AirPods-നുള്ള ഫേംവെയർ അപ്ഡേറ്റുകൾ സംബന്ധിച്ച വിവരങ്ങൾ

നിങ്ങളുടെ AirPods-ന്റെ ഫേംവെയർ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുത്തിയ മാറ്റങ്ങളും സവിശേഷതകളും അറിയുക.

ഏറ്റവും പുതിയ AirPods ഫേംവെയർ പതിപ്പുകൾ

  • AirPods Pro 3: 8A357

  • MagSafe ചാർജിംഗ് കേസുള്ള (USB-C) AirPods Pro 2: 8A356

  • MagSafe ചാർജിംഗ് കെയ്‌സുള്ള (Lightning) AirPods Pro 2: 8A356

  • AirPods Pro 1: 6F21

  • AirPods 4: 8A356

  • ആക്ടീവ് നോയ്‌സ് റദ്ദാക്കലുള്ള AirPods 4: 8A356

  • AirPods 3: 6F21

  • AirPods 2: 6F21

  • AirPods 1: 6.8.8

  • AirPods Max (USB-C): 7E108

  • AirPods Max (Lightning): 6F25

നിങ്ങളുടെ AirPods തിരിച്ചറിയുന്നത് എങ്ങനെ എന്ന് അറിയുക.

നിങ്ങളുടെ AirPods ഫേംവെയർ പതിപ്പ് കണ്ടെത്തുക

നിങ്ങളുടെ AirPods ഫേംവെയർ പതിപ്പ് കണ്ടെത്താൻ നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ Mac ഉപയോഗിക്കാം.

നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ AirPods-ന്റെ ഫേംവെയർ പതിപ്പ് കണ്ടെത്തുക

നിങ്ങളുടെ AirPods പുതുക്കപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ iPhone അല്ലെങ്കിൽ iPad ഉപയോഗിക്കുന്നതിന് മുമ്പ്, iOS അല്ലെങ്കിൽ iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ക്രമീകരണങ്ങൾ > Bluetooth എന്നതിലേക്ക് പോകുക, തുടർന്ന് നിങ്ങളുടെ AirPods-ന്റെ പേരിനടുത്തുള്ള ഇൻഫു ബട്ടൺഇൻഫു ബട്ടൺ ടാപ്പ് ചെയ്യുക. ഫേംവെയർ പതിപ്പ് കണ്ടെത്താൻ 'ആമുഖം' വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്യുക.

നിങ്ങളുടെ Mac-ൽ AirPods ഫേംവെയർ പതിപ്പ് കണ്ടെത്തുക

നിങ്ങളുടെ Mac ഉപയോഗിച്ച് നിങ്ങളുടെ AirPods അപ്-ടു-ഡേറ്റാണോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് macOS-ന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. Apple മെനു  > സിസ്റ്റം ക്രമീകരണം തിരഞ്ഞെടുക്കുക, ബ്ലൂടൂത്ത് ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ AirPods ന്റെ പേരിന് അടുത്തുള്ള ഇൻഫു ബട്ടൺഇൻഫു ബട്ടൺ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അടുത്ത് ഒരു Apple ഉപകരണം ഇല്ലെങ്കിൽ, നിങ്ങളുടെ ഫേംവെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു Apple Store-ലോ Apple അംഗീകൃത സേവനദാതാവുമായോ ഒരു അപ്പോയിന്റ്മെന്റ് സജ്ജീകരിക്കാം.

നിങ്ങളുടെ AirPods ഫേംവെയർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ AirPods ചാർജ് ചെയ്യുമ്പോൾ, Wi-Fi-യുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ Mac എന്നിവയുടെ ബ്ലുടൂത് പരിധിയിലാണെങ്കിൽ ഫേംവെയർ അപ്‌ഡേറ്റുകൾ സ്വയമേവ സംഭവിക്കും. നിങ്ങളുടെ AirPods-ന്റെ ഏറ്റവും പുതിയ പതിപ്പ് പരിശോധിക്കാൻ നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ Mac എന്നിവയും ഉപയോഗിക്കാം.

നിങ്ങളുടെ AirPods-കളിൽ ഏറ്റവും പുതിയ ഫേംവെയർ പതിപ്പ് ഇല്ലെങ്കിൽ, നിങ്ങൾക്ക് ഫേംവെയർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

നിങ്ങളുടെ AirPods അല്ലെങ്കിൽ AirPods Pro ഫേംവെയർ അപ്ഡേറ്റ് ചെയ്യുക

  1. നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ Mac എന്നിവ iOS, iPadOS, അല്ലെങ്കിൽ macOS എന്നിവയുടെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ബ്ലൂട്ടൂത് ഓണാണെന്നും ഉറപ്പാക്കുക.

  2. നിങ്ങളുടെ AirPods ബ്ലൂടൂത്ത് വഴി നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ Mac എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

  3. നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ Mac എന്നിവ Wi-Fi-യുമായി ബന്ധിപ്പിക്കുക.

  4. നിങ്ങളുടെ ചാർജിംഗ് കേസ് പവറുമായി ബന്ധിപ്പിക്കുക.

  5. നിങ്ങളുടെ AirPods ചാർജിംഗ് കേസിൽ ഇട്ട് ലിഡ് അടയ്ക്കുക. ചാർജിംഗ് കേസിന്റെ ലിഡ് അടച്ച് വയ്ക്കുകയും നിങ്ങളുടെ AirPods നിങ്ങളുടെ iPhone, iPad, Mac എന്നിവയുടെ ബ്ലൂടൂത്ത് പരിധിയ്ക്കുള്ളിൽ വെക്കുകയും ചെയ്യുക.

  6. ഫേംവെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക.

  7. നിങ്ങളുടെ AirPods നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ Mac എന്നിവയുമായി ബന്ധിപ്പിക്കാൻ ചാർജിംഗ് കേസിന്റെ ലിഡ് തുറക്കുക.

  8. ഫേംവെയർ പതിപ്പ് വീണ്ടും പരിശോധിക്കുക.

നിങ്ങളുടെ ഫേംവെയർ ഇപ്പോഴും അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ AirPods പുനഃസജ്ജമാക്കുക, ശേഷം നിങ്ങളുടെ ഫേംവെയർ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

നിങ്ങളുടെ AirPods Max ഫേംവെയർ അപ്ഡേറ്റ് ചെയ്യുക

  1. നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ Mac എന്നിവ iOS, iPadOS, അല്ലെങ്കിൽ macOS എന്നിവയുടെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ബ്ലൂട്ടൂത് ഓണാണെന്നും ഉറപ്പാക്കുക.

  2. നിങ്ങളുടെ AirPods Max ബ്ലൂടൂത്ത് വഴി നിങ്ങളുടെ iPhone, iPad, Mac എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

  3. നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ Mac എന്നിവ Wi-Fi-യുമായി ബന്ധിപ്പിക്കുക.

  4. താഴെ വലതുവശത്തുള്ള ഇയർഫോണിലേക്ക് ചാർജിംഗ് കേബിൾ ബന്ധിപ്പിക്കുക, ശേഷം കേബിളിന്റെ മറ്റേ അറ്റം ഒരു USB ചാർജറിലേക്കോ പോർട്ടിലേക്കോ ബന്ധിപ്പിക്കുക.

  5. നിങ്ങളുടെ AirPods Max നിങ്ങളുടെ iPhone, iPad, Mac എന്നിവയുടെ ബ്ലൂടൂത്ത് പരിധിയ്ക്കുള്ളിൽ വെക്കുക. ഫേംവെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കേണ്ടതാണ്.

  6. നിങ്ങളുടെ AirPods Max നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ Mac-നോട് വീണ്ടും ബന്ധിപ്പിക്കുക.

  7. ഫേംവെയർ പതിപ്പ് വീണ്ടും പരിശോധിക്കുക.

നിങ്ങളുടെ ഫേംവെയർ ഇപ്പോഴും അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ AirPods Max പുനഃസജ്ജമാക്കുക, തുടർന്ന് നിങ്ങളുടെ ഫേംവെയർ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

പ്രകാശനക്കുറിപ്പുകൾ

നിലവിലുള്ളവയും മുമ്പുള്ളവയുമായ AirPods ഫേംവെയർ അപ്‌ഡേറ്റുകളെക്കുറിച്ച് മനസ്സിലാക്കുക.

പതിപ്പ് 8A357 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 8A356 പ്രകാശനക്കുറിപ്പുകൾ

  • ഫേംവെയർ അപ്‌ഡേറ്റ് 8A356 പുതിയ AirPods Pro 3-നെ പിന്തുണയ്ക്കുന്നതിനുള്ള സവിശേഷതകളും സാങ്കേതിക ശേഷികളും ചേർക്കുന്നു, iOS 26 ഉള്ള iPhone-ലെ ഫിറ്റ്‌നസ് ആപ്പിലെ വർക്ക് ഔട്ടുകളുടെ സമയത്ത് ഹൃദയമിടിപ്പ് സെൻസിംഗ് ഉൾപ്പെടുത്തിയിരിക്കുന്നു, ഉപയോക്താക്കൾക്ക് അവരുടെ ഹൃദയമിടിപ്പ്, കത്തിച്ച കലോറി, ചുവടുകൾ, 50 വ്യത്യസ്ത തരം വർക്ക് ഔട്ടുകളിലേക്കുള്ള ദൂരം എന്നിവ നിരീക്ഷിക്കാൻ കഴിയും.

  • ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഉള്ള AirPods 4, iOS 26-ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന Apple Intelligence-പ്രാപ്‌തമാക്കിയ iPhone-മായി ജോടിയാക്കുമ്പോൾ AirPods Pro 2 എന്നിവയിലും ഏറ്റവും പുതിയ ഫേംവെയറിലും AirPods ഉപയോഗിച്ചുള്ള തത്സമയ വിവർത്തനം പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് (UK, US), ഫ്രഞ്ച് (ഫ്രാൻസ്), ജർമ്മൻ (ജർമ്മനി), പോർച്ചുഗീസ് (ബ്രസീൽ), സ്പാനിഷ് (സ്പെയിൻ) എന്നീ ഭാഷകൾക്കുള്ള പിന്തുണയോടെ ബീറ്റയിൽ ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ, AirPods-ലെതത്സമയ വിവർത്തനം ചൈനീസ് (മന്ദാരിൻ, ലളിതമാക്കിയത്), ചൈനീസ് (മന്ദാരിൻ, പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, ഇറ്റാലിയൻ എന്നിവയ്ക്കുമുള്ള ഭാഷാ പിന്തുണ ചേർക്കും. ചില സവിശേഷതകൾ എല്ലാ പ്രദേശങ്ങളിലും അല്ലെങ്കിൽ ഭാഷകളിലും ലഭ്യമായേക്കില്ല. EU-ൽ ഉപകരണം ഉള്ളതും EU-ൽ Apple അക്കൗണ്ട് ഉള്ളതുമായ രാജ്യത്തോ പ്രദേശത്തോ ഉള്ള EU നിവാസികൾക്ക് AirPods ഉപയോഗിച്ചുള്ള തത്സമയ വിവർത്തനം ലഭ്യമാവുകയില്ല. മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്ന Apple Intelligence ഉപയോക്താക്കൾക്ക് അവർ യാത്ര ചെയ്യുന്നിടത്തെല്ലാം AirPods ഉപയോഗിച്ച് തത്സമയ വിവർത്തനം തുടരാം.

  • iOS 26 അല്ലെങ്കിൽ iPadOS 26-പിന്തുണയുള്ള iPhone അല്ലെങ്കിൽ iPad-നൊപ്പം ഉപയോഗിക്കുമ്പോൾ, ഫേംവെയർ അപ്‌ഡേറ്റ് 8A356 ഹിയറിംഗ് എയ്ഡ് ഉപയോക്താക്കൾക്കുള്ള അനുഭവം മെച്ചപ്പെടുത്തുന്നു. ഓട്ടോമാറ്റിക് “കോൺവേഴ്സേഷൻ ബൂസ്റ്റ്” (സംഭാഷണ വർധന) ഉള്ളതിനാൽ ഉപയോക്താവിന്റെ സ്വന്തം ശബ്ദവും അവർ സംസാരിക്കുന്ന ആളുകളുടെ ശബ്ദവും ഇപ്പോൾ കൂടുതൽ സ്വാഭാവികമായി കേൾക്കാം. ഈ സവിശേഷത ഉപയോക്താവിന്റെ മുന്നിലുള്ള ആളുകളുടെ ശബ്ദം സജീവമായി വർധിപ്പിക്കാനും പശ്ചാത്തല ശബ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ റെസ്റ്റോറന്റുകൾ അല്ലെങ്കിൽ ഓഫീസ് പോലെയുള്ള ശബ്ദം കൂടുതലുള്ള സാഹചര്യങ്ങളിൽ സംസാരത്തെ കൂടുതൽ വ്യക്തമാക്കാൻ കഴിയും. ചില സവിശേഷതകൾ എല്ലാ പ്രദേശങ്ങളിലും അല്ലെങ്കിൽ ഭാഷകളിലും ലഭ്യമായേക്കില്ല. കൂടുതൽ വിവരങ്ങൾക്ക്, കാണുക സവിശേഷത ലഭ്യത.

  • iOS 26, iPadOS 26, macOS 26-പിന്തുണയുള്ള iPhone, iPad, Mac എന്നിവയിൽ ഉപയോഗിക്കുമ്പോൾ, ഫേംവെയർ അപ്‌ഡേറ്റ് 8A356 ഉള്ളടക്കം ക്യാപ്‌ചർ ചെയ്യുന്നതിനുള്ള പുതിയ വഴികൾ ചേർക്കുകയും AirPods 4, ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഉള്ള AirPods 4, AirPods Pro 2, AirPods Pro 3 എന്നിവയ്‌ക്കുള്ള ആശയവിനിമയ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ക്യാമറ ആപ്പ്, വോയ്‌സ് മെമ്മോകൾ, മെസേജുകളിലെ ഡിക്റ്റേഷൻ എന്നിവയ്‌ക്കൊപ്പം AirPods-കൾ ഉപയോഗിക്കുമ്പോൾ സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ റെക്കോർഡിംഗ് ശബ്ദത്തിന്റെ സുഖദമായ ഘടനയും വ്യക്തതയും മെച്ചപ്പെടുത്തുന്നു. കോളുകളിൽ, FaceTime-ിലും, CallKit സജ്ജമാക്കിയ ആപ്പുകളിലും ശബ്ദത്തിന്റെ ഗുണനിലവാരം കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടും. iPhone അല്ലെങ്കിൽ iPad-ൽ ക്യാമറ ആപ്പ് അല്ലെങ്കിൽ അനുയോജ്യമായ മൂന്നാം കക്ഷി ക്യാമറ ആപ്പുകൾ ഉപയോഗിക്കുമ്പോൾ, AirPods-ലെ ക്യാമറ റിമോട്ട് ഉപയോഗിച്ച് സ്റ്റെമിൽ നിന്ന് അമർത്തിപ്പിടിച്ചുകൊണ്ട് ദൂരെ നിന്ന് ഫോട്ടോകളോ വീഡിയോകളോ പകർത്തുന്നത് മുമ്പത്തേക്കാളും എളുപ്പമായിട്ടുണ്ട്. ഇതിനോടൊപ്പം, ഈ അപ്ഡേറ്റ് ചാർജിംഗ് ഓർമ്മപ്പെടുത്തലുകളിൽ മെച്ചപ്പെടുത്തലുകളും, ഇപ്പോൾ CarPlay ഉൾപ്പെടുന്ന ഓട്ടോമാറ്റിക് സ്വിച്ചിംഗും, ഉറങ്ങുന്നതിന് മുമ്പ് AirPods ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പ്രവർത്തനമില്ലാത്തപ്പോൾ മീഡിയ പൊസ് ചെയ്യാൻ സഹായിക്കുന്ന പിന്തുണയും ഉൾക്കൊള്ളുന്നു.

പതിപ്പ് 7E108 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7E101 പ്രകാശനക്കുറിപ്പുകൾ

  • iOS 18.4, iPadOS 18.4, macOS Sequoia 15.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന iPhone, iPad, അല്ലെങ്കിൽ Mac എന്നിവയിൽ ഉപയോഗിക്കുമ്പോൾ, USB-C-യും ഫേംവെയർ അപ്‌ഡേറ്റ് 7E101-ഉം ഉള്ള AirPods Max, ആത്യന്തിക ശ്രവണ അനുഭവത്തിനും സംഗീത നിർമ്മാണം, ഉള്ളടക്ക സൃഷ്ടി, ഗെയിമിംഗ് എന്നിവയ്‌ക്ക് ഇതിലും മികച്ച പ്രകടനത്തിനും നഷ്ടരഹിതമായ ഓഡിയോയും അൾട്രാ-ലോ ലേറ്റൻസി ഓഡിയോയും പ്രാപ്തമാക്കുന്നു.

പതിപ്പ് 7E93 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6F25 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7B21 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7B20 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7B19 പ്രകാശനക്കുറിപ്പുകൾ

  • iOS 18.1 അല്ലെങ്കിൽ iPadOS 18.1 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന iPhone അല്ലെങ്കിൽ iPad-നൊപ്പം ഉപയോഗിക്കുമ്പോൾ, ഫേംവെയർ അപ്‌ഡേറ്റ് 7B19 ഉള്ള AirPods Pro 2 മൂന്ന് പുതിയ സവിശേഷതകൾ പ്രാപ്തമാക്കുന്നു—ഒരു ഹിയറിംഗ് ടെസ്റ്റ്, ഹിയറിംഗ് എയ്ഡ്, ഹിയറിംഗ് പ്രൊട്ടക്ഷൻ.

  • Apple ഹിയറിംഗ് ടെസ്റ്റ് ഫീച്ചർ, വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട ശ്രവണ പരിശോധനാഫലങ്ങൾ നൽകുന്നു (18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപയോക്താക്കൾക്കളെ ഉദ്ദേശിച്ചിട്ടുള്ളതാണ്).

  • ഹിയറിംഗ് എയ്ഡ് സവിശേഷത, നിങ്ങളുടെ പരിസരത്തിലെ ശബ്ദങ്ങൾ, സംഗീതം, വീഡിയോകൾ, കോളുകൾ എന്നിവക്ക് ഓട്ടോമാറ്റിക്കായി പ്രയോഗിക്കുന്ന വ്യക്തിഗത, ക്ലിനിക്കൽ-ഗ്രേഡ് സഹായം നൽകുന്നു (18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപയോക്താക്കളിൽ നേരിയതോ മിതമായതോ ആയ കേൾവിക്കുറവുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്)

  • ഹിയറിംഗ് പ്രൊട്ടക്ഷൻ സവിശേഷത, ലിസണിംഗ് മോഡുകളിലുടനീളം ഉച്ചത്തിലുള്ള പാരിസ്ഥിതിക ശബ്ദത്തിലേക്കുള്ള എക്സ്പോഷർ കുറയ്ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു (യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ലഭ്യമാണ്)

ഫീച്ചറുകൾക്ക് ഫേംവെയർ പതിപ്പ് 7B19 അല്ലെങ്കിൽ അതിനുശേഷമുള്ള AirPods Pro 2 ആവശ്യമാണ്. എല്ലാ സവിശേഷതകളും എല്ലാ പ്രദേശങ്ങളിലും ലഭ്യമായേക്കില്ല.

പതിപ്പ് 6F21 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7A304 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7A302 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 7A294 പ്രകാശനക്കുറിപ്പുകൾ

iOS 18, iPadOS 18, macOS Sequoia, watchOS 11 പിന്തുണയുള്ള iPhone, iPad, Mac, Apple Watch എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കുമ്പോൾ, AirPods Pro 2 ഫേംവെയർ അപ്‌ഡേറ്റ് 7A294 ഹാൻഡ്‌സ്-ഫ്രീ അനുഭവം കൂടുതൽ സുഗമമാക്കുന്നു. ഇത് കോളുകൾ, സന്ദേശങ്ങൾ, അറിയിപ്പുകൾ പോലുള്ള Siri അറിയിപ്പുകളോട് പ്രതികരിക്കാൻ “അതെ” എന്ന് തല നോടിക്കുന്നതോ അല്ലെങ്കിൽ “ഇല്ല” എന്ന് തല ഇളക്കുന്നതോ സാധ്യമാക്കുന്നു. നിങ്ങൾ ആരോട് സംസാരിക്കുമ്പോഴും നിങ്ങൾക്ക് ചുറ്റുമുള്ള പശ്ചാത്തല ശബ്‌ദം നീക്കം ചെയ്‌ത് വ്യക്തമായി കോൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് AirPods Pro 2 ഉപയോഗിച്ചുള്ള കോളുകളിൽ വോയ്‌സ് ഐസൊലേഷനും ഈ അപ്‌ഡേറ്റ് ചേർക്കുന്നു. മൊബൈൽ ഗെയിമിംഗിനായി Apple ഇതുവരെ നൽകിയ ഏറ്റവും മികച്ച വയർലെസ് ഓഡിയോ ലേറ്റൻസി ഇപ്പോൾ ഗെയിമർമാർക്ക് ലഭ്യമാണ്, കൂടാതെ ടീമംഗങ്ങളുമായും മറ്റ് കളിക്കാരുമായും ചാറ്റ് ചെയ്യുമ്പോൾ 16-ബിറ്റ്, 48kHz ഓഡിയോ ഉൾപ്പെടെ മെച്ചപ്പെട്ട ശബ്ദ നിലവാരം ആസ്വദിക്കാനും അവർക്ക് കഴിയും. കൂടാതെ, ഈ അപ്‌ഡേറ്റിൽ AirPods Pro 2 ഉപയോഗിച്ചുള്ള വ്യക്തിഗതമാക്കിയ വോളിയത്തിന്റെ പ്രകടനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പുരോഗതികളും ഉൾക്കൊള്ളുന്നു.

പതിപ്പ് 6F8 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A326 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6F7 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A325 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A324 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A321 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A317 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6B34 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6B32 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A305 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A303 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 6A300/6A301 റിലീസ് നോട്ടുകൾ

iOS 17, macOS Sonoma എന്നിവയിൽ ഉപയോഗിക്കുമ്പോൾ, AirPods ഫേംവെയർ അപ്‌ഡേറ്റ് 6A300/6A301, അഡാപ്റ്റീവ് ഓഡിയോ, കോൺവെർസേഷൻ അവയർനെസ്, വ്യക്തിഗതമാക്കിയ വോളിയം എന്നിവ ഉപയോഗിച്ച് AirPods Pro (രണ്ടാം തലമുറ) ഉപയോക്തൃാനുഭവം അടുത്ത തലത്തിലേക്ക് ഉയർത്തുന്നു. ഈ അപ്ഡേറ്റ്, AirPods (മൂന്നാം തലമുറ), AirPods Pro (ഒന്നും രണ്ടും തലമുറകൾ), AirPods Max എന്നിവയിൽ മ്യൂട്ട് ചെയ്യാനുംഅൺമ്യൂട്ട് ചെയ്യാനും വേണ്ടിയുള്ള പ്രസ് ടു മ്യൂട്ട് / അൺമ്യൂട്ട് സുഖകരമായ നിയന്ത്രണങ്ങളും സൗകര്യങ്ങളും ചേർക്കുന്നു. കൂടാതെ, എല്ലാ ലഭ്യമായ AirPods-ലും, Apple ഉപകരണങ്ങളിൽ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഉപയോഗിച്ച്, ഓട്ടോമാറ്റിക് സ്വിച്ചിംഗ് അനുഭവത്തിന് സമഗ്രമായ മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നു.

പതിപ്പ് 5E135 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 5E133 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 5B59 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 5B58 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 5A377 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പതിപ്പ് 5A374 പ്രകാശനക്കുറിപ്പുകൾ

  • AirPods Pro (രണ്ടാം തലമുറ)-യെ പിന്തുണയ്ക്കുന്നതിനുള്ള സവിശേഷതകളും സാങ്കേതിക ശേഷികളും ചേർത്തിട്ടുണ്ട്

പതിപ്പ് 4E71 പ്രകാശനക്കുറിപ്പുകൾ

  • ബഗ് പരിഹാരങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും

പ്രസിദ്ധീകരിച്ച തീയതി: