Apple Sports ആപ്പിനായുള്ള ക്രമീകരണം ക്രമപ്പെടുത്തൂ
ബെറ്റിങ് ഓഡ്സ് (ലഭ്യമായ ഇടങ്ങളിൽ) മറയ്ക്കാനും ഒരു ഭാഷ തിരഞ്ഞെടുക്കാനും മറ്റും നിങ്ങൾക്ക് Apple Sports ആപ്പിനായുള്ള ക്രമീകരണങ്ങൾ ക്രമപ്പെടുത്താം.
Apple Sports ആപ്പിൽ (ലഭ്യമായ ഇടങ്ങളിൽ) ബെറ്റിങ് ഓഡ്സ് സജ്ജമാക്കാൻ
നിങ്ങളുടെ iPhone-ലെ Apple Sports
ആപ്പിലേക്ക് പോയി, മുകളിൽ വലത് കോണിലുള്ള മെനു ബട്ടൺ ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ചെയ്യൂ:ബെറ്റിങ് ഓഡ്സ് മറയ്ക്കാൻ: ‘ബെറ്റിങ് ഓഡ്സ് കാണിക്കൂ’ ഓഫാക്കൂ.
ബെറ്റിങ് ഓഡ്സിനുള്ള ഫോർമാറ്റ് സെലക്റ്റ് ചെയ്യാൻ: ‘ഓഡ്സ് തരം’ ടാപ്പ് ചെയ്യൂ, തുടർന്ന് അമേരിക്കൻ, ഡെസിമൽ അല്ലെങ്കിൽ ഫ്രാക്ഷണൽ സെലക്റ്റ് ചെയ്യൂ.
Apple Sports ആപ്പിനായുള്ള മറ്റ് ക്രമീകരണങ്ങൾ ക്രമപ്പെടുത്താൻ
നിങ്ങളുടെ iPhone-ൽ, ക്രമീകരണം
> ആപ്പുകൾ > സ്പോർട്ട്സ് എന്നതിലേക്ക് പോകൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:Apple Intelligence, Siri ക്രമീകരണങ്ങൾ ക്രമപ്പെടുത്താൻ: Apple Intelligence-ഉം Siri-യും ടാപ്പ് ചെയ്യൂ, തുടർന്ന് ഏത് ക്രമീകരണങ്ങളാണ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കൂ.
‘തിരയൂ’ ക്രമീകരണങ്ങൾ ക്രമപ്പെടുത്താൻ: ‘തിരയൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് Apple Sports ആപ്പും അതിന്റെ ഉള്ളടക്കവും ‘തിരയൂ’വിൽ ദൃശ്യമാവുന്നത് അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കൂ.
തത്സമയ പ്രവർത്തനങ്ങൾ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ: ‘തത്സമയ പ്രവർത്തനങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തത്സമയ പ്രവർത്തനങ്ങൾ അനുവദിക്കൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
തത്സമയ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഇടവേള സജ്ജമാക്കാൻ: തത്സമയ പ്രവർത്തനങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ ഇടവിട്ടുള്ള അപ്ഡേറ്റുകൾ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
പ്രധാനപ്പെട്ടത്: കൂടെക്കൂടെയുള്ള അപ്ഡേറ്റുകൾ ഓൺ ചെയ്യുന്നത് കൂടുതൽ റിയൽ-ടൈം വിവരങ്ങൾ കാണാൻ നിങ്ങളെ അനുവദിക്കുമെങ്കിലും, അത് നിങ്ങളുടെ iPhone ബാറ്ററി വേഗത്തിൽ ചോർത്തും.
ആപ്പ് പശ്ചാത്തലത്തിൽ റീഫ്രഷ് ചെയ്യണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ: ‘പശ്ചാത്തല ആപ്പ് റിഫ്രഷ്’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
Apple Sports ആപ്പ് മൊബൈൽ ഡാറ്റ ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ: മൊബൈൽ ഡാറ്റ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യൂ.
ഒരു ഇഷ്ട ഭാഷ തിരഞ്ഞെടുക്കാൻ: ‘ഭാഷ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഭാഷ തിരഞ്ഞെടുക്കൂ.
കുറിപ്പ്: എല്ലാ ഭാഷകളും എല്ലാ രാജ്യങ്ങളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും പിന്തുണയ്ക്കില്ല. Apple Intelligence എല്ലാ iPhone മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല.
എന്റെ സ്പോർട്ട്സ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ
സ്വകാര്യതാ വിവരങ്ങൾ വായിക്കാനോ എന്റെ സ്പോർട്ട്സ് ഓണാക്കാനോ ഓഫാക്കാനോ Apple Sports ആപ്പിലെ നിങ്ങളുടെ അക്കൗണ്ട് പ്രൊഫൈലിൽ ടാപ്പ് ചെയ്യൂ.
പ്രധാനപ്പെട്ടത്: Apple Sports ആപ്പ് ഉപയോഗിക്കുന്നതിനും Apple News, Apple TV, മറ്റ് Apple ആപ്പുകൾ എന്നിവയിലുടനീളം നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളും ലീഗുകളും സിങ്ക് ചെയ്തുവെക്കുന്നതിനും എന്റെ സ്പോർട്ട്സ് ഓൺ ചെയ്യണം.
നിങ്ങളുടെ iPhone-ൽ Apple Sports
ആപ്പ് തുറക്കൂ, മുകളിൽ വലത് കോണിലുള്ള മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ
ടാപ്പ് ചെയ്യൂ.‘എന്റെ സ്പോർട്ട്സ് സിങ്ക് ചെയ്യൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.