iPhone അല്ലെങ്കിൽ iPad-ൽ സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ

iMessage പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കാനാകുന്നില്ലെങ്കിൽ അല്ലെങ്കിൽ ഒരു സന്ദേശം അയയ്ക്കുമ്പോൾ ഒരു അലേർട്ട് കാണിക്കുന്നുണ്ടെങ്കിൽ, എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക.

നിങ്ങളൊരു പുതിയ ഡിവൈസ് സജ്ജീകരിച്ച് കഴിഞ്ഞ്, സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ

സന്ദേശം ഡെലിവർ ചെയ്തില്ല

ഒരു ഡിവൈസിൽ സന്ദേശങ്ങൾ ലഭിക്കുന്നില്ല

ഗ്രൂപ്പ് സന്ദേശങ്ങളിൽ പ്രശ്നം

സന്ദേശങ്ങളിലെ ഫോട്ടോകളോ വീഡിയോകളോ ആയി ബന്ധപ്പെട്ട് പ്രശ്നങ്ങൾ

പുതിയൊരു ഡിവൈസ് സജ്ജീകരിച്ചു കഴിഞ്ഞ് നിങ്ങൾക്ക് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ

പുതിയൊരു ഡിവൈസ് സജ്ജീകരിക്കുമ്പോൾ, സന്ദേശങ്ങളിലെ സംഭാഷണങ്ങൾ പ്രത്യേക ത്രെഡുകളായി കാണിക്കുകയോ അയച്ച സന്ദേശങ്ങൾ നീല ബബിളുകൾക്ക് പകരം പച്ച സന്ദേശ ബബിളുകളായി ദൃശ്യമാകുകയോ ആണെങ്കിൽ, ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങളുടെ ക്രമീകരണം അപ്ഡേറ്റ് ചെയ്യുക:

  1. ആവശ്യമാണെങ്കിൽ iOS അല്ലെങ്കിൽ iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ഡിവൈസ് അപ്ഡേറ്റ് ചെയ്യുക .

  2. ക്രമീകരണ ആപ്പിൽ, ‘സെല്ലുലാർ’ ടാപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ ലൈൻ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കേണ്ട ഫോൺ നമ്പർ തിരഞ്ഞെടുത്ത് ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

  3. ക്രമീകരണ ആപ്പിൽ, ആപ്പുകൾ ടാപ്പ് ചെയ്യുക.

  4. സന്ദേശങ്ങൾ ടാപ്പ് ചെയ്ത്, iMessage ഓഫാക്കി വീണ്ടും ഓണാക്കുക.

  5. ‘അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക’ ടാപ്പ് ചെയ്യുക.

  6. സന്ദേശങ്ങൾക്കായി നിങ്ങൾക്ക് ഉപയോഗിക്കേണ്ട ഫോൺ നമ്പർ ടാപ്പ് ചെയ്യുക.

നിങ്ങൾ പുതിയ ഡിവൈസ് സജ്ജീകരിച്ചതിന് ശേഷം FaceTime കോളെടുക്കാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ FaceTime ക്രമീകരണം അപ്ഡേറ്റ് ചെയ്തുനോക്കാവുന്നതുമാണ്.

നിങ്ങൾക്ക് iMessage അല്ലെങ്കിൽ FaceTime-ൽ സൈൻ ഇൻ ചെയ്യാനാകുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക

നിങ്ങളുടെ സന്ദേശങ്ങൾ പച്ചനിറത്തിലാണെങ്കിൽ എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക

സജീവമാക്കാൻ കാത്തിരിക്കുന്നു എന്ന അലേർട്ട് കാണുകയാണെങ്കിൽ എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക

നിങ്ങൾക്ക് ചുവപ്പ് നിറത്തിലുള്ള ആശ്ചര്യ ചിഹ്നം കാണാനാകുന്നുണ്ടെങ്കിൽ

ഒരു സന്ദേശം അയയ്ക്കാൻ ശ്രമിക്കുമ്പോൾ, ഡെലിവർ ചെയ്തില്ല എന്ന സന്ദേശത്തോടൊപ്പം ചുവന്ന എക്‌സ്ക്ലമേഷൻ പോയിന്റ് എക്‌സ്ക്ലമേഷൻ മാർക്ക് ഐക്കൺ കാണുന്നുണ്ടെങ്കിൽ, ഈ ഘട്ടങ്ങൾ പാലിക്കുക:

  1. നിങ്ങളുടെ നെറ്റ്‌വർക്ക് കണക്ഷൻ പരിശോധിക്കുക.

  2. ചുവന്ന എക്‌സ്ക്ലമേഷൻ പോയിന്റ് എക്‌സ്ക്ലമേഷൻ മാർക്ക് ഐക്കൺ, ടാപ്പ് ചെയ്ത്, ‘വീണ്ടും ശ്രമിക്കുക’ ടാപ്പ് ചെയ്യുക.

    നിങ്ങളുടെ സന്ദേശം ഡെലിവർ ചെയ്യാതിരിക്കുമ്പോൾ സന്ദേശങ്ങളിൽ, ചുവന്ന എക്‌സ്ക്ലമേഷൻ പോയിന്റ് ദൃശ്യമാകും.
  3. നിങ്ങൾക്ക് ഇപ്പോഴും സന്ദേശം അയയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ചുവപ്പ് എക്‌സ്ക്ലമേഷൻ പോയിന്റ് എക്‌സ്ക്ലമേഷൻ മാർക്ക് ഐക്കൺ ടാപ്പ് ചെയ്ത് ‘ടെക്സ്റ്റ് സന്ദേശമായി അയയ്ക്കുക’ ടാപ്പ് ചെയ്യുക. സന്ദേശമയയ്ക്കൽ നിരക്കുകൾ

    iMessage-ന് ഒരു സന്ദേശം ഡെലിവർ ചെയ്യാൻ കഴിയാതിരിക്കുമ്പോൾ, ഒരു ചുവന്ന എക്‌സ്ക്ലമേഷൻ പോയിന്റ് ദൃശ്യമാകുകയും നിങ്ങൾക്ക് വീണ്ടും ശ്രമിക്കാനോ ടെക്സ്റ്റ് സന്ദേശമായി അയയ്ക്കാനോ ഉള്ള ഓപ്ഷൻ ലഭിക്കുകയും ചെയ്യും.

    ബാധകമായേക്കാം.

വൈഫൈ അല്ലെങ്കിൽ സെല്ലുലാർ ഡാറ്റാ നെറ്റ്‌വർക്കുകളിൽക്കൂടി നിങ്ങൾ മറ്റൊരു iPhone, iPad, iPod touch അല്ലെങ്കിൽ Mac-ലേക്ക് അയയ്ക്കുന്ന ടെക്സ്റ്റുകൾ, ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകളാണ് iMessages. ഇവ നീല ബബിളുകളിൽ ദൃശ്യമാകും. മറ്റെല്ലാ ടെക്സ്റ്റ് സന്ദേശങ്ങളും RCS, SMS അല്ലെങ്കിൽ MMS ഉപയോഗിക്കുന്നു, ഇവയ്ക്ക് ടെക്സ്റ്റ് സന്ദേശമയയ്ക്കൽ പ്ലാൻ വേണ്ടി വന്നേക്കാം. അവ പച്ച ബബിളുകളിൽ ദൃശ്യമാകും.

iMessage, RCS, SMS/MMS എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണ്?

നിങ്ങൾക്ക് SMS സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടുക

നിങ്ങളുടെ സന്ദേശം, ടെക്സ്റ്റ് സന്ദേശമായി അയയ്ക്കാൻ ശ്രമിച്ചതിന് ശേഷവും ‘ഡെലിവർ ചെയ്തില്ല’ എന്ന അലേർട്ട് കാണുകയാണെങ്കിൽ, എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക

iMessage ലഭ്യമല്ലാത്തപ്പോൾ സന്ദേശങ്ങൾ SMS ആയി അയയ്ക്കാൻ ഓട്ടോമാറ്റിക് ആയി ശ്രമിക്കുന്നതിന് നിങ്ങൾക്ക് സന്ദേശങ്ങൾ സജ്ജീകരിക്കാം. ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ എന്നിങ്ങനെ പോയി, ‘ടെക്സ്റ്റ് സന്ദേശമായി അയയ്ക്കുക’ എന്നത് ഓണാക്കുക.

നിങ്ങൾക്ക് ഒരു ഡിവൈസിൽ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട് എന്നാൽ മറ്റേതിൽ ലഭിക്കുന്നില്ലെങ്കിൽ

നിങ്ങൾക്കൊരു iPhone-ഉം മറ്റൊരു iOS അല്ലെങ്കിൽ iPad പോലുള്ള iPadOS ഡിവൈസും ഉണ്ടെങ്കിൽ, നിങ്ങളുടെ ഫോൺ നമ്പറിന് പകരം Apple Account ഇമെയിലിലേക്ക് സന്ദേശങ്ങൾ സ്വീകരിക്കാനും അതിൽ നിന്ന് സന്ദേശങ്ങൾ ആരംഭിക്കാനുമായിരിക്കും iMessage സന്ദേശങ്ങൾ സജ്ജീകരിച്ചിട്ടുണ്ടാകുക. സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനുമായി നിങ്ങളുടെ ഫോൺ നമ്പർ സജ്ജീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ:

  1. ക്രമീകരണ ആപ്പിൽ, ആപ്പുകൾ ടാപ്പ് ചെയ്യുക.

  2. ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യുക.

  3. ‘അയയ്ക്കുകയും സ്വീകരിക്കയും ചെയ്യുക’ ടാപ്പ് ചെയ്യുക.

  4. സന്ദേശങ്ങൾക്കായി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പറോ ഇമെയിൽ വിലാസമോ തിരഞ്ഞെടുക്കുക.

    ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ > അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതിൽ, നിങ്ങളുടെ ഫോണിൽ നിന്നാണോ ഇമെയിൽ വിലാസത്തിൽ നിന്നാണോ ഡിഫോൾട്ടായി സന്ദേശങ്ങൾ അയയ്‌ക്കേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും.

നിങ്ങളുടെ ഫോൺ നമ്പർ കാണുന്നില്ലെങ്കിൽ, iPhone നമ്പർ നിങ്ങളുടെ Apple Account-മായി ലിങ്ക് ചെയ്യുക, ഇതുവഴി നിങ്ങളുടെ ഫോൺ നമ്പറിൽ നിന്ന് നേരിട്ട് iMessages അയയ്ക്കാനും സ്വീകരിക്കാനും കഴിയും. നിങ്ങൾക്ക് ടെക്സ്റ്റ് സന്ദേശ ഫോർവേഡിംഗും സജ്ജീകരിക്കാം, ഇതുവഴി നിങ്ങളുടെ എല്ലാ Apple ഡിവൈസുകളിലും ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാനും കഴിയും.

നിങ്ങൾക്ക് ഗ്രൂപ്പ് സന്ദേശവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ

ഒരു ഗ്രൂപ്പ് സന്ദേശത്തിന്റെ ഭാഗമാണെങ്കിലും സന്ദേശങ്ങൾ ലഭിക്കുന്നത് അവസാനിക്കുകയാണെങ്കിൽ, സംഭാഷണത്തിൽ നിന്ന് പുറത്ത് പോയോ എന്നറിയാൻ പരിശോധിക്കുക:

  1. സന്ദേശങ്ങളിൽ, നിങ്ങൾക്ക് സന്ദേശങ്ങൾ ലഭിക്കാത്ത ഗ്രൂപ്പ് സന്ദേശത്തിൽ ടാപ്പ് ചെയ്യുക.

  2. നിങ്ങൾ സംഭാഷണത്തിൽ നിന്ന് പുറത്തുപോയി എന്ന് പറയുന്ന സന്ദേശം കാണുകയാണെങ്കിൽ, ഒന്നുകിൽ നിങ്ങൾ സംഭാഷണത്തിൽ നിന്ന് പുറത്തുപോയി അല്ലെങ്കിൽ ഗ്രൂപ്പ് സന്ദേശത്തിൽ നിന്ന് നിങ്ങളെ നീക്കം ചെയ്തു.

ഗ്രൂപ്പിലുള്ള ഒരാൾ ചേർത്താൽ മാത്രമേ നിങ്ങൾക്ക് ഗ്രൂപ്പ് സന്ദേശത്തിൽ വീണ്ടും ചേരാനാകൂ. ഗ്രൂപ്പ് സന്ദേശങ്ങളിൽ നിന്ന് ആളുകളെ എങ്ങനെ നീക്കം ചെയ്യാം അല്ലെങ്കിൽ ചേർക്കാമെന്ന് മനസ്സിലാക്കുക.

പുതിയ ഗ്രൂപ്പ് സന്ദേശം ആരംഭിക്കാൻ:

  1. സന്ദേശങ്ങൾ തുറന്ന് ’സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യുകചിത്രത്തിനായി പകരമൊന്നും നൽകിയിട്ടില്ല.

  2. നിങ്ങളുടെ കോൺടാക്റ്റുകളുടെ ഫോൺ നമ്പറുകളോ ഇമെയിൽ വിലാസങ്ങളോ നൽകുക.

  3. നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്ത ശേഷം ’അയയ്ക്കുക’ ബട്ടൺസന്ദേശം അയയ്ക്കുക എന്ന ക്രമത്തിൽ ടാപ്പ് ചെയ്യുക.

ഗ്രൂപ്പ് സന്ദേശവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് മറ്റ് പ്രശ്നങ്ങളുണ്ടെങ്കിൽ, നിങ്ങൾ സംഭാഷണം ഡിലീറ്റ് ചെയ്ത് പുതിയതൊന്ന് ആരംഭിക്കേണ്ടി വന്നേക്കാം. iOS 16, iPadOS 16.1 എന്നിവയിലും പിന്നീടുള്ള പതിപ്പുകളിലും, നിങ്ങൾ കഴിഞ്ഞ 30 മുതൽ 40 വരെയുള്ള ദിവസത്തിനുള്ളിലാണ് സന്ദേശം ഡിലീറ്റ് ചെയ്തതെങ്കിൽ അത് റിക്കവർ ചെയ്യാനാകും .

സന്ദേശങ്ങളിൽ ഫോട്ടോകളും വീഡിയോകളും അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ

ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കാൻ മതിയായ സ്പേസ് നിങ്ങളുടെ ഉപകരണത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുക.

ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാനായി നിങ്ങൾ SMS അല്ലെങ്കിൽ MMS മെസേജിംഗ് ഉപയോഗിക്കുകയാണെങ്കിൽ, അറ്റാച്ച്‌മെന്റുകൾക്ക് നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ്, പരിധികൾ സജ്ജീകരിച്ചേക്കാം. വലിയ ഫയലുകൾ അയയ്ക്കാൻ കൂടുതൽ സമയമെടുത്തേക്കാം, ആവശ്യമാണെങ്കിൽ ഫോട്ടോ, വീഡിയോ അറ്റാച്ച്‌മെന്റുകൾ കംപ്രസ് ചെയ്യാൻ നിങ്ങളുടെ iPhone-ന് കഴിയും. ഫുൾ സൈസ് ചിത്രങ്ങൾ അയയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളൊരു പ്രശ്നം നേരിടുകയാണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞ നിലവാരമുള്ള ചിത്രങ്ങൾ മാനുവലായി അയയ്ക്കാൻ കഴിയും:

  1. ക്രമീകരണ ആപ്പിൽ, ആപ്പുകൾ ടാപ്പ് ചെയ്യുക.

  2. ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യുക.

  3. ‘ഫോട്ടോ പ്രിവ്യൂകൾ അയയ്ക്കുക’ അല്ലെങ്കിൽ ‘കുറഞ്ഞ നിലവാര മോഡ്’ ഓണാക്കുക.

പരീക്ഷിക്കാവുന്ന മറ്റു ഘട്ടങ്ങൾ

  • നിങ്ങളുടെ iPhone അല്ലെങ്കിൽiPad റീസ്റ്റാർട്ട് ചെയ്യുക.

  • നിങ്ങളുടെ നെറ്റ്‌വർക്ക് കണക്ഷൻ പരിശോധിക്കുക. iMessage, RCS, അല്ലെങ്കിൽ MMS ആയി സന്ദേശമയയ്ക്കാൻ, നിങ്ങൾക്ക് സെല്ലുലാർ ഡാറ്റയോ വൈഫൈ കണക്ഷനോ ആവശ്യമാണ്. SMS സന്ദേശമയയ്ക്കാൻ, നിങ്ങൾക്ക് സെല്ലുലാർ നെറ്റ്‌വർക്ക് കണക്ഷൻ ആവശ്യമാണ് നിങ്ങൾ വൈഫൈ കോളിംഗ് ഓണാക്കിയാൽ, വൈഫൈ വഴി SMS സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും.

  • RCS, MMS അല്ലെങ്കിൽ SMS പോലെ, നിങ്ങൾ അയയ്ക്കാൻ ശ്രമിക്കുന്ന സന്ദേശ തരത്തിന് പിന്തുണയുണ്ടോ എന്ന് കാരിയറെ ബന്ധപ്പെട്ട് ചോദിക്കുക.

  • നിങ്ങൾ iPhone-ൽ ഗ്രൂപ്പ് MMS സന്ദേശങ്ങൾ അയയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ എന്ന ക്രമത്തിൽ പോയി, ‘ടെക്സ്റ്റ് സന്ദേശമായി അയയ്ക്കുക’ എന്നത് ഓണാക്കുക. ‘ടെക്സ്റ്റ് സന്ദേശമായി അയയ്ക്കുക’ എന്നത് ഓണാക്കാനോ ഗ്രൂപ്പ് സന്ദേശമയയ്ക്കാനോ ഉള്ള ഓപ്ഷൻ നിങ്ങളുടെ iPhone-ൽ കാണുന്നില്ലെങ്കിൽ, നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് ഈ ഫീച്ചറിന് പിന്തുണ നൽകുന്നില്ലായിരിക്കാം.

  • കോൺടാക്റ്റിനായുള്ള ശരിയായ ഫോൺ നമ്പറോ ഇമെയിൽ വിലാസമോ ആണ് നിങ്ങൾ നൽകിയതെന്ന് ഉറപ്പാക്കുക.

നിങ്ങൾക്ക് ഇപ്പോഴും iMessages അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ Apple സപ്പോർട്ടിനെ ബന്ധപ്പെടുക

നിങ്ങൾക്ക് ഇപ്പോഴും SMS, MMS അല്ലെങ്കിൽ RCS സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടുക

നിങ്ങൾ Apple അല്ലാത്ത ഫോൺ ഉപയോഗിക്കാൻ തുടങ്ങിയെങ്കിൽ, സന്ദേശമയയ്ക്കാൻ പ്രശ്നങ്ങളുണ്ടെങ്കിൽ iMessage ഡീആക്റ്റിവേറ്റ് ചെയ്യുക

പ്രസിദ്ധീകരിച്ച തീയതി: