iPad-ലെ ‘സ്ക്രീൻ സമയ’ത്തിൽ ഷെഡ്യൂളുകളും പരിധികളും സജ്ജമാക്കൂ
നിങ്ങൾക്ക് സ്ക്രീനിൽ നിന്ന് വിട്ടുനിൽക്കാനുള്ള സമയം ഷെഡ്യൂൾ ചെയ്യാനും ആപ്പ് ഉപയോഗത്തിനായി സമയപരിധി ക്രമീകരിക്കാനും മറ്റുമാകും.
സ്ക്രീനിൽ നിന്ന് വിട്ടുനിൽക്കാനുള്ള സമയം ഷെഡ്യൂൾ ചെയ്യൂ
നിങ്ങളുടെ ഡിവൈസുകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സമയം വേണമെങ്കിൽ ആ കാലയളവിൽ ആപ്പുകളും അറിയിപ്പുകളും ബ്ലോക്ക് ചെയ്യൂ. ഉദാഹരണത്തിന്, നിങ്ങൾക്ക് ഭക്ഷണസമയത്തോ ഉറക്കസമയത്തോ ഡൗൺടൈം ഷെഡ്യൂൾ ചെയ്യണമെന്നുണ്ടായിരിക്കാം.
ഡൗൺടൈം സമയത്ത്, നിങ്ങൾ അനുവദിക്കാൻ തിരഞ്ഞെടുക്കുന്ന കോളുകൾ, സന്ദേശങ്ങൾ, ആപ്പുകൾ എന്നിവ മാത്രമേ ലഭ്യമാകൂ. ഡൗൺടൈം സമയത്ത് ആശയവിനിമയം അനുവദിക്കാൻ നിങ്ങൾ സെലക്റ്റ് ചെയ്ത കോൺടാക്റ്റുകളിൽ നിന്ന് നിങ്ങൾക്ക് കോളുകൾ സ്വീകരിക്കാം, എല്ലായ്പ്പോഴും അനുവദിക്കാൻ നിങ്ങൾ സെലക്റ്റ് ചെയ്ത ആപ്പുകളും നിങ്ങൾക്ക് ഉപയോഗിക്കാം.
ക്രമീകരണം
> സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.
ആപ്പ് & വെബ്സൈറ്റ് പ്രവർത്തനം ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങൾ ഇതിനകം ചെയ്തിട്ടില്ലെങ്കിൽ ആപ്പ് & വെബ്സൈറ്റ് പ്രവർത്തനം ഓണാക്കൂ.
ഡൗൺടൈം ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
‘നാളെ വരെ ഡൗൺടൈം ഓണാക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
ഡൗൺടൈം മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ ‘ഷെഡ്യൂൾ ചെയ്തത്’ ഓണാക്കൂ.
നിങ്ങൾ ഡൗൺടൈം ഷെഡ്യൂൾ ചെയ്യുമ്പോൾ, ഡൗൺടൈം ആരംഭിക്കുന്നതിന് 5-മിനിറ്റ് മുൻപ് ഒരു ഓർമപ്പെടുത്തൽ അയയ്ക്കപ്പെടും. ഷെഡ്യൂൾ ചെയ്ത ഡൗൺടൈമിന്റെ ആരംഭം വരെ നിങ്ങൾക്ക് ഓർമപ്പെടുത്തൽ അവഗണിക്കാനോ ഡൗൺടൈം ഓണാക്കാനോ കഴിയും.
‘എല്ലാ ദിവസവും’ അല്ലെങ്കിൽ ‘ദിവസങ്ങൾ ഇഷ്ടാനുസൃതമാക്കൂ’ സെലക്റ്റ് ചെയ്യൂ എന്നിട്ട് ആരംഭ സമയവും അവസാന സമയവും സജ്ജമാക്കൂ.
‘ഷെഡ്യൂൾ ചെയ്തവ’ ഓഫ് ചെയ്തുകൊണ്ട് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഡൗൺടൈം ഷെഡ്യൂൾ ഓഫ് ചെയ്യാം.
ആപ്പ് ഉപയോഗത്തിന് പരിധികൾ സജ്ജമാക്കൂ
ഒരു വിഭാഗത്തിലെ ആപ്പുകൾക്കും (ഉദാഹരണത്തിന്, ഗെയിമുകൾ അല്ലെങ്കിൽ സോഷ്യൽ നെറ്റ്വർക്കിങ്) വ്യക്തിഗത ആപ്പുകൾക്കുമായി ഒരു സമയപരിധി സജ്ജമാക്കൂ.
ക്രമീകരണം
> സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.
‘ആപ്പ് പരിധികൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പരിധി ചേർക്കൂ’ ടാപ്പ് ചെയ്യൂ.
ഒന്നോ അതിലധികമോ ആപ്പ് വിഭാഗങ്ങൾ സെലക്റ്റ് ചെയ്യൂ.
വ്യക്തിഗത ആപ്പുകളുടെ പരിധികൾ സജ്ജമാക്കാൻ, വിഭാഗത്തിലെ എല്ലാ ആപ്പുകളും കാണാൻ ആ വിഭാഗത്തിന്റെ പേരിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്ന ആപ്പുകൾ സെലക്റ്റ് ചെയ്യൂ. ഒന്നിലധികം വിഭാഗങ്ങളോ ആപ്പുകളോ നിങ്ങൾ സെലക്റ്റ് ചെയ്താൽ, നിങ്ങൾ സജ്ജമാക്കിയ സമയപരിധി അവയ്ക്കെല്ലാം ബാധകമാണ്.
‘അടുത്തത്’ എന്നതിൽ ടാപ്പ് ചെയ്യൂ, അതിനുശേഷം അനുവദനീയമായ സമയം സജ്ജമാക്കൂ.
ഓരോ ദിവസത്തിനും ഒരു നിശ്ചിത സമയം സജ്ജമാക്കാൻ ‘ദിവസങ്ങൾ ഇഷ്ടാനുസൃതമാക്കൂ’ ടാപ്പ് ചെയ്ത് നിർദിഷ്ട ദിവസങ്ങൾക്കായി പരിധികൾ സജ്ജമാക്കൂ.
നിങ്ങൾ പരിധികളുടെ ക്രമീകരണം പൂർത്തിയാക്കിയതിന് ശേഷം, ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.
‘എല്ലായ്പ്പോഴും അനുവദിക്കേണ്ട’ ആപ്പുകളും കോൺടാക്റ്റുകളും തിരഞ്ഞെടുക്കൂ
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും, ഡൗൺടൈം സമയത്ത് പോലും, ഉപയോഗിക്കുവാൻ കഴിയുന്ന ആപ്പുകളും ആശയവിനിമയം നടത്താവുന്ന കോൺടാക്റ്റുകളും (ഉദാഹരണത്തിന്, ഒരു അടിയന്തര സാഹചര്യത്തിൽ), വ്യക്തമാക്കൂ.
ക്രമീകരണം
> സ്ക്രീൻ സമയം > ‘എപ്പോഴും അനുവദിക്കപ്പെട്ടവ’ എന്നതിലേക്ക് പോകൂ.
നിങ്ങൾ ആശയവിനിമയം അനുവദിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ വ്യക്തമാക്കാൻ ‘കോൺടാക്റ്റ്സ്’ എന്നതിൽ ടാപ്പ് ചെയ്യൂ.
ആശയവിനിമയ പരിധികളിൽ നിങ്ങൾ സെലക്റ്റ് ചെയ്ത ഓപ്ഷൻ ഇവിടെ കാണാം. നിങ്ങൾക്ക് ഈ ക്രമീകരണം ‘നിർദിഷ്ട കോൺടാക്റ്റുകൾ’ എന്നതിലേക്ക് മാറ്റാം, തുടർന്ന് ഇനിപ്പറയുന്നവയിലൊന്ന് തിരഞ്ഞെടുക്കാം:
‘എന്റെ കോൺടാക്റ്റുകളി’ൽ നിന്ന് തിരഞ്ഞെടുക്കൂ: ആശയവിനിമയം അനുവദിക്കാൻ നിർദിഷ്ട ആളുകളെ സെലക്റ്റ് ചെയ്യാൻ.
പുതിയ കോൺടാക്റ്റ് ചേർക്കൂ: ഒരു പുതിയ കോൺടാക്റ്റ് ചേർക്കാനും ആ വ്യക്തിയുമായി ആശയവിനിമയം അനുവദിക്കാനും.
മുകളിൽ ഇടതുവശത്തുള്ള
ടാപ്പ് ചെയ്യൂ, തുടർന്ന് ’അനുവദനീയമായ ആപ്പുകൾ’ എന്നതിന് താഴെയുള്ള
അല്ലെങ്കിൽ ’ആപ്പുകൾ തിരഞ്ഞെടുക്കൂ’ എന്നതിന് താഴെയുള്ള
ടാപ്പ് ചെയ്യൂ.
മുകളിൽ ഇടതുവശത്തുള്ള
ടാപ്പ് ചെയ്യൂ.