AirPods, AirPods Pro എന്നിവ എങ്ങനെ റീസെറ്റ് ചെയ്യാം
നിങ്ങളുടെ AirPods ചാർജ് ചെയ്യുന്നില്ലെങ്കിലോ മറ്റൊരു പ്രശ്നം പരിഹരിക്കാനുണ്ടെങ്കിലോ അവ റീസെറ്റ് ചെയ്യേണ്ടി വന്നേക്കാം.
നിങ്ങളുടെ AirPods 1, AirPods 2, AirPods 3, AirPods Pro 1 അല്ലെങ്കിൽ AirPods Pro 2 റീസെറ്റ് ചെയ്യുക
AirPods അതിന്റെ ചാർജിംഗ് കെയ്‌സിൽ വയ്‌ക്കുക, അടപ്പ് അടച്ചതിന് ശേഷം 30 സെക്കൻഡ് കാത്തിരിക്കുക.
AirPods-മായി ജോടിയാക്കിയ iPhone-ലോ iPad-ലോ, ക്രമീകരണം > ബ്ലൂടൂത്ത് എന്നിങ്ങനെ പോകുക:
നിങ്ങളുടെ AirPods, 'എന്റെ ഉപകരണങ്ങൾ' ലിസ്റ്റിൽ ദൃശ്യമായാൽ, AirPods-ന് സമീപത്തുള്ള 'കൂടുതൽ വിവരങ്ങൾ' ബട്ടൺ ടാപ്പ് ചെയ്ത ശേഷം 'ഈ ഉപകരണം മറക്കുക' ടാപ്പ് ചെയ്യുക, തുടർന്ന്, സ്ഥിരീകരിക്കാൻ വീണ്ടും ടാപ്പ് ചെയ്യുക.
ലിസ്റ്റിൽ നിങ്ങളുടെ AirPods ദൃശ്യമാകുന്നില്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
ചാർജിംഗ് കെയ്‌സിന്റെ അടപ്പ് തുറക്കുക.
കെയ്‌സിന്റെ പിൻഭാഗത്തുള്ള സജ്ജീകരണ ബട്ടൺ ഏകദേശം 15 സെക്കൻഡ് അമർത്തിപ്പിടിക്കുക.
കെയ്‌സിന്റെ മുൻഭാഗത്തുള്ള സ്റ്റാറ്റസ് ലൈറ്റ്, ആംബർ നിറത്തിലും പിന്നീട് വെള്ള നിറത്തിലും മിന്നുമ്പോൾ, AirPods വീണ്ടും കണക്റ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിലുള്ള ഘട്ടങ്ങൾ പാലിക്കാം.
നിങ്ങളുടെ AirPods 4 (എല്ലാ മോഡലുകളും) അല്ലെങ്കിൽ AirPods Pro 3 റീസെറ്റ് ചെയ്യുക
ചാർജിംഗ് കെയ്‌സിൽ AirPods വയ്‌ക്കുക, അടപ്പ് അടച്ചതിന് ശേഷം 30 സെക്കൻഡ് കാത്തിരിക്കുക.
നിങ്ങളുടെ AirPods-മായി ജോടിയാക്കിയ iPhone-ലോ iPad-ലോ, ക്രമീകരണം > ബ്ലൂടൂത്ത് എന്നിങ്ങനെ പോകുക:
നിങ്ങളുടെ AirPods, 'എന്റെ ഉപകരണങ്ങൾ' ലിസ്റ്റിൽ ദൃശ്യമായാൽ, AirPods-ന് സമീപത്തുള്ള 'കൂടുതൽ വിവരങ്ങൾ' ബട്ടൺ ടാപ്പ് ചെയ്ത ശേഷം 'ഈ ഉപകരണം മറക്കുക' ടാപ്പ് ചെയ്യുക, തുടർന്ന്, സ്ഥിരീകരിക്കാൻ വീണ്ടും ടാപ്പ് ചെയ്യുക.
AirPods, ലിസ്റ്റിൽ ദൃശ്യമാകുന്നില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് പോകുക.
ചാർജിംഗ് കെയ്‌സിന്റെ അടപ്പ് തുറക്കുക.
സ്റ്റാറ്റസ് ലൈറ്റ് ഓണായിരിക്കുമ്പോൾ കെയ്‌സിന്റെ മുൻഭാഗത്ത് ഡബിൾ ടാപ്പ് ചെയ്യുക.
സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുമ്പോൾ വീണ്ടും ഡബിൾ ടാപ്പ് ചെയ്യുക.
സ്റ്റാറ്റസ് ലൈറ്റ് അതിവേഗം മിന്നുമ്പോൾ മൂന്നാം തവണയും ഡബിൾ ടാപ്പ് ചെയ്യുക.
സ്റ്റാറ്റസ് ലൈറ്റ് ആംബർ നിറത്തിലും പിന്നീട് വെള്ള നിറത്തിലും മിന്നുമ്പോൾ, AirPods വീണ്ടും കണക്റ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിലുള്ള ഘട്ടങ്ങൾ പാലിക്കാം.
AirPods റീസെറ്റ് ചെയ്യുമ്പോൾ സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുന്നില്ലെങ്കിൽ
AirPods, ചാർജിംഗ് കെയ്‌സിൽ വച്ച് 20 സെക്കൻഡ് നേരത്തേക്ക് അടപ്പ് അടച്ചുവയ്ക്കുക.
ചാർജിംഗ് കെയ്‌സിന്റെ അടപ്പ് തുറക്കുക.
നിങ്ങളുടെ AirPods മോഡൽ അനുസരിച്ച്:
AirPods 1, AirPods 2, AirPods 3, AirPods Pro 1, AirPods Pro 2 എന്നിവയ്‌ക്ക്, കെയ്‌സിന്റെ മുൻഭാഗത്തുള്ള സ്റ്റാറ്റസ് ലൈറ്റ് ആംബർ നിറത്തിലും അതിന് ശേഷം വെള്ള നിറത്തിലും മിന്നുന്നത് വരെ, കെയ്‌സിലെ സജ്ജീകരണ ബട്ടൺ ഏകദേശം 15 സെക്കൻഡ് വീണ്ടും അമർത്തിപ്പിടിക്കുക.
AirPods 4 മോഡലുകൾക്കും AirPods Pro 3 മോഡലിനും, സ്റ്റാറ്റസ് ലൈറ്റ് ഓണായിരിക്കുമ്പോൾ കെയ്‌സിന്റെ മുൻഭാഗത്ത്ഡബിൾ ടാപ്പ് ചെയ്യുക, സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുമ്പോൾ വീണ്ടും ഡബിൾ ടാപ്പ് ചെയ്യുക. സ്റ്റാറ്റസ് ലൈറ്റ് അതിവേഗം മിന്നുമ്പോൾ, സ്റ്റാറ്റസ് ലൈറ്റ് ആംബർ നിറത്തിലും അതിന് ശേഷം വെള്ള നിറത്തിലും മിന്നുന്നത് വരെ മൂന്നാം തവണയും ഡബിൾ ടാപ്പ് ചെയ്യുക.
AirPods വീണ്ടും കണക്റ്റ് ചെയ്യാൻ: AirPods അതിന്റെ ചാർജിംഗ് കെയ്‌സിൽ വച്ച ശേഷം, അതിന്റെ അടപ്പ് തുറന്നിരിക്കുന്ന നിലയിൽ നിങ്ങളുടെ ഉപകരണത്തിന് സമീപം വയ്ക്കുക, തുടർന്ന് നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിലുള്ള ഘട്ടങ്ങൾ പാലിക്കുക.
കൂടുതലറിയുക
നിങ്ങളുടെ റീപ്ലെയ്‌സ്‌മെന്റ് AirPods അല്ലെങ്കിൽ ചാർജിംഗ് കെയ്‌സ് സജ്ജീകരിക്കുക