നിങ്ങളുടെ AirPods എങ്ങനെ വൃത്തിയാക്കാം
പതിവായി വൃത്തിയാക്കുന്നത് നിങ്ങളുടെ AirPods പരിപാലിക്കുന്നതിന് സഹായകമാകും.
നിങ്ങളുടെ AirPods തിരിച്ചറിയുക, അല്ലെങ്കിൽ നിങ്ങളുടെ AirPods Pro അല്ലെങ്കിൽ AirPods Max.
നിങ്ങളുടെ AirPods മെഷുകൾ വൃത്തിയാക്കുക
AirPods 3, AirPods 4 മെഷുകൾ വൃത്തിയാക്കാൻ, നിങ്ങൾക്ക് ഒരു Belkin AirPods ക്ലീനിംഗ് കിറ്റ് ആവശ്യമാണ്, അല്ലെങ്കിൽ:
Bioderma അല്ലെങ്കിൽ Neutrogena-യിൽ നിന്ന് ലഭിക്കുന്നത് പോലുള്ള, PEG-6 കാപ്രിലിക്/കാപ്രിക് ഗ്ലിസറൈഡുകൾഅടങ്ങിയ മിസെല്ലാർ വാട്ടർ
ഡിസ്റ്റിൽഡ് വാട്ടർ
മൃദുവായ നാരുകളുള്ള, കുട്ടികൾക്കുള്ള ടൂത്ത്ബ്രഷ്
രണ്ട് ചെറിയ കപ്പുകൾ
ഒരു പേപ്പർ ടവൽ
നിങ്ങളുടെ AirPods 4 മെഷുകൾ വൃത്തിയാക്കുക
വൃത്തത്തിനുള്ളിലുള്ള, AirPods 4-ലെ മെഷുകൾ നിങ്ങൾക്ക് വൃത്തിയാക്കാനാകും. മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക.
ഒരു കപ്പിൽ അൽപ്പം മിസെല്ലാർ വാട്ടർ എടുക്കുക.
നാരുകൾ പൂർണ്ണമായും നനയുന്നത് വരെ, കപ്പിലുള്ള മിസെല്ലാർ വാട്ടറിൽ ടൂത്ത്ബ്രഷ് മുക്കിവയ്ക്കുക.
മെഷ് മുകൾ ഭാഗത്ത് വരുന്ന തരത്തിൽ നിങ്ങളുടെ AirPod പിടിക്കുക.
ഏകദേശം 15 സെക്കൻഡ് നേരം വൃത്താകൃതിയിൽ മെഷ് ബ്രഷ് ചെയ്യുക.
നിങ്ങളുടെ AirPod തിരിച്ച് പിടിച്ച് അതിലെ നനവ് ഒരു പേപ്പർ ടവലിൽ ഒപ്പിയെടുക്കുക. മെഷിൽ പേപ്പർ ടവൽ സ്‌പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഓരോ മെഷിലും 2 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ രണ്ട് തവണ കൂടി (മൊത്തം മൂന്ന് തവണ) ആവർത്തിക്കുക.
മിസെല്ലാർ വാട്ടർ കഴുകിക്കളയാൻ, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ബ്രഷ് കഴുകുക, തുടർന്ന് നിങ്ങൾ വൃത്തിയാക്കിയ ഓരോ മെഷിലും 1 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ആവർത്തിക്കുക.
നിങ്ങളുടെ AirPods ചാർജിംഗ് കെയ്‌സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക.
നിങ്ങളുടെ AirPods 3 മെഷുകൾ വൃത്തിയാക്കുക
വൃത്തത്തിനുള്ളിലുള്ള, നിങ്ങളുടെ AirPods 3-യിലെ മെഷുകൾ നിങ്ങൾക്ക് വൃത്തിയാക്കാനാകും. മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക.
ഒരു കപ്പിൽ അൽപ്പം മിസെല്ലാർ വാട്ടർ എടുക്കുക.
നാരുകൾ പൂർണ്ണമായും നനയുന്നത് വരെ, കപ്പിലെ മിസെല്ലാർ വാട്ടറിൽ ടൂത്ത്ബ്രഷ് മുക്കിവയ്ക്കുക.
മെഷ് മുകൾ ഭാഗത്ത് വരുന്ന തരത്തിൽ നിങ്ങളുടെ AirPod പിടിക്കുക.
ഏകദേശം 15 സെക്കൻഡ് നേരം വൃത്താകൃതിയിൽ മെഷ് ബ്രഷ് ചെയ്യുക.
നിങ്ങളുടെ AirPod തിരിച്ച് പിടിച്ച് അതിലെ നനവ് ഒരു പേപ്പർ ടവലിൽ ഒപ്പിയെടുക്കുക. മെഷിൽ പേപ്പർ ടവൽ സ്‌പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഓരോ മെഷിലും 2 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ രണ്ട് തവണ കൂടി (മൊത്തം മൂന്ന് തവണ) ആവർത്തിക്കുക.
മിസെല്ലാർ വാട്ടർ കഴുകിക്കളയാൻ, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ബ്രഷ് കഴുകുക, തുടർന്ന് നിങ്ങൾ വൃത്തിയാക്കിയ ഓരോ മെഷിലും 1 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ആവർത്തിക്കുക.
നിങ്ങളുടെ AirPods ചാർജിംഗ് കെയ്‌സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക.
നിങ്ങളുടെ AirPods-ന്റെ ബോഡി വൃത്തിയാക്കുക
നിങ്ങളുടെ AirPods, കറകൾക്കോ മറ്റെന്തെങ്കിലും തകരാറിനോ കാരണമായേക്കാവുന്ന എന്തെങ്കിലും വസ്തുക്കളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ — ഉദാഹരണത്തിന്, സോപ്പുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, ലോഷനുകൾ, പെർഫ്യൂമുകൾ, സോൾവെന്റുകൾ, ഡിറ്റർജന്റ്, ആസിഡുകൾ അല്ലെങ്കിൽ അസിഡിക് ഭക്ഷണങ്ങൾ, ഇൻസെക്റ്റ് റിപ്പെല്ലന്റുകൾ, സൺസ്ക്രീൻ, എണ്ണ, അല്ലെങ്കിൽ ഹെയർ ഡൈ:
ശുദ്ധമായ ജലത്തിൽ മുക്കി ചെറുതായി നനച്ചെടുത്ത ഒരു തുണി ഉപയോഗിച്ച് അവ തുടച്ച് വൃത്തിയാക്കുക, അതിന് ശേഷം മൃദുവും ഉണങ്ങിയതും നൂലുകൾ പൊന്താത്തതുമായ ഒരു തുണി ഉപയോഗിച്ച് അവ ഉണക്കുക.
ചാർജിംഗ് കെയ്‌സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക.
നിങ്ങളുടെ AirPods വെള്ളത്തിനടിയിൽ ഉപയോഗിക്കരുത്, നിങ്ങളുടെ AirPods വൃത്തിയാക്കാനായി കൂർത്ത വസ്‌തുക്കളോ പരുക്കൻ മെറ്റീരിയലുകളോ ഉപയോഗിക്കരുത്.
നിങ്ങളുടെ AirPods-ന്റെ ചാർജിംഗ് കെയ്‌സ് വൃത്തിയാക്കുക
ചാർജിംഗ് പോർട്ടിൽ എന്തെങ്കിലും അവശിഷ്‌ടങ്ങളുണ്ടെങ്കിൽ വൃത്തിയുള്ളതും ഉണങ്ങിയതും മൃദുവായ നാരുകളുള്ളതുമായ ഒരു ബ്രഷ് ഉപയോഗിച്ച് അവ നീക്കം ചെയ്യുക. മെറ്റൽ കോൺടാക്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ, ചാർജിംഗ് പോർട്ടുകളിൽ ഒന്നും ഇടരുത്.
മൃദുവും ഉണങ്ങിയതും നൂലുകൾ പൊന്താത്തതുമായ ഒരു തുണി ഉപയോഗിച്ച് ചാർജിംഗ് കെയ്‌സ് വൃത്തിയാക്കുക. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഐസോപ്രൊപൈൽ ആൽക്കഹോൾ ഉപയോഗിച്ച് തുണി ചെറുതായി നനയ്ക്കാം.
ചാർജിംഗ് കെയ്‌സ് ഉണങ്ങാൻ അനുവദിക്കുക.
ചാർജിംഗ് പോർട്ടുകളിൽ ദ്രാവകങ്ങളൊന്നും കടക്കരുത്, ചാർജിംഗ് കെയ്‌സ് വൃത്തിയാക്കാൻ പരുക്കൻ മെറ്റീരിയലുകൾ ഉപയോഗിക്കരുത്.
ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാകാതെ ശ്രദ്ധിക്കുക
വ്യായാമം ചെയ്യുമ്പോൾ AirPods 3 അല്ലെങ്കിൽ AirPods 4 ഉപയോഗിച്ചെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഉപകരണം വിയർപ്പ്, സോപ്പ്, ഷാംപൂ, മേക്കപ്പ്, സൺസ്‌ക്രീൻ, ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുള്ള ലോഷനുകൾ പോലുള്ള ദ്രാവകങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ, നിങ്ങളുടെ ഉപകരണം വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ AirPods — ചർമ്മവും — വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുന്നത് സൂക്ഷിക്കുന്നത് കൂടുതൽ സുഗമമായ അനുഭവം നൽകും, ഇത് ദീർഘകാല ഉപയോഗം കാരണമുണ്ടാകുന്ന തകരാറിൽ നിന്ന് നിങ്ങളുടെ ഉപകരണത്തെ പരിരക്ഷിക്കുകയും ചെയ്യുന്നു.
ചില വസ്‌തുക്കളോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ, AirPods-ലെ മെറ്റീരിയലുകൾ പരിശോധിക്കുക.
വിയർപ്പും ജലവും പ്രതിരോധിക്കാനുള്ള AirPods-ന്റെ ശേഷിയെ കുറിച്ച് അറിയുക.
കൂടുതൽ സഹായം നേടുക
വൃത്തിയാക്കിയതിന് ശേഷവും നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ AirPods-നുള്ള സേവനം നേടുക.
AirPods-ന് തകരാറുണ്ടായാൽ, റീപ്ലെയ്സ്മെന്റ് ഓർഡർ ചെയ്യുക. നിങ്ങളുടെ പ്രശ്‌നം Apple പരിമിത വാറന്റി, AppleCare+ എന്നിവയുടെയോ ഉപഭോക്തൃ നിയമത്തിന്റെയോ കീഴിൽ വരുന്നതല്ലെങ്കിൽ, ഔട്ട് ഓഫ് വാറന്റി ഫീസ് നൽകി നിങ്ങൾക്ക് AirPods റീപ്ലെയ്‌സ് ചെയ്യാം.