Siri-യോട് ചോദിക്കൂ

കുറിപ്പ്: Siri ഉപയോഗിക്കാൻ നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കണം.

എന്തെങ്കിലും ചെയ്യാൻ Siri-യോട് ആവശ്യപ്പെടുന്നതിന് മുമ്പ്, നിങ്ങൾ അത് സജീവമാക്കേണ്ടതുണ്ട്. നിങ്ങളുടെ iPhone-ൽ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്: ‘Siri’ അല്ലെങ്കിൽ ‘Hey Siri’ എന്ന് പറയൂ

  • Face ID ഉള്ള iPhone-ൽ: സൈഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.

  • ഹോം ബട്ടൺ ഉള്ള iPhone-ൽ: ‘ഹോം ബട്ടൺ’ അമർത്തിപ്പിടിക്കൂ.

  • EarPods ഉള്ളവ: സെന്റർ അല്ലെങ്കിൽ കോൾ ബട്ടൺ അമർത്തിപ്പിടിക്കൂ.

  • CarPlay ഉള്ളവ: സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ, അല്ലെങ്കിൽ CarPlay ഹോം സ്ക്രീനിലെ ‘ഹോം’ ബട്ടൺ തൊട്ടുപിടിക്കൂ.

  • Siri Eyes Free ഉള്ളവ: നിങ്ങളുടെ സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.