പകരം വയ്ക്കാനുള്ള AirPods അല്ലെങ്കിൽ ചാർജിംഗ് കെയ്‌സ് സജ്ജീകരിക്കുക
പകരം വയ്ക്കാനുള്ള AirPods ഇയർബഡുകളോ ചാർജിംഗ് കെയ്‌സോ ലഭിക്കുമ്പോൾ, നിങ്ങളുടെ iPhone-ലോ iPad-ലോ AirPods വീണ്ടും ഉപയോഗിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരുക.
നിങ്ങൾ പുതിയ AirPods വാങ്ങിയാൽ, പുതിയത് എന്ന നിലയിൽ നിങ്ങളുടെ AirPods സജ്ജീകരിക്കുക
പകരം വയ്ക്കാനുള്ള AirPods 1, AirPods 2, AirPods 3, AirPods Pro അല്ലെങ്കിൽ പകരം വയ്ക്കാനുള്ള ചാർജിംഗ് കെയ്‌സ് സജ്ജീകരിക്കുക
AirPods രണ്ടും ചാർജിംഗ് കെയ്‌സിൽ വയ്ക്കുക.
കെയ്‌സ് വൈദ്യുതിയുമായി കണക്റ്റ് ചെയ്ത്, ലിഡ് അടച്ച്, 20 മിനിറ്റ് കാത്തിരിക്കുക.
ലിഡ് തുറന്ന്, ഇനിപ്പറയുന്നവയിൽ ഒരു കാര്യം ചെയ്യുക:
സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുകയാണെങ്കിൽ, ഘട്ടം 5-ലേക്ക് പോകുക.
സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുന്നില്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
ലിഡ് തുറന്നുവെച്ച്, സ്റ്റാറ്റസ് ലൈറ്റ് ആദ്യം ബ്രൗൺ നിറത്തിലും തുടർന്ന് വെള്ള നിറത്തിലും മിന്നുന്നതുവരെ, കെയ്‌സിൻ്റെ പുറകുവശത്തുള്ള സജ്ജീകരണ ബട്ടൺ 15 സെക്കൻഡ് അമർത്തിപ്പിടിക്കുക. എന്നിട്ടും സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുന്നില്ലെങ്കിൽ, എന്ത് ചെയ്യണമെന്ന് അറിയുക.

സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുമ്പോൾ, നിങ്ങളുടെ ചാർജിംഗ് കെയ്‌സിൻ്റെ ലിഡ് അടയ്ക്കുക.
സ്ക്രീനിൽ ദൃശ്യമാകുന്ന സജ്ജീകരണ ആനിമേഷനിലെ ‘കണക്റ്റ് ചെയ്യുക’ ടാപ്പ് ചെയ്യുന്നതിന് മുൻപ്, ക്രമീകരണം > Bluetooth എന്ന ക്രമത്തിൽ പോയി താഴെ പറയുന്നത് ചെയ്യുക:
ക്രമീകരണം > Bluetooth എന്നതിൽ നിങ്ങളുടെ AirPods ദൃശ്യമാകുന്നുണ്ടെങ്കിൽ, നിങ്ങളുടെ AirPods-ന് തൊട്ടടുത്തുള്ള ടാപ്പ് ചെയ്ത്, സ്ഥിരീകരിക്കാൻ വീണ്ടും ടാപ്പ് ചെയ്യുക. അടുത്ത ഘട്ടത്തിലേക്ക് പോകുക.
നിങ്ങളുടെ AirPods അവിടെ ദൃശ്യമാകുന്നില്ലെങ്കിൽ.
ലിഡ് തുറക്കുക, തുടർന്ന് നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ന്റെ ഹോം സ്ക്രീനിലേക്ക് പോകുക.
സജ്ജീകരണ ആനിമേഷനിൽ, ‘കണക്റ്റ് ചെയ്യുക’ ടാപ്പ് ചെയ്ത്, ‘പൂർത്തിയായി’ ടാപ്പ് ചെയ്യുക. AirPods ഉപയോഗിക്കാൻ തയ്യാറായി.
പകരം വയ്ക്കുന്ന AirPods 4 (എല്ലാ മോഡലുകളും) അല്ലെങ്കിൽ പകരം വയ്ക്കുന്ന ചാർജിംഗ് കെയ്‌സ് സജ്ജീകരിക്കുക
AirPods രണ്ടും ചാർജിംഗ് കെയ്‌സിൽ വയ്ക്കുക.
കെയ്‌സ് വൈദ്യുതിയുമായി കണക്റ്റ് ചെയ്ത്, ലിഡ് അടച്ച്, 20 മിനിറ്റ് കാത്തിരിക്കുക.
ലിഡ് തുറന്ന്, ഇനിപ്പറയുന്നവയിൽ ഒരു കാര്യം ചെയ്യുക:
സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുകയാണെങ്കിൽ, ഘട്ടം 5-ലേക്ക് പോകുക.
സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുന്നില്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
സ്റ്റാറ്റസ് ലൈറ്റ് ഓണായിരിക്കുമ്പോൾ കെയ്‌സിൻ്റെ മുൻഭാഗത്ത് ഇരട്ട ടാപ്പ് ചെയ്യുക, സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുമ്പോൾ വീണ്ടും ഇരട്ട ടാപ്പ് ചെയ്യുക, തുടർന്ന് സ്റ്റാറ്റസ് ലൈറ്റ് അതിവേഗം മിന്നുമ്പോൾ മൂന്നാം തവണ ഇരട്ട ടാപ്പ് ചെയ്യുക. സ്റ്റാറ്റസ് ലൈറ്റ് ബ്രൗൺ നിറത്തിലും തുടർന്ന് വെള്ള നിറത്തിലും മിന്നുമ്പോൾ, അടുത്ത ഘട്ടത്തിലേക്ക് പോകുക. സ്റ്റാറ്റസ് ഇപ്പോഴും വെള്ള നിറത്തിൽ മിന്നുന്നില്ലെങ്കിൽ, എന്ത് ചെയ്യണമെന്ന് അറിയുക.

സ്റ്റാറ്റസ് ലൈറ്റ് വെള്ള നിറത്തിൽ മിന്നുമ്പോൾ, നിങ്ങളുടെ ചാർജിംഗ് കെയ്‌സിൻ്റെ ലിഡ് അടയ്ക്കുക.
സ്ക്രീനിൽ ദൃശ്യമാകുന്ന സജ്ജീകരണ ആനിമേഷനിലെ ‘കണക്റ്റ് ചെയ്യുക’ ടാപ്പ് ചെയ്യുന്നതിന് മുൻപ്, ക്രമീകരണം > Bluetooth എന്ന ക്രമത്തിൽ പോയി താഴെ പറയുന്നത് ചെയ്യുക:
ക്രമീകരണം > Bluetooth എന്നതിൽ നിങ്ങളുടെ AirPods ദൃശ്യമാകുന്നുണ്ടെങ്കിൽ, നിങ്ങളുടെ AirPods-ന് തൊട്ടടുത്തുള്ള ടാപ്പ് ചെയ്ത്, സ്ഥിരീകരിക്കാൻ വീണ്ടും ടാപ്പ് ചെയ്യുക. അടുത്ത ഘട്ടത്തിലേക്ക് പോകുക.
നിങ്ങളുടെ AirPods അവിടെ ദൃശ്യമാകുന്നില്ലെങ്കിൽ.
ലിഡ് തുറക്കുക, തുടർന്ന് നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ന്റെ ഹോം സ്ക്രീനിലേക്ക് പോകുക.
സജ്ജീകരണ ആനിമേഷനിൽ, ‘കണക്റ്റ് ചെയ്യുക’ ടാപ്പ് ചെയ്ത്, ‘പൂർത്തിയായി’ ടാപ്പ് ചെയ്യുക. AirPods ഉപയോഗിക്കാൻ തയ്യാറായി.
കൂടുതൽ സഹായം ആവശ്യമാണോ?
എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഞങ്ങളോട് കൂടുതൽ പറയൂ, നിങ്ങൾക്ക് അടുത്തതായി എന്ത് ചെയ്യാനാകും എന്ന് ഞങ്ങൾ നിർദ്ദേശിക്കാം.