ഇടതുവശത്തെയോ വലതുവശത്തെയോ AirPod പ്രവർത്തിക്കുന്നില്ലെങ്കിൽ

ഒരു AirPod-ൽ ശബ്ദമില്ലെങ്കിലോ ഒരു AirPod-ന് മറ്റേതിനേക്കാൾ ശബ്ദം കുറവ് അല്ലെങ്കിൽ കൂടുതൽ ആണെങ്കിലോ എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക.

ഒരു AirPod-ൽ ഒട്ടും ശബ്ദമില്ലെങ്കിൽ

  1. ചാർജിംഗ് കെയ്‌സ് പൂർണ്ണമായും ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

  2. രണ്ട് AirPods-ഉം ചാർജിംഗ് കെയ്‌സിൽ വച്ച് 30 സെക്കൻഡ് ചാർജ് ചെയ്യുക.

  3. നിങ്ങളുടെ iPhone-നോ iPad-നോ സമീപത്ത് വച്ച് ചാർജിംഗ് കെയ്‌സ് തുറക്കുക.

    AirPods 4, ചാർജിംഗ് കെയ്‌സിൽ അടപ്പ് തുറന്ന നിലയിൽ
  4. ഓരോ AirPod-ഉം ചാർജ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ iPhone-ലോ iPad-ലോ ചാർജ് സ്റ്റാറ്റസ് പരിശോധിക്കുക .

    iPhone ഹോം സ്‌ക്രീനിലെ AirPods, ചാർജിംഗ് കെയ്‌സ് എന്നിവയുടെ ബാറ്ററി നിലകൾ
  5. പ്രവർത്തിക്കാത്ത AirPod, അനുയോജ്യമായ ചെവിയിൽ വയ്‌ക്കുക.

  6. മറ്റേ AirPod, ചാർജിംഗ് കെയ്‌സിൽ തന്നെ വച്ച ശേഷം കെയ്‌സിന്റെ അടപ്പ് അടയ്‌ക്കുക.

  7. തകരാറുള്ള AirPod പരിശോധിക്കാൻ ഓഡിയോ പ്ലേ ചെയ്യുക.

  8. എന്താണ് സംഭവിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ:

    • തകരാറുള്ള AirPod-ൽ നിന്ന് ശബ്ദം പ്ലേ ചെയ്യുന്നുണ്ടെങ്കിൽ, രണ്ട് AirPods-ഉം ചാർജിംഗ് കെയ്‌സിൽ വച്ച് 30 സെക്കൻഡ് ചാർജ് ചെയ്യുക, തുടർന്ന് നിങ്ങളുടെ iPhone-നോ iPad-നോ സമീപത്ത് വെച്ച് ചാർജിംഗ് കെയ്‌സ് തുറന്ന് അവ രണ്ടും ഇപ്പോൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

    • ഒരു AirPod ഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ AirPods റീസെറ്റ് ചെയ്യുക.

ഒരു AirPod-ന് മറ്റേതിനേക്കാൾ ശബ്ദം കൂടുതലോ കുറവോ ആണെങ്കിൽ

നിങ്ങളുടെ ഇടതുവശത്തെയോ വലതുവശത്തെയോ AirPod, ശബ്ദം പ്ലേ ചെയ്യുന്നില്ലെങ്കിൽ അല്ലെങ്കിൽ അതിൽ ശബ്ദം വളരെ കുറവാണെങ്കിലോ:

  1. ഓരോ AirPod-ലെയും മൈക്രോഫോണും സ്‌പീക്കർ മെഷും പരിശോധിക്കുക.

    ഇടത് AirPod ഇയർബഡിലെ സ്‌പീക്കർ മെഷ്
  2. എന്തെങ്കിലും അഴുക്കുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ AirPods അല്ലെങ്കിൽ AirPods Pro വൃത്തിയാക്കുക.

  3. ക്രമീകരണം > ഉപയോഗസഹായി > ഓഡിയോ/വിഷ്വൽ > ബാലൻസ് എന്നിങ്ങനെ പോയി, ബാലൻസ്, മധ്യത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കൂടുതൽ സഹായം ആവശ്യമാണോ?

എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങളോട് പറയുക, തുടർന്ന് നിങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾ നിർദ്ദേശിക്കും.

നിർദ്ദേശങ്ങൾ നേടുക

പ്രസിദ്ധീകരിച്ച തീയതി: