iPad-ലെ സ്ക്രീനിലെ ചലനം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യൂ
നിങ്ങളുടെ iPad സ്ക്രീനിൽ നിങ്ങൾക്ക് വിഷ്വൽ ചലനം വേണ്ടതില്ലെങ്കിൽ, ഇനിപ്പറയുന്നതുപോലുള്ള ചില സ്ക്രീൻ എലമെന്റുകളുടെ ചലനം നിങ്ങൾക്ക് നിർത്തുകയോ കുറയ്ക്കുകയോ ചെയ്യാം:
വാൾപേപ്പർ, ആപ്പുകൾ, അലേർട്ടുകൾ എന്നിവയുടെ പാരലാക്സ് ഇഫക്റ്റ്
സ്ക്രീൻ പരിവർത്തനങ്ങൾ
Siri ആനിമേഷനുകൾ
ടൈപ്പിങ് സ്വയംപൂർത്തീകരണം
സന്ദേശങ്ങൾ ആപ്പിലെ ആനിമേറ്റഡ് ഫുൾ-സ്ക്രീനും ബബിൾ ഇഫക്റ്റുകളും
വെബിലെയും ആപ്പുകളിലെയും ആനിമേറ്റ് ചെയ്ത ഇമേജുകൾ
ക്രമീകരണം
> ആക്സസബിലിറ്റി > ചലനം എന്നതിലേക്ക് പോകൂ.
ഈ ക്രമീകരണങ്ങൾ ചലനത്തെ നിർത്തുകയോ കുറയ്ക്കുകയോ ചെയ്യും:
ചലനം കുറയ്ക്കൂ: ഓൺ ചെയ്യൂ. (ഓഫായിരിക്കുമ്പോൾ, യൂസർ ഇന്റർഫേസിലെ കൂടുതൽ ഇനങ്ങൾ ഐക്കണുകളുടെ പാരലാക്സ് ഇഫക്റ്റ് പോലെ ആനിമേറ്റ് ചെയ്യുന്നു.)
സന്ദേശ ഇഫക്റ്റുകൾ ഓട്ടോ-പ്ലേ ചെയ്യൂ: ഓഫ് ചെയ്യൂ. (ഓണായിരിക്കുമ്പോൾ, സന്ദേശം ആപ്പ് ഫുൾ സ്ക്രീൻ ഇഫക്റ്റുകൾ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നു. നിങ്ങൾ ഈ ക്രമീകരണം ഓഫാക്കിയാലും, സന്ദേശ ബബിളിന് താഴെയുള്ള റീപ്ലേ ടാപ്പ് ചെയ്ത് നിങ്ങൾക്ക് മാനുവലായി ഇഫക്റ്റുകൾ പ്ലേ ചെയ്യാം.)
വീഡിയോ പ്രിവ്യൂകൾ ഓട്ടോ-പ്ലേ ചെയ്യൂ: ഓഫ് ചെയ്യൂ. (ഓണായിരിക്കുമ്പോൾ, App Store പോലുള്ള ആപ്പുകളെ വീഡിയോ പ്രിവ്യൂകൾ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാൻ ഇത് അനുവദിക്കുന്നു.)
ആനിമേറ്റ് ചെയ്ത ഇമേജുകൾ ഓട്ടോ-പ്ലേ ചെയ്യൂ: ഓഫ് ചെയ്യൂ. (ഓണായിരിക്കുമ്പോൾ, ദ്രുതഗതിയിലുള്ള ആനിമേറ്റ് ചെയ്ത ഇമേജുകളും സന്ദേശങ്ങളിലെയും Safari-യിലെയും GIF-കൾ പോലുള്ള ചലിക്കുന്ന എലമെന്റുകളും ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും.)
ഫ്ലാഷിങ് ലൈറ്റുകൾ ഡിം ചെയ്യൂ: ഓൺ ചെയ്യൂ. (ഫ്ലാഷുകളോ സ്ട്രോബ് ഇഫക്റ്റുകളോ കണ്ടെത്തുമ്പോൾ മീഡിയയുടെ ഡിസ്പ്ലേ ഓട്ടോമാറ്റിക്കായി ഡിമ്മാകും.)
ബ്ലിങ്ക് ചെയ്യാത്ത കേഴ്സറിന് മുൻഗണന നൽകൂ: ഓൺ ചെയ്യൂ. (നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഇൻസെർഷൻ പോയിന്റിൽ ദൃശ്യമാകുന്ന ലംബ ബാർ ബ്ലിങ്ക് ചെയ്യുന്നത് നിർത്തൂ. iPad-ൽ നിങ്ങൾ ഒരു ബ്രെയിൽ ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നതെങ്കിൽ, ഡിസ്പ്ലേയിലെ കേഴ്സർ ഇൻഡിക്കേറ്റർ ബ്ലിങ്ക് ചെയ്യുന്നതും നിൽക്കും.)
ഫ്രെയിം റേറ്റ് പരിമിതപ്പെടുത്തൂ: ഓൺ ചെയ്യൂ. (ProMotion ഡിസ്പ്ലേ സാങ്കേതികവിദ്യ ഉള്ള മോഡലുകളിൽ, ഇത് ഡിസ്പ്ലേയുടെ പരമാവധി ഫ്രെയിം റേറ്റ് സെക്കൻഡിൽ 60 ഫ്രെയിമുകളായി പരിമിതപ്പെടുത്തുന്നു.
നിർദിഷ്ട ആപ്പുകളിൽ ഈ ഇഫക്റ്റുകൾ പ്രയോഗിക്കാൻ, നിർദിഷ്ട ആപ്പുകൾക്കായുള്ള വിഷ്വൽ ആക്സസിബിലിറ്റി ക്രമീകരണങ്ങൾ ഇഷ്ടാനുസൃതമാക്കൂ എന്നത് കാണൂ.
പ്രധാനപ്പെട്ടത്: പിന്തുണയ്ക്കുന്ന വീഡിയോ ഉള്ളടക്കത്തിൽ ഉൾപ്പെടുന്ന ഫ്ലാഷിങ് അല്ലെങ്കിൽ സ്ട്രോബിങ് ലൈറ്റുകൾ കണ്ടെത്താൻ നിങ്ങളുടെ iPad ഒരു ഡിവൈസിനുള്ളിലെ അൽഗോരിതം ഉപയോഗിക്കുകയും, അവ നിങ്ങളുടെ iPad-ൽ തത്സമയം ഓട്ടോമാറ്റിക്കായി ഡിം ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് പരിക്കേൽക്കാനോ മുറിവേൽക്കാനോ സാധ്യതയുള്ള സാഹചര്യങ്ങളിലും ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കും ചലന ക്രമീകരണങ്ങളെ ആശ്രയിക്കരുത്.