കുടുംബ പങ്കിടൽ ഉപയോഗിച്ച് ആപ്പുകളും പർച്ചേസുകളും എങ്ങനെ പങ്കിടാം

കുടുംബ പങ്കിടൽ ഉപയോഗിച്ച്, കുടുംബ ഓർഗനൈസർക്ക് പർച്ചേസ് പങ്കിടൽ ഓണാക്കാനാകും, ഇതുവഴി കുടുംബ പങ്കിടൽ ഗ്രൂപ്പിലുള്ള എല്ലാവർക്കും ആപ്പുകളും സംഗീതവും പുസ്തകങ്ങളും മറ്റും പങ്കിടാനാകും.

പർച്ചേസ് പങ്കിടൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്

കുടുംബ ഗ്രൂപ്പിലെ എല്ലാവർക്കുമായി പർച്ചേസ് പങ്കിടൽ ഓണാക്കാൻ കഴിയുന്ന ഒരേയൊരംഗം കുടുംബ പങ്കിടൽ ഓർഗനൈസറാണ്. ഗ്രൂപ്പിലെ മറ്റംഗങ്ങൾക്ക്, അവരുടെ സ്വന്തം ഡിവൈസുകളിൽ പർച്ചേസ് പങ്കിടൽ എനേബിൾ ചെയ്യാൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ ഇതിൽ പങ്കെടുക്കാതിരിക്കാം. കുടുംബ ഓർഗനൈസർ പർച്ചേസ് പങ്കിടൽ ഓണാക്കിയ ശേഷം ഗ്രൂപ്പിലെ മറ്റു കുടുംബാംഗങ്ങളും പർച്ചേസ് പങ്കിടൽ ഓണാക്കിയാൽ, ആപ്പുകളും സംഗീതവും സിനിമകളും മറ്റും പോലുള്ള, ഓരോരുത്തരുടെയും പങ്കിട്ട ഉള്ളടക്കത്തിലേക്ക് അവർക്ക് ആക്സസ് ലഭിക്കും. കുടുംബാഗങ്ങൾ പർച്ചേസ് പങ്കിടൽ ഓഫാക്കിയിട്ടില്ലെങ്കിൽ, എല്ലാവരുടെയും പർച്ചേസുകൾക്ക് കുടുംബ ഓർഗനൈസറായിരിക്കും പണമടയ്ക്കുക.

App Store, iTunes Store, Apple Books, അല്ലെങ്കിൽ Apple TV ആപ്പിലെ, വാങ്ങിയവ എന്ന പേജിൽ, പങ്കിട്ട ഉള്ളടക്കം കുടുംബാംഗങ്ങൾക്ക് കാണാനാകും. ആപ്പിനുള്ളിലെ വാങ്ങലുകൾ, പങ്കിടാനാകുന്നവയാണെങ്കിൽ പോലും, വാങ്ങിയവ എന്ന പേജിൽ കാണാനാകില്ല, ചില ഇനങ്ങൾ പങ്കിടാനുമാകില്ല.

നിങ്ങൾക്ക് പങ്കിടാൻ കഴിയുന്നതും കഴിയാത്തതും ഏതൊക്കെ തരത്തിലുള്ള ഉള്ളടക്കങ്ങളാണ് എന്ന് മനസ്സിലാക്കുക

നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ പർച്ചേസുകൾ ഓണാക്കുക

പർച്ചേസ് പങ്കിടൽ ഉപയോഗിക്കാൻ നിങ്ങൾകുടുംബ പങ്കിടൽ പജ്ജീകരിക്കേണ്ടതുണ്ട്.

  1. ക്രമീകരണ ആപ്പ് തുറന്ന് കുടുംബം എന്നത് ടാപ്പ് ചെയ്യുക.

  2. പർച്ചേസ് പങ്കിടൽ ടാപ്പ് ചെയ്യുക

  3. നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യുക, തുടർന്ന് ‘എന്റെ പർച്ചേസുകൾ പങ്കിടുക’ എന്നത് ഓണാക്കി സ്ക്രീനിലുള്ള നിർദ്ദേശങ്ങൾ പിന്തുടരുക.

  4. പേയ്മെന്റ് രീതി സ്ഥിരീകരിക്കാൻ, പർച്ചേസ് പങ്കിടൽ വീണ്ടും ടാപ്പ് ചെയ്ത്, പങ്കിട്ട പേയ്മെന്റ് രീതി വിവരങ്ങൾ പരിശോധിക്കുക. ഇത് കുടുംബ ഓർഗനൈസറുടെ ഡിഫോൾട്ട് പേയ്മെന്റ് രീതിയായി മാറും.

    പർച്ചേസ് പങ്കിടലിനുള്ള പേയ്മെന്റ് രീതി കാണിക്കുന്ന iPhone സ്ക്രീൻ

എന്റെ Mac-ൽ പർച്ചേസ് പങ്കിടൽ ഓണാക്കുക

പർച്ചേസ് പങ്കിടൽ ഉപയോഗിക്കാൻ നിങ്ങൾകുടുംബ പങ്കിടൽ പജ്ജീകരിക്കേണ്ടതുണ്ട്.

  1. Apple മെനു  തിരഞ്ഞെടുത്ത്, സിസ്റ്റം ക്രമീകരണം ക്ലിക്ക് ചെയ്യുക.

  2. കുടുംബം എന്നത് ക്ലിക്ക് ചെയ്യുക, തുടർന്ന് പർച്ചേസ് പങ്കിടൽ ക്ലിക്ക് ചെയ്യുക.

  3. നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘എന്റെ പർച്ചേസുകൾ പങ്കിടുക’ എന്നത് ഓണാക്കുക.

  4. പേയ്മെന്റ് രീതി സ്ഥിരീകരിക്കാൻ, പങ്കിട്ട പേയ്മെന്റ് രീതികൾ എന്നതിന് താഴെ പരിശോധിക്കുക. ഇത് കുടുംബ ഓർഗനൈസറുടെ ഡിഫോൾട്ട് പേയ്മെന്റ് രീതിയായി മാറും.

    പർച്ചേസ് പങ്കിടലിനുള്ള പങ്കിട്ട പേയ്മെന്റ് രീതികൾ കാണിക്കുന്ന Mac

നിങ്ങളൊരു പർച്ചേസ് പങ്കിടൽ ഓണാക്കുമ്പോൾ, എല്ലാവരുടെയും പർച്ചേസുകൾ കുടുംബ ഓർഗനൈസറുടെ പേയ്മെന്റ് രീതിയിലേക്ക് ബിൽ ചെയ്യും.* കുടുംബ ഓർഗനൈസർക്ക് ഇവ ചെയ്യാനാകും:

കുടുംബാംഗങ്ങൾ അവരുടെ ഡിവൈസിൽ ആദ്യത്തെ പർച്ചേസ് നടത്തുമ്പോൾ, കുടുംബ ഓർഗനൈസർ, CVV നൽകി പേയ്മെന്റ് രീതി പരിശോധിച്ചുറപ്പിക്കേണ്ടി വന്നേക്കാം.

നിങ്ങൾ കുടുംബ പങ്കിടൽ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിൽ, നിങ്ങൾ നടത്തുന്ന പർച്ചേസുകൾ നിങ്ങളുടെ വ്യക്തിഗത Apple Account ബാലൻസിൽ നിന്ന് ഈടാക്കും. പർച്ചേസുകൾക്ക് നൽകാൻ നിങ്ങളുടെ Apple Account-ൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിൽ, അവശേഷിക്കുന്ന തുക, പർച്ചേസ് പങ്കിടൽ ഓണാക്കിയിട്ടുണ്ടെങ്കിൽ കുടുംബ പങ്കിടൽ ഓർഗനൈസറിൽ നിന്ന് ഈടാക്കും.

പർച്ചേസ് പങ്കിടൽ ഓഫാക്കുക

നിങ്ങളാണ് കുടുംബ പങ്കിടൽ ഓർഗനൈസറെങ്കിൽ, കുടുംബാംഗങ്ങളുടെ പർച്ചേസുകൾക്ക് അവർതന്നെ പണം നൽകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, പർച്ചേസ് പങ്കിടൽ ഓഫാക്കുക.

നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ

  1. ക്രമീകരണ ആപ്പ് തുറന്ന് കുടുംബം എന്നത് ടാപ്പ് ചെയ്യുക.

  2. പർച്ചേസ് പങ്കിടൽ ടാപ്പ് ചെയ്യുക

  3. Stop Purchase Sharing (പർച്ചേസ് പങ്കിടൽ നിർത്തുക) ടാപ്പ് ചെയ്യുക, തുടർന്ന് സ്ഥിരീകരിക്കാൻ ‘പങ്കിടൽ നിർത്തുക’ ടാപ്പ് ചെയ്യുക.

നിങ്ങളുടെ Mac-ൽ

  1. Apple മെനു  തിരഞ്ഞെടുത്ത്, സിസ്റ്റം ക്രമീകരണം ക്ലിക്ക് ചെയ്യുക.

  2. കുടുംബം എന്നത് ക്ലിക്ക് ചെയ്യുക, തുടർന്ന് പർച്ചേസ് പങ്കിടൽ ക്ലിക്ക് ചെയ്യുക.

  3. Stop Purchase Sharing (പർച്ചേസ് പങ്കിടൽ നിർത്തുക) ക്ലിക്ക് ചെയ്യുക, തുടർന്ന് സ്ഥിരീകരിക്കാൻ Stop Purchase Sharing (പർച്ചേസ് പങ്കിടൽ നിർത്തുക) വീണ്ടും ക്ലിക്ക് ചെയ്യുക.

പർച്ചേസ് പങ്കിടൽ ഓഫാക്കിയിരിക്കുമ്പോൾ, നിങ്ങളുടെ പർച്ചേസുകൾ പങ്കിടുന്നത് നിർത്തുന്നു, കുടുംബ പങ്കിടൽ ഗ്രൂപ്പിലുള്ള മറ്റ് കുടുംബാംഗങ്ങൾ നടത്തിയ പർച്ചേസുകളിലേക്കുള്ള ആക്സസ് നഷ്ടമാകുകയും ചെയ്യും. എന്നിരുന്നാലും നിങ്ങൾക്ക് iCloud+, Apple TV എന്നിവയും മറ്റും പോലുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ പങ്കിടുന്നത് തുടരാം, എന്നാൽ എല്ലാവരും പർച്ചേസുകൾക്കായി അവരുടെ സ്വന്തം പേയ്‌മെന്റ് രീതി ഉപയോഗിക്കണം.

കുട്ടികളുടെ പർച്ചേസുകൾക്ക് അംഗീകാരം നൽകുക

കുട്ടികൾ എന്തൊക്കെയാണ് വാങ്ങുന്നതെന്ന് കാണാനും അംഗീകാരം നൽകാനും, Ask to Buy ഡൗൺലോഡ് ചെയ്ത് സജ്ജീകരിക്കുക. ആപ്പുകളും സിനിമകളും അല്ലെങ്കിൽ മറ്റ് ഉള്ളടക്കം വാങ്ങാൻ ഒരു കുട്ടി നിങ്ങളോട് ആവശ്യപ്പെടുമ്പോൾ, കുടുംബ പങ്കിടൽ ഓർഗനൈസർക്ക് അറിയിപ്പ് ലഭിക്കും, അവർക്ക് സ്വന്തം ഡിവൈസിൽ നിന്ന് അഭ്യർത്ഥന നേരിട്ട് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

Ask to Buy എങ്ങനെ ഓണാക്കാമെന്ന് മനസ്സിലാക്കുക

പ്രസിദ്ധീകരിച്ച തീയതി: