നിങ്ങളുടെ iPhone, iPad എന്നിവയിലെ സ്റ്റോറേജ് എങ്ങനെ പരിശോധിക്കാം

iOS, iPadOS എന്നിവ ഉപകരണ സ്റ്റോറേജ് നിരീക്ഷിച്ച്, ഓരോ ആപ്പും എത്രമാത്രം സ്ഥലം ഉപയോഗിക്കുന്നുവെന്നത് കാണിക്കുന്നു. ക്രമീകരണം, Finder, Apple Devices ആപ്പ്, അല്ലെങ്കിൽ iTunes-ൽ നിങ്ങൾക്ക് സ്റ്റോറേജ് പരിശോധിക്കാം.

iOS, iPadOS സ്റ്റോറേജ് ഒപ്റ്റിമൈസ് ചെയ്യുക

നിങ്ങളുടെ ഉപകരണത്തിൽ സ്റ്റോറേജ് കുറവാണെങ്കിൽ, ഉപയോഗിക്കാത്ത ആപ്പുകളോ താൽക്കാലിക ഫയലുകളോ പോലുള്ള, നിങ്ങൾക്ക് വീണ്ടും ഡൗൺലോഡ് ചെയ്യാനാകുന്നതോ ആവശ്യമില്ലാത്തതോ ആയ ഇനങ്ങൾ നീക്കം ചെയ്ത് അത് ഇടമുണ്ടാക്കുന്നു.

നിങ്ങളുടെ ഉപകരണം ഉപയോഗിച്ച് അതിന്റെ തന്നെ സ്റ്റോറേജ് പരിശോധിക്കുക

  1. ക്രമീകരണം > പൊതുവായവ > [ഉപകരണ] സ്റ്റോറേജ് എന്നിങ്ങനെ പോകുക, അവിടെ നിർദ്ദേശങ്ങൾ എന്നതും ആപ്പുകളുടെയും അവയുടെ സ്റ്റോറേജ് ഉപയോഗത്തിന്റെയും ഒരു ലിസ്റ്റും നിങ്ങൾക്ക് ദൃശ്യമാകും.

    iPhone സ്റ്റോറേജ് ക്രമീകരണത്തിൽ നിർദ്ദേശിക്കുന്ന, ഉപയോഗിക്കാത്ത ആപ്പുകൾ ഓഫ്‌ലോഡ് ചെയ്യുക.
  2. ഒരു ആപ്പിന്റെ സ്റ്റോറേജ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അതിന്റെ പേരിൽ ടാപ്പ് ചെയ്യുക. കാഷെ ചെയ്ത ഡാറ്റയും താൽക്കാലിക ഡാറ്റയും ഉപയോഗമായി കണക്കാക്കണമെന്നില്ല.

വിശദമായ കാഴ്ചയിൽ നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:

  • ആപ്പ് ഓഫ്‌ലോഡ് ചെയ്യുക, അതുവഴി ആപ്പ് ഉപയോഗിക്കുന്ന സ്റ്റോറേജിൽ ഇടമുണ്ടാകുകയും എന്നാൽ അതിലെ ഡോക്യുമെന്റുകളും ഡാറ്റയും നിലനിൽക്കുകയും ചെയ്യുന്നു.

  • ആപ്പ് ഇല്ലാതാക്കുക, അതുവഴി ആപ്പും അതിന്റെ അനുബന്ധ ഡാറ്റയും നീക്കം ചെയ്യപ്പെടുന്നു.

  • ആപ്പ് അനുസരിച്ച്, നിങ്ങൾക്ക് അതിലെ ചില ഡോക്യുമെന്റുകളും ഡാറ്റയും ഇല്ലാതാക്കാനായേക്കും.

നിങ്ങളുടെ ഉപകരണം "സ്റ്റോറേജ് ഏതാണ്ട് നിറഞ്ഞു" എന്ന മുന്നറിയിപ്പ് കാണിക്കുകയാണെങ്കിൽ, സ്റ്റോറേജ് നിർദ്ദേശങ്ങൾ പരിശോധിക്കുക അല്ലെങ്കിൽ വീഡിയോകളും ആപ്പുകളും പോലുള്ള ചില ഉള്ളടക്കം നീക്കം ചെയ്യുക.

ഉള്ളടക്കം തരംതിരിക്കുക

നിങ്ങളുടെ ഉപകരണത്തിലെ ഉള്ളടക്ക തരങ്ങളുടെയും ഓരോ തരത്തിലും എന്താണ് ഉൾപ്പെടുന്നതെന്നുമുള്ള ലിസ്റ്റ് ഇതാ:

  • ആപ്പുകൾ: ഇൻസ്റ്റാൾ ചെയ്ത ആപ്പുകളും അവയിലെ ഉള്ളടക്കവും, Files ആപ്പിലെ "എന്റെ iPhone/iPad/iPod touch-ൽ" ഡയറക്‌ടറി, Safari ഡൗൺലോഡുകൾ എന്നിവയിൽ സ്റ്റോർ ചെയ്ത ഉള്ളടക്കം.

  • ഫോട്ടോകൾ: Photos ആപ്പിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫോട്ടോകളും വീഡിയോകളും.

  • മീഡിയ: സംഗീതം, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ, റിംഗ്‌ടോണുകൾ, കലാസൃഷ്‌ടി, വോയ്‌സ് മെമ്മോകൾ.

  • മെയിൽ: ഇമെയിലുകളും അവയുടെ അറ്റാച്ചുമെന്റുകളും.

  • Apple Books: Books ആപ്പിലെ പുസ്‌തകങ്ങളും PDF-കളും.

  • സന്ദേശങ്ങൾ: സന്ദേശങ്ങളും അവയുടെ അറ്റാച്ച്മെന്റുകളും.

  • iCloud Drive: നിങ്ങളുടെ ഉപകരണത്തിലേക്ക് ലോക്കലായി ഡൗൺലോഡ് ചെയ്ത iCloud Drive ഉള്ളടക്കം.1

  • മറ്റുള്ളവ: Siri വോയ്‌സുകൾ, ഫോണ്ടുകൾ, നിഘണ്ടുകൾ, നീക്കം ചെയ്യാനാകാത്ത ലോഗുകളും കാഷെകളും, Spotlight സൂചിക, Keychain-നും CloudKit ഡാറ്റാബേസും പോലുള്ള സിസ്റ്റം ഡാറ്റ തുടങ്ങിയ നീക്കം ചെയ്യാനാകാത്ത മൊബൈൽ അസറ്റുകൾ.2

  • സിസ്റ്റം: ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന സ്റ്റോറേജ് സ്പെയ്‌സ്. നിങ്ങളുടെ ഉപകരണവും മോഡലും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.

നിങ്ങളുടെ സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണെങ്കിൽ, നിർദ്ദേശങ്ങൾ ഉപയോഗിച്ച് സ്റ്റോറേജ് ഒപ്റ്റിമൈസ് ചെയ്യുക.

ക്രമീകരണത്തിലെ സ്റ്റോറേജ് വിഭാഗത്തിൽ, സ്റ്റോറേജ് ഒപ്റ്റിമൈസ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ നിങ്ങളുടെ ഉപകരണം നൽകുന്നുണ്ടാകാം. നിങ്ങളുടെ സ്റ്റോറേജ് ഒപ്റ്റിമൈസ് ചെയ്യാൻ:

  1. നിങ്ങളുടെ ഉപകരണത്തിനായുള്ള നിർദ്ദേശങ്ങൾ കാണാൻ, 'എല്ലാം കാണിക്കുക' ടാപ്പ് ചെയ്യുക.

  2. ഓരോ നിർദ്ദേശത്തിന്റെയും വിവരണം വായിക്കുക, തുടർന്ന് അത് ഓണാക്കാനായി 'പ്രവർത്തനക്ഷമമാക്കുക' ടാപ്പ് ചെയ്യുക അല്ലെങ്കിൽ നിങ്ങൾക്ക് ഇല്ലാതാക്കാനാകുന്ന ഉള്ളടക്കങ്ങൾ അവലോകനം ചെയ്യാനായി നിർദ്ദേശത്തിൽ ടാപ്പ് ചെയ്യുക.

Finder, Apple Devices ആപ്പ്, അല്ലെങ്കിൽ iTunes ഉപയോഗിച്ച് നിങ്ങളുടെ iOS ഉപകരണത്തിലെ സ്റ്റോറേജ് പരിശോധിക്കുക

  1. നിങ്ങളുടെ Mac-ലെ Finder-ലേക്ക് മാറുക, അല്ലെങ്കിൽ Apple Devices ആപ്പ് തുറക്കുക. നിങ്ങളുടെ PC-യിൽ Apple Devices ആപ്പ് ഇല്ലെങ്കിലോ, നിങ്ങളുടെ Mac ഉപയോഗിക്കുന്നത് macOS Mojave അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആണെങ്കിലോ, iTunes തുറക്കുക. നിങ്ങളുടെ Mac ഏത് macOS ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുക.

  2. നിങ്ങളുടെ ഉപകരണത്തെ കമ്പ്യൂട്ടറിലേക്ക് കണക്റ്റ് ചെയ്യുക.

  3. Finder വിൻഡോയുടെ സൈഡ് ബാറിൽ അല്ലെങ്കിൽ Apple Devices ആപ്പിൽ നിങ്ങളുടെ ഉപകരണം തിരഞ്ഞെടുക്കുക. iTunes ആണ് ഉപയോഗിക്കുന്നതെങ്കിൽ, iTunes വിൻഡോയിൽ മുകളിൽ ഇടത് മൂലയിൽ നിങ്ങളുടെ ഉപകരണം തിരഞ്ഞെടുക്കുക. നിങ്ങളുടെ ഉപകരണം എത്രമാത്രം സ്റ്റോറേജ് ഉപയോഗിക്കുന്നു എന്നത് ഉള്ളടക്ക തരം അനുസരിച്ച് വേർതിരിച്ച് കാണിക്കുന്ന ഒരു ബാർ നിങ്ങൾക്ക് ദൃശ്യമാകും.

  4. ഓരോ ഉള്ളടക്ക തരവും എത്രമാത്രം സ്റ്റോറേജ് ഉപയോഗിക്കുന്നുവെന്നത് കാണാൻ ബാറിന് മുകളിലൂടെ നിങ്ങളുടെ മൗസ് നീക്കുക.

    Finder-ലെ ഒരു സ്റ്റോറേജ് വിഭാഗത്തിന് മുകളിൽ കഴ്‌സർ ഹോവർ ചെയ്യുന്നു.

ഉള്ളടക്കം തരംതിരിക്കുക

നിങ്ങളുടെ ഉപകരണത്തിലെ ഉള്ളടക്ക തരങ്ങളുടെയും ഓരോ തരത്തിലും എന്താണ് ഉൾപ്പെടുന്നതെന്നുമുള്ള ലിസ്റ്റ് ഇതാ:

  • ഓഡിയോ: പാട്ടുകൾ, ഓഡിയോ പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ, വോയ്‌സ് മെമ്മോകൾ, റിംഗ്‌ടോണുകൾ.

  • വീഡിയോ: സിനിമകൾ, സംഗീത വീഡിയോകൾ, TV ഷോകൾ.

  • ഫോട്ടോകൾ: നിങ്ങളുടെ ഫോട്ടോ ലൈബ്രറി, ക്യാമറാ റോൾ, ഫോട്ടോ സ്ട്രീം എന്നിവയിലെ ഉള്ളടക്കം.

  • ആപ്പുകൾ: ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ. ഡോക്യുമെന്റുകളും ഡാറ്റയും ആപ്പുകളുടെ ഉള്ളടക്കം ലിസ്റ്റ് ചെയ്യുന്നു.

  • പുസ്‌തകങ്ങൾ: iBooks പുസ്‌തകങ്ങൾ, ഓഡിയോ പുസ്‌തകങ്ങൾ, PDF ഫയലുകൾ.

  • ഡോക്യുമെന്റുകളും ഡാറ്റയും: Safari ഓഫ്‌ലൈൻ വായനാ ലിസ്റ്റ്, ഇൻസ്റ്റാൾ ചെയ്ത ആപ്പുകളിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫയലുകൾ, കോൺടാക്റ്റുകളും കലണ്ടറുകളും സന്ദേശങ്ങളും ഇമെയിലുകളും (അവയുടെ അറ്റാച്ചുമെന്റുകളും) പോലുള്ള ആപ്പ് ഉള്ളടക്കം.

  • മറ്റുള്ളവ: ക്രമീകരണം, Siri വോയ്‌സുകൾ, സിസ്റ്റം ഡാറ്റ, കാഷെ ചെയ്‌ത ഫയലുകൾ.

  • സമന്വയിപ്പിച്ച ഉള്ളടക്കം: നിങ്ങൾ Finder വിൻഡോയിൽ 'സമന്വയിപ്പിക്കുക' ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് സമന്വയിപ്പിക്കുന്ന മീഡിയാ ഉള്ളടക്കം.3

മറ്റുള്ളവയിലെ കാഷെ ചെയ്‌ത ഫയലുകളെക്കുറിച്ച്

Finder, Apple Devices ആപ്പ്, iTunes എന്നിവ, കാഷെ ചെയ്ത സംഗീതത്തെയും വീഡിയോകളെയും ഫോട്ടോകളെയും "മറ്റുള്ളവ" എന്ന സ്റ്റോറേജായാണ് കാണിക്കുന്നത്. നിങ്ങൾ ഉള്ളടക്കം സ്ട്രീം ചെയ്യുമ്പോഴോ കാണുമ്പോഴോ സിസ്റ്റം ഈ ഫയലുകൾ സൃഷ്ടിക്കുന്നു, അതുവഴി അടുത്ത തവണ ഉള്ളടക്കം ആസ്വദിക്കാൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾക്ക് വേഗത്തിലുള്ള ആക്‌സസ് ലഭിക്കുന്നു. കൂടുതൽ ഇടം ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ഉപകരണം ഈ ഫയലുകളെ നീക്കം ചെയ്യുന്നു.

Finder, Apple Devices ആപ്പ്, അല്ലെങ്കിൽ iTunes-ൽ കാണുന്നതിൽ നിന്ന് നിങ്ങളുടെ ഉപകരണത്തിലെ സ്റ്റോറേജ് വ്യത്യസ്‌തമാണെങ്കിൽ

Finder, Apple Devices ആപ്പ്, iTunes എന്നിവ, കാഷെ ചെയ്ത ഫയലുകളെ മറ്റുള്ളവ ആയി തരംതിരിക്കുന്നതിനാൽ, സംഗീതത്തിന്റെയോ വീഡിയോകളുടെയോ റിപ്പോർട്ട് ചെയ്ത ഉപയോഗത്തിൽ വ്യത്യാസമുണ്ടാകാം. നിങ്ങളുടെ ഉപകരണത്തിലെ ഉപയോഗം കാണാൻ, ക്രമീകരണം > പൊതുവായവ > [ഉപകരണ] സ്റ്റോറേജ് എന്നിങ്ങനെ പോകുക.

കാഷെ ചെയ്ത ഫയലുകൾ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് ഇല്ലാതാക്കണമെന്നുണ്ടെങ്കിൽ

ഇടമുണ്ടാക്കാൻ, കാഷെ ചെയ്തതും താൽക്കാലികവുമായ ഫയലുകളെ നിങ്ങളുടെ ഉപകരണം നീക്കം ചെയ്യുന്നു, നിങ്ങൾക്ക് അത് ചെയ്യേണ്ടി വരുന്നില്ല.

1. നിങ്ങൾക്ക് iCloud ഉള്ളടക്കം സ്വയമേവ ഇല്ലാതാക്കാൻ കഴിയില്ല.

2. കാഷെ ചെയ്‌ത ഫയലുകൾ ഇല്ലാതാക്കാൻ സിസ്റ്റത്തിന് കഴിയില്ല.

3. നിങ്ങളുടെ iPhone ഉപയോഗിച്ച്, സമന്വയിപ്പിച്ച ഉള്ളടക്കത്തിലെ ഡാറ്റ നീക്കം ചെയ്യാൻ കഴിയില്ല. ഈ ഡാറ്റ നീക്കം ചെയ്യാൻ, Finder-ലേക്ക് മാറുക അല്ലെങ്കിൽ, Apple Devices ആപ്പ് അല്ലെങ്കിൽ iTunes തുറക്കുക, ഡാറ്റ തിരഞ്ഞെടുത്തത് മാറ്റുക, സമന്വയിപ്പിക്കുക ക്ലിക്ക് ചെയ്യുക.

പ്രസിദ്ധീകരിച്ച തീയതി: