നിങ്ങളുടെ Apple Account-ൽ ഒരു പേയ്മെന്റ് രീതി ചേർക്കുക
App Store, iCloud+, Apple Music എന്നിവയിലും മറ്റും നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പേയ്മെന്റ് രീതി ചേർക്കുക. നിങ്ങൾക്ക് പേയ്മെന്റ് രീതി ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക.
ഒരു പേയ്മെന്റ് രീതി ചേർക്കുക
ഒരു പേയ്മെന്റ് രീതി ചേർക്കുകനിങ്ങളുടെ ഡിവൈസിൽ ഒരു പേയ്മെന്റ് രീതി ചേർക്കുക
നിങ്ങളുടെ ഡിവൈസ് ഉപയോഗിച്ച് Apple Account-ൽ ഒരു പേയ്മെന്റ് രീതി ചേർക്കാൻ കഴിയും.
നിങ്ങളുടെ iPhone-ൽ ഒരു പേയ്മെന്റ് രീതി ചേർക്കുക
ക്രമീകരണ ആപ്പ് തുറക്കുക.
നിങ്ങളുടെ പേര് ടാപ്പ് ചെയ്യുക.
പേയ്മെന്റും ഷിപ്പിംഗും ടാപ്പ് ചെയ്യുക നിങ്ങളുടെ Apple Account-ൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.
പേയ്മെന്റ് രീതി ചേർക്കുക എന്നത് ടാപ്പ് ചെയ്യുക.
പേയ്മെന്റ് രീതിയുടെ വിശദാംശങ്ങൾ നൽകിയ ശേഷം, പൂർത്തിയായി എന്നത് ടാപ്പ് ചെയ്യുക.
നിങ്ങളുടെ iPhone-ലെ പേയ്മെന്റ് രീതികൾ പുനഃക്രമീകരിക്കുക
പേയ്മെന്റും ഷിപ്പിംഗും സ്ക്രീനിൽ, എഡിറ്റ് ചെയ്യുക എന്നത് ടാപ്പ് ചെയ്യുക.
നിങ്ങളുടെ പേയ്മെന്റ് രീതികളുടെ ലിസ്റ്റിലുള്ള ഒരു പേയ്മെന്റ് രീതി മുകളിലേക്കോ താഴേക്കോ ഡ്രാഗ് ചെയ്യാൻ അതിൽ സ്പർശിച്ച് പിടിക്കുക. നിങ്ങളുടെ പേയ്മെന്റ് രീതികൾ ദൃശ്യമാകുന്ന ക്രമത്തിൽ അവയിൽ നിന്ന് പണം ഈടാക്കാൻ Apple ശ്രമിക്കും.
പൂർത്തിയായി എന്നത് ടാപ്പ് ചെയ്യുക.
ഫയലിൽ ഇതിനകം നിങ്ങളുടെ പേയ്മെന്റ് രീതിയുണ്ടെങ്കിൽ നിങ്ങളുടെ പേയ്മെന്റ് രീതി എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാം എന്ന് മനസ്സിലാക്കുക.
നിങ്ങളുടെ iPad-ൽ പേയ്മെന്റ് രീതി ചേർക്കുക
ക്രമീകരണ ആപ്പ് തുറക്കുക.
നിങ്ങളുടെ പേര് ടാപ്പ് ചെയ്യുക.
പേയ്മെന്റും ഷിപ്പിംഗും ടാപ്പ് ചെയ്യുക നിങ്ങളുടെ Apple Account-ൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.
പേയ്മെന്റ് രീതി ചേർക്കുക എന്നത് ടാപ്പ് ചെയ്യുക.
പേയ്മെന്റ് രീതിയുടെ വിശദാംശങ്ങൾ നൽകിയ ശേഷം, പൂർത്തിയായി എന്നത് ടാപ്പ് ചെയ്യുക.
നിങ്ങളുടെ iPad-ലെ പേയ്മെന്റ് രീതികൾ പുനഃക്രമീകരിക്കുക
പേയ്മെന്റും ഷിപ്പിംഗും സ്ക്രീനിൽ, എഡിറ്റ് ചെയ്യുക എന്നത് ടാപ്പ് ചെയ്യുക.
നിങ്ങളുടെ പേയ്മെന്റ് രീതികളുടെ ലിസ്റ്റിലുള്ള ഒരു പേയ്മെന്റ് രീതി മുകളിലേക്കോ താഴേക്കോ ഡ്രാഗ് ചെയ്യാൻ അതിൽ സ്പർശിച്ച് പിടിക്കുക. നിങ്ങളുടെ പേയ്മെന്റ് രീതികൾ ദൃശ്യമാകുന്ന ക്രമത്തിൽ അവയിൽ നിന്ന് പണം ഈടാക്കാൻ Apple ശ്രമിക്കും.
പൂർത്തിയായി എന്നത് ടാപ്പ് ചെയ്യുക.
ഫയലിൽ ഇതിനകം നിങ്ങളുടെ പേയ്മെന്റ് രീതിയുണ്ടെങ്കിൽ നിങ്ങളുടെ പേയ്മെന്റ് രീതി എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാം എന്ന് മനസ്സിലാക്കുക.
നിങ്ങളുടെ Apple Vision Pro-യിൽ ഒരു പേയ്മെന്റ് രീതി ചേർക്കുക
ക്രമീകരണ ആപ്പ് തുറക്കുക.
നിങ്ങളുടെ പേര് ടാപ്പ് ചെയ്യുക.
പേയ്മെന്റും ഷിപ്പിംഗും ടാപ്പ് ചെയ്യുക നിങ്ങളുടെ Apple Account-ൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.
പേയ്മെന്റ് രീതി ചേർക്കുക എന്നത് ടാപ്പ് ചെയ്യുക.
പേയ്മെന്റ് രീതിയുടെ വിശദാംശങ്ങൾ നൽകിയ ശേഷം, പൂർത്തിയായി എന്നത് ടാപ്പ് ചെയ്യുക.
നിങ്ങളുടെ Apple Vision Pro-യിലെ പേയ്മെന്റ് രീതികൾ പുനഃക്രമീകരിക്കുക
പേയ്മെന്റും ഷിപ്പിംഗും സ്ക്രീനിൽ, എഡിറ്റ് ചെയ്യുക എന്നത് ടാപ്പ് ചെയ്യുക.
നിങ്ങളുടെ പേയ്മെന്റ് രീതികളുടെ ലിസ്റ്റിലുള്ള ഒരു പേയ്മെന്റ് രീതി മുകളിലേക്കോ താഴേക്കോ ഡ്രാഗ് ചെയ്യാൻ അതിൽ സ്പർശിച്ച് പിടിക്കുക. നിങ്ങളുടെ പേയ്മെന്റ് രീതികൾ ദൃശ്യമാകുന്ന ക്രമത്തിൽ അവയിൽ നിന്ന് പണം ഈടാക്കാൻ Apple ശ്രമിക്കും.
പൂർത്തിയായി എന്നത് ടാപ്പ് ചെയ്യുക.
ഫയലിൽ ഇതിനകം നിങ്ങളുടെ പേയ്മെന്റ് രീതിയുണ്ടെങ്കിൽ നിങ്ങളുടെ പേയ്മെന്റ് രീതി എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാം എന്ന് മനസ്സിലാക്കുക.
നിങ്ങളുടെ Mac-ൽ പേയ്മെന്റ് രീതി ചേർക്കുക
App Store തുറക്കുക.
നിങ്ങളുടെ പേര് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര് ദൃശ്യമാകുന്നില്ലെങ്കിൽ, സൈൻ ഇൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് Apple Account-ൽ സൈൻ ഇൻ ചെയ്ത്, നിങ്ങളുടെ പേര് ക്ലിക്ക് ചെയ്യുക.
അക്കൗണ്ട് ക്രമീകരണം ക്ലിക്ക് ചെയ്യുക. നിങ്ങളുടെ Apple Account-ൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.
പേയ്മെന്റ് വിവരങ്ങൾ എന്നതിന് തൊട്ടടുത്തുള്ള, പേയ്മെന്റുകൾ മാനേജ് ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
പേയ്മെന്റ് ചേർക്കുക എന്നത് ക്ലിക്ക് ചെയ്യുക.
പേയ്മെന്റ് രീതിയുടെ വിശദാംശങ്ങൾ നൽകിയ ശേഷം, പൂർത്തിയായി എന്നത് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ Mac-ൽ പേയ്മെന്റ് രീതി പുനഃക്രമീകരിക്കുക
പേയ്മെന്റ് വിവരങ്ങൾ എന്ന സ്ക്രീനിൽ, നിങ്ങളുടെ പേയ്മെന്റ് രീതികളുടെ ലിസ്റ്റിൽ ഒരു പേയ്മെന്റ് രീതി മുകളിലേക്കോ താഴേക്കോ നീക്കാൻ, ഓരോന്നിനും അടുത്തുള്ള ആരോ ഉപയോഗിക്കുക. നിങ്ങളുടെ പേയ്മെന്റ് രീതികൾ ദൃശ്യമാകുന്ന ക്രമത്തിൽ അവയിൽ നിന്ന് പണം ഈടാക്കാൻ Apple ശ്രമിക്കും.
ഫയലിൽ ഇതിനകം നിങ്ങളുടെ പേയ്മെന്റ് രീതിയുണ്ടെങ്കിൽ നിങ്ങളുടെ പേയ്മെന്റ് രീതി എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാം എന്ന് മനസ്സിലാക്കുക.
നിങ്ങളുടെ Windows PC-യിൽ പേയ്മെന്റ് രീതി ചേർക്കുക
നിങ്ങളുടെ Windows PC-യിൽ Apple Music ആപ്പോ Apple TV ആപ്പോ തുറക്കുക.
സൈഡ്ബാറിന്റെ താഴെയുള്ള നിങ്ങളുടെ പേര് ക്ലിക്ക് ചെയ്ത്, എന്റെ അക്കൗണ്ട് കാണുക എന്നത് തിരഞ്ഞെടുക്കുക. ആദ്യം നിങ്ങളുടെ Apple Account-ൽ സൈൻ ഇൻ ചെയ്യേണ്ടി വന്നേക്കാം.
പേയ്മെന്റ് വിവരങ്ങൾ എന്നതിന് തൊട്ടടുത്തുള്ള, പേയ്മെന്റുകൾ മാനേജ് ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
പേയ്മെന്റ് ചേർക്കുക എന്നത് ക്ലിക്ക് ചെയ്യുക.
പേയ്മെന്റ് രീതി വിശദാംശങ്ങൾ നൽകിയ ശേഷം, പൂർത്തിയായി എന്നത് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ Windows PC-യിൽ പേയ്മെന്റ് രീതികൾ പുനഃക്രമീകരിക്കുക
പേയ്മെന്റ് വിവരങ്ങൾ എന്ന സ്ക്രീനിൽ, നിങ്ങളുടെ പേയ്മെന്റ് രീതികളുടെ ലിസ്റ്റിൽ ഒരു പേയ്മെന്റ് രീതി മുകളിലേക്കോ താഴേക്കോ നീക്കാൻ, ഓരോന്നിനും അടുത്തുള്ള ആരോ ഉപയോഗിക്കുക. നിങ്ങളുടെ പേയ്മെന്റ് രീതികൾ ദൃശ്യമാകുന്ന ക്രമത്തിൽ അവയിൽ നിന്ന് പണം ഈടാക്കാൻ Apple ശ്രമിക്കും.
ഫയലിൽ ഇതിനകം നിങ്ങളുടെ പേയ്മെന്റ് രീതിയുണ്ടെങ്കിൽ നിങ്ങളുടെ പേയ്മെന്റ് രീതി എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാം എന്ന് മനസ്സിലാക്കുക.
ഓൺലൈനിൽ ഒരു പേയ്മെന്റ് രീതി ചേർക്കുക
account.apple.com എന്നതിൽ സൈൻ ഇൻ ചെയ്ത ശേഷവും നിങ്ങൾക്ക് പേയ്മെന്റ് രീതി ചേർക്കാനാകും.
ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും account.apple.com-ൽ നിങ്ങൾ പേയ്മെന്റ് വിവരങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ, അധികമുള്ള പേയ്മെന്റ് രീതികൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി നീക്കം ചെയ്തേക്കാം.
നിങ്ങൾക്ക് പേയ്മെന്റ് രീതി ചേർക്കാൻ കഴിയുന്നില്ലെങ്കിൽ
നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ നിങ്ങളുടെ Apple Account-ൽ ഏതെല്ലാം പേയ്മെന്റ് രീതികൾ ഉപയോഗിക്കാനാകും എന്ന് പരിശോധിക്കുക.
നിങ്ങൾ അംഗീകൃത പേയ്മെന്റ് രീതിയാണ് ഉപയോഗിക്കുന്നതെങ്കിലും നിങ്ങളുടെ Apple Account മറ്റൊരു രാജ്യത്തേക്കോ പ്രദേശത്തേക്കോ ആണ് സജ്ജീകരിച്ചിരിക്കുന്നതെങ്കിൽ, രാജ്യമോ പ്രദേശമോ മാറ്റുക.
ചേർക്കുക എന്ന ബട്ടൺ ചാരനിറത്തിലാണുള്ളതെങ്കിൽ, നിങ്ങളൊരു ഫാമിലി ഷെയറിംഗ് ഗ്രൂപ്പിലായിരിക്കാം, നിങ്ങൾ പർച്ചേസ് ഷെയറിംഗ് ഉപയോഗിക്കുന്നുമുണ്ട്. ഫാമിലി ഓർഗനൈസർക്ക് മാത്രമേ ഫയലിൽ പേയ്മെന്റ് രീതി സൂക്ഷിക്കാനാകൂ. നിങ്ങളുടെ സ്വന്തം പേയ്മെന്റ് രീതികൾ ഉപയോഗിക്കണമെങ്കിൽ, പർച്ചേസ് ഷെയറിംഗ് ഓഫാക്കിയ ശേഷം സ്വന്തം പേയ്മെന്റ് രീതി ചേർക്കുക.
നിങ്ങളുടെ പേര്, ബില്ലിംഗ് വിലാസം എന്നിവയുടെയും മറ്റ് വിവരങ്ങളുടെയും സ്പെല്ലിംഗ് ശരിയാണെന്നും നിങ്ങളുടെ സാമ്പത്തിക സ്ഥാപനത്തിന്റെ ഫയലിലുള്ള വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും രണ്ടു തവണ പരിശോധിച്ചുറപ്പിക്കുക.
നിങ്ങളുടെ സാമ്പത്തിക സ്ഥാപനത്തിന്റെ ആപ്പ്, ടെക്സ്റ്റ് സന്ദേശം അല്ലെങ്കിൽ മറ്റു രീതിയിലൂടെ പരിശോധിച്ചുറപ്പിക്കണമെന്ന് ചില പേയ്മെന്റ് രീതികൾ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, സാമ്പത്തിക സ്ഥാപനത്തെ ബന്ധപ്പെടുക.