Apple Creator Studio-യുടെ ആമുഖം

Apple Creator Studio സബ്‌സ്‌ക്രൈബ് ചെയ്യുന്ന വിധം, ഏതൊക്കെ ആപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, സിസ്റ്റം ആവശ്യകതകൾ, എന്നിവയെക്കുറിച്ചും മറ്റും അറിയൂ.

Apple Creator Studio എന്നത് Apple-ൽ നിന്നുള്ള ക്രിയേറ്റിവിറ്റി, പ്രൊഡക്റ്റിവിറ്റി ആപ്പുകളുടെ ശേഖരമാണ്, ഇതിൽ Final Cut Pro, Logic Pro, Pixelmator Pro, Motion, Compressor, MainStage എന്നിവ ഉൾപ്പെടുന്നു. Pages, Numbers, Keynote, Freeform എന്നിവയിലെ പ്രീമിയം ഉള്ളടക്കവും സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുന്നു.*

Apple Creator Studio ഫീച്ചറുകളുടെ ഒരു അവലോകനം നേടൂ

Apple Creator Studio ഡൗൺലോഡ് ചെയ്യുക

ഇതിൽ ഉൾപ്പെടുന്നവ ഇവയാണ്:

  • Final Cut Pro for Mac 12.0

  • Final Cut Pro for iPad 3.0

  • Logic Pro for Mac 12.0

  • Logic Pro for iPad 3.0

  • Pixelmator Pro for Mac 4.0

  • Pixelmator Pro for iPad 4.0

  • Motion 6.0 (Mac)

  • Compressor 5.0 (Mac)

  • MainStage 4.0 (Mac)

  • Pages 15.1 (Mac, iPad, iPhone)

  • Numbers 15.1 (Mac, iPad, iPhone)

  • Keynote 15.1 (Mac, iPad, iPhone)

Apple Creator Studio സബ്‌സ്‌ക്രൈബ് ചെയ്യുക

നിങ്ങൾ ആദ്യമായി ഒരു Apple Creator Studio ആപ്പ് തുറക്കുമ്പോൾ, ഒരു മാസത്തെ സൗജന്യ ട്രയലിന് രജിസ്റ്റർ ചെയ്യാനും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കാനും കഴിയും.

  1. Apple Creator Studio ആപ്പുകളിൽ ഒരെണ്ണം തുറക്കുക, തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ടാപ്പ് ചെയ്യുക, സ്‌ക്രീനിൽ കാണുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ പാലിക്കുക. Pages, Numbers, Keynote എന്നിവയ്ക്ക്, പ്രീമിയം ഉള്ളടക്കവുമായോ ഫീച്ചറുകളുമായോ ഇടപഴകുമ്പോൾ ആപ്പിൽ നിന്ന് സബ്‌സ്‌ക്രൈബ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

  2. സൗജന്യ ട്രയൽ സ്വീകരിക്കുക (അല്ലെങ്കിൽ ലഭ്യമായ മറ്റേതെങ്കിലും ഓപ്ഷൻ) ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ടാപ്പ് ചെയ്യുക, പിന്നീട് സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പിന്തുടർന്ന് നിങ്ങളുടെ Apple Account ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യുക.

  3. ആരംഭിക്കുന്നതിന്, Apple Creator Studio ആപ്പിൽ പുതിയൊരു പ്രോജക്റ്റ് അല്ലെങ്കിൽ ഡോക്യുമെന്റ് സൃഷ്ടിക്കുകയോ നിലവിലുള്ള ഒരു പ്രോജക്റ്റ് അല്ലെങ്കിൽ ഡോക്യുമെന്റ് തുറക്കുകയോ ചെയ്യുക.

Final Cut Pro iPad അല്ലെങ്കിൽ Logic Pro for iPad നിങ്ങൾ ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ, മറ്റൊരു Apple Creator Studio ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം തുറക്കുക, തുടർന്ന് ആ ആപ്പിൽ നിന്ന് സബ്‌സ്‌ക്രൈബ് ചെയ്യുക.

ആപ്പുകൾ ഓരോന്നായി വാങ്ങുക

Final Cut Pro, Motion, Compressor, Logic Pro, MainStage, Pixelmator Pro എന്നിവ Mac-നുള്ള ഒറ്റത്തവണ വാങ്ങലുകളായും App Store-ൽ ലഭ്യമാണ്. നിങ്ങൾ ഈ ആപ്പുകളിൽ ഒന്ന് മുമ്പ് വാങ്ങുകയും നിങ്ങൾക്ക് ഒരു Apple Creator Studio സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായിരിക്കുകയും ചെയ്യുകയാണെങ്കിൽ, ആപ്പുകളുടെ ഏത് പതിപ്പും ഉപയോഗിക്കാനാകും. ഈ ആപ്പുകളുടെ രണ്ട് പതിപ്പുകളും നിങ്ങളുടെ Mac-ൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. പതിപ്പുകൾ വേർതിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനായി Apple Creator Studio-യിലെ ആപ്പുകൾക്ക് തനത് ഐക്കണുകൾ ഉണ്ട്.

നിങ്ങളുടെ കുടുംബവുമായി Apple Creator Studio പങ്കിടൂ

നിങ്ങൾ Family Sharing-ൽ എൻറോൾ ചെയ്യുമ്പോൾ, നിങ്ങൾക്കും മറ്റ് അഞ്ച് കുടുംബാംഗങ്ങൾക്കും വരെ Apple Creator Studio സബ്‌സ്‌ക്രിപ്‌ഷനിലേക്കുള്ള ആക്‌സസ് പങ്കിടാൻ കഴിയും. Apple Creator Studio-യുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പങ്കിടാൻ, ആ സബ്‌സ്‌ക്രിപ്‌ഷൻ Family Sharing > Subscription Sharing-ന് കീഴിൽ ദൃശ്യമാകുന്നുണ്ടെന്നും അത് സജീവമാണെന്നും ഉറപ്പാക്കുക.

ഒറ്റത്തവണ വാങ്ങിയ ആപ്പും നിങ്ങൾക്ക് പങ്കിടാനാകും.

ആപ്പുകളും വാങ്ങലുകളും നിങ്ങളുടെ കുടുംബവുമായി പങ്കിടുന്നതിനെക്കുറിച്ച് കൂടുതലറിയുക

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉള്ള സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് Family sharing ലഭ്യമല്ല.

Apple Creator Studio സിസ്റ്റം ആവശ്യകതകൾ

പൂർണ്ണമായ Apple Creator Studio ഫംഗ്‌ഷണാലിറ്റി macOS 26, iPadOS 26, iOS 26 എന്നിവയിൽ ലഭ്യമാണ്. Apple Creator Studio App Store-ൽ ലഭ്യമാണ്, അതിന് ഒരു Apple Account ആവശ്യമാണ്. ഫീച്ചറുകൾ മാറ്റത്തിന് വിധേയമാണ്, ചിലതിന് ഇന്റർനെറ്റ് ആക്‌സസ് ആവശ്യമായി വന്നേക്കാം. അധിക ഫീസുകളും നിബന്ധനകളും ബാധകമായേക്കാം.

ഓരോ Apple Creator Studio ആപ്പിനുമുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ ഇനിപ്പറയുന്നവയാണ്:

  • എല്ലാ Mac ആപ്പുകൾക്കും macOS 15.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്, എന്നാൽ Pixelmator Pro-യ്ക്ക് macOS 26 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

  • Final Cut Pro:

    • Final Cut Pro on Mac-ന് macOS 15.6 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്.

    • Final Cut Pro for iPad ഉപയോഗിക്കാൻ iPadOS 18.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്, കൂടാതെ Apple M1 ചിപ്പ് അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ഉള്ള iPad, iPad Pro, iPad Air; അല്ലെങ്കിൽ iPad (A16); iPad mini (A17 Pro) വേണം.

  • Logic Pro:

    • Logic Pro for Mac ഉപയോഗിക്കാൻ macOS 15.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പും Apple silicon ഉള്ള Mac-ഉം വേണം.

    • Logic Pro for iPad ഉപയോഗിക്കാൻ iPadOS 26 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പും Apple A12 Bionic ചിപ്പ് അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ഉള്ള iPad-ഉം ആവശ്യമാണ്. ചില ഫീച്ചറുകൾക്ക് Apple A17 Pro ചിപ്പ് അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

  • Pixelmator Pro:

    • Pixelmator Pro for Mac-ന് macOS 26 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

    • Pixelmator Pro for iPad ഉപയോഗിക്കാൻ iPadOS 26 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്, കൂടാതെ Apple M1 ചിപ്പ് അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ഉള്ള iPad, iPad Pro, iPad Air, അല്ലെങ്കിൽ iPad (A16), iPad mini (A17 Pro) വേണം.

  • Pages, Numbers, Keynote:

    • Mac-ലെ Pages, Numbers, Keynote ഉപയോഗിക്കാൻ macOS 15.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

    • iPad, iPhone, Apple Vision Pro എന്നിവയ്ക്കുള്ള Pages, Numbers, Keynote ഉപയോഗിക്കാൻ iPadOS 18 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ്, iOS 18 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ്, visionOS 2 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് വേണം.

    • ചില പ്രീമിയം ഫീച്ചറുകൾക്ക് macOS 26, iPadOS 26, iOS 26, visionOS 26 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

  • Motion ഉപയോഗിക്കാൻ macOS 15.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

  • Compressor ഉപയോഗിക്കാൻ macOS 15.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. ചില ഫീച്ചറുകൾക്ക് Apple silicon ഉള്ള Mac ആവശ്യമാണ്.

  • MainStage-ന് macOS 15.6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പും Apple silicon ഉള്ള Mac-ഉം ആവശ്യമാണ്.

കൂടുതലറിയുക

Apple Creator Studio-യെക്കുറിച്ച് കൂടുതലറിയുക

* Freeform-ലെ പ്രീമിയം ഉള്ളടക്കവും ഫീച്ചറുകളും ഈ വർഷം അവസാനത്തോടെ Apple Creator Studio സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസിദ്ധീകരിച്ച തീയതി: