ്ലേയും അനന്തമായ സ്ക്രോളിങ്ങും ഓഫാക്കൂ. സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങുന്നതിന് 13 വയസ്സാകുന്നതുവരെ കാത്തിരിക്കാൻ പല വിദഗ്ധരും നിർദേശിക്കുന്നു.
13–17 വയസ്സുള്ള കൗമാരപ്രായക്കാർക്കുള്ള മാർഗനിർദേശം: കൗമാരക്കാർക്ക് ഏറ്റവും നല്ലത് ഘട്ടംഘട്ടമായുള്ള സ്വാതന്ത്ര്യമാണെന്ന് പല കുടുംബങ്ങളും മനസ്സിലാക്കുന്നു—ആദ്യ ഘട്ടങ്ങളിൽ, അവർ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോൾ, കൂടുതൽ മാർഗനിർദേശവും മേൽനോട്ടവും, അവർ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചുകാണിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും.
പ്രത്യേകിച്ച് പ്രായം കുറഞ്ഞ കൗമാരക്കാരുടെ കാര്യത്തിൽ, സോഷ്യൽ മീഡിയയ്ക്കുള്ള അവരുടെ സജ്ജത വിലയിരുത്തിക്കൊണ്ടിരിക്കുകയും ഉറക്കം, കുടുംബം, ശാരീരിക പ്രവർത്തനങ്ങൾ, നേരിട്ടുള്ള വ്യക്തിബന്ധങ്ങൾ എന്നിവയ്ക്കുള്ള അവശ്യ സമയം സംരക്ഷിക്കുകയും ചെയ്യൂ.
കൂടുതൽ സ്വാതന്ത്ര്യമുള്ള കൗമാരക്കാരിൽ, ഉറക്കക്കുറവ്, നിർബന്ധിത ഉപയോഗം, ഗ്രേഡുകൾ കുറയുന്നത്, അല്ലെങ്കിൽ ആത്മാഭിമാന പ്രശ്നങ്ങൾ എന്നിവ പോലുള്ള ഡിവൈസ് ഉപയോഗവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ശ്രദ്ധിക്കൂ. കൂടാതെ കൗമാരക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കൂ, അതുവഴി അവർക്ക് പിന്തുണ ആവശ്യമെങ്കിൽ നിങ്ങളെ സമീപിക്കാമെന്ന് അവർക്ക് മനസ്സിലാകട്ടെ.
ആരോഗ്യകരമായ സ്ക്രീൻ സമയ ശീലങ്ങൾ വികസിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ
സ്ക്രീൻ ഉപയോഗത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ, American Academy of Pediatrics ‘അഞ്ച് C-കൾ’ പരിഗണിക്കാൻ നിർദേശിക്കുന്നു:
കുട്ടി (Child): നിങ്ങളുടെ കുട്ടിയുടെ പ്രായം, സ്വഭാവം, വികാസ ഘട്ടം എന്നിവ പരിഗണിക്കൂ. ഒരേ തരത്തിൽ അല്ലെങ്കിൽ അളവിൽ ഉള്ള മീഡിയയോട് കുട്ടികൾ വ്യത്യസ്തമായി പ്രതികരിച്ചേക്കാം.
ഉള്ളടക്കം: വേഗമേറിയതോ അക്രമാസക്തമോ ആയ മീഡിയയേക്കാൾ വിദ്യാഭ്യാസപരവും പ്രായത്തിന് അനുയോജ്യവും പോസിറ്റീവുമായ ഉള്ളടക്കം തിരഞ്ഞെടുക്കുന്നത് പരിഗണിക്കൂ.
ശാന്തത (Calm): മീഡിയ ഉപയോഗം നിങ്ങളുടെ കുട്ടിയുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ സഹായിക്കുകയാണോ അതോ ദോഷകരമായി ബാധിക്കുകയാണോ ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കൂ.
ക്രൗഡിങ് ഔട്ട്: സ്ക്രീൻ സമയം എന്തിനെയൊക്കെയാണ് മാറ്റിനിർത്തുന്നതെന്നത് പരിഗണിക്കൂ—ഉറക്കം, ശാരീരിക പ്രവർത്തനം, ഹോംവർക്ക്, വീടിന് പുറത്തുള്ള കളി, അല്ലെങ്കിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയം—എന്നിട്ട് ആ പ്രവർത്തനങ്ങൾക്കായി കൂടുതൽ ഇടം സൃഷ്ടിക്കൂ.
ആശയവിനിമയം: കുട്ടികൾ ഓൺലൈനിൽ എന്താണ് കാണുന്നതെന്നതിനെക്കുറിച്ചും ചെയ്യുന്നതെന്നതിനെക്കുറിച്ചും അവരുമായി സംസാരിക്കൂ, അതിലൂടെ മീഡിയ പ്രോസസ് ചെയ്യാനും അതിൽ നിന്ന് പഠിക്കാനും അവരെ സഹായിക്കൂ.
നിങ്ങളുടെ കുടുംബത്തിനായി ആരോഗ്യകരമായ സ്ക്രീൻ സമയ ശീലങ്ങളെ എങ്ങനെ പിന്തുണയ്ക്കാമെന്നത് പരിഗണിക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ട ചില അധിക കാര്യങ്ങൾ ഇതാ:
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന സമയങ്ങളോ ബെഡ്റൂമോ പോലുള്ള ചില സമയങ്ങളും സ്ഥലങ്ങളും സ്ക്രീൻ-ഫ്രീ ആയി നിലനിർത്തുന്നത് സംഭാഷണങ്ങൾക്ക് ഇടം നൽകുകയും കുട്ടികൾക്ക് സ്ക്രീനിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.
ഉറക്കം കുട്ടികൾക്ക് പ്രത്യേകിച്ചും പ്രധാനമാണ്. ആരോഗ്യകരമായ ഉറക്കത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നതിന്, ഡിവൈസുകൾ കിടപ്പുമുറിക്ക് പുറത്ത് ചാർജ് ചെയ്യാനും ഉറങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് ഡിവൈസ് ഉപയോഗം നിർത്താനും AAP ശുപാർശ ചെയ്യുന്നു.
കുട്ടികൾ പലപ്പോഴും അവർക്ക് ചുറ്റുമുള്ള മുതിർന്നവരിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ നിങ്ങളുടെ സ്വന്തം ഡിവൈസുകൾ ഉപയോഗിക്കുന്ന രീതി അവരുടെ ശീലങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചേക്കാം.
AAP-ൽ നിന്നുള്ള റിസോഴ്സുകൾ
കുടുംബ മീഡിയ പ്ലാൻ: AAP നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഡിവൈസ് രഹിത സമയങ്ങൾ, ഉറങ്ങാനുള്ള സമയം, ദൈനംദിന ചര്യകൾ എന്നിവ ഉൾപ്പെടെ, സ്ക്രീൻ ഉപയോഗത്തിനായി ഒരു ഇഷ്ടാനുസൃത പ്ലാൻ നിർമിക്കാൻ സഹായിക്കുന്ന ഒരു സൗജന്യ ടൂൾ നൽകുന്നു. AAP വെബ്സൈറ്റിൽ കുടുംബ മീഡിയ പ്ലാൻ കാണൂ.
മീഡിയ ഉപയോഗത്തിന്റെ 5 C-കൾ: AAP, മീഡിയ ഉപയോഗത്തിന്റെ 5 C-കളെക്കുറിച്ച് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള മാർഗനിർദേശങ്ങളും നുറുങ്ങുകളും റിസോഴ്സുകളും നൽകുന്നു. AAP വെബ്സൈറ്റിൽ കുട്ടികളും സ്ക്രീൻ സമയവും: മീഡിയ മാർഗനിർദേശത്തിന്റെ 5 C-കൾ എങ്ങനെ ഉപയോഗിക്കാം എന്നത് കാണൂ.
ഏർളി ചൈൽഡ്ഹുഡ് ഡെവലപ്പ്മെന്റും സ്ക്രീൻ സമയ ടൂൾകിറ്റും: AAP ആരോഗ്യകരമായ മീഡിയ ശീലങ്ങൾ വളർത്തിയെടുക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന റിസോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. AAP വെബ്സൈറ്റിൽ പ്രാരംഭ ബാല്യകാല വികാസ, സ്ക്രീൻ സമയ ടൂൾകിറ്റ് കാണൂ.
സ്ക്രീൻ സമയ മാർഗനിർദേശങ്ങൾ: കൗമാരക്കാർ സോഷ്യൽ മീഡിയയിൽ എത്ര സമയം ചെലവിടണമെന്നതിനെ കുറിച്ചുള്ള പതിവ് ചോദ്യങ്ങൾക്ക് AAP തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗനിർദേശങ്ങളോടെ ഉത്തരം നൽകുന്നു. AAP വെബ്സൈറ്റിൽ സ്ക്രീൻ സമയ മാർഗനിർദേശങ്ങൾ കാണൂ.