Siri-യോട് ചോദിക്കൂ
കുറിപ്പ്: Siri ഉപയോഗിക്കാൻ നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കണം.
എന്തെങ്കിലും ചെയ്യാൻ Siri-യോട് ആവശ്യപ്പെടുന്നതിന് മുമ്പ്, നിങ്ങൾ അത് സജീവമാക്കേണ്ടതുണ്ട്.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്ത് Siri സജീവമാക്കൂ:
നിങ്ങളുടെ ശബ്ദം ഉപയോഗിക്കാൻ: ’Siri’ അല്ലെങ്കിൽ ‘Hey Siri’ (Siri ക്രമീകരണങ്ങളിൽ ഈ ഓപ്ഷൻ ഓണാക്കിയിട്ടുണ്ടെങ്കിൽ) എന്ന് പറയൂ. നിങ്ങളുടെ ഡിവൈസിനും ഭാഷയ്ക്കും ‘Hey Siri’ അല്ലെങ്കിൽ ‘Siri’ ലഭ്യമാണോ എന്ന് പരിശോധിക്കാൻ, iOS, iPadOS ഫീച്ചർ ലഭ്യത വെബ്സൈറ്റ് കാണൂ.
iPhone-ലെ ബട്ടണുകൾ ഉപയോഗിക്കാൻ: സൈഡ് ബട്ടൺ അമർത്തിപ്പിടിക്കൂ (Face ID ഉള്ള iPhone-ൽ അല്ലെങ്കിൽ iPhone Duo-യിൽ) അല്ലെങ്കിൽ ‘ഹോം’ ബട്ടൺ അമർത്തിപ്പിടിക്കൂ (iPhone SE-യിൽ).
നിങ്ങൾ ഒരു ബട്ടൺ ഉപയോഗിച്ച് Siri സജീവമാക്കുമ്പോൾ, iPhone നിശബ്ദ മോഡിൽ ആയിരിക്കുമ്പോൾ Siri നിശബ്ദമായി പ്രതികരിക്കുന്നു. നിശബ്ദ മോഡ് ഓഫായിരിക്കുമ്പോൾ, Siri ഉച്ചത്തിൽ പ്രതികരിക്കുന്നു. നിങ്ങളുടെ വോയ്സ് ഉപയോഗിച്ച് Siri സജീവമാക്കുമ്പോൾ, Siri ഉച്ചത്തിൽ പ്രതികരിക്കുന്നു. ഈ സ്വഭാവം മാറ്റാൻ, Siri പ്രതികരിക്കുന്ന രീതി മാറ്റൂ എന്നത് കാണൂ.
iPhone-ലേക്ക് കണക്റ്റ് ചെയ്ത ഹെഡ്ഫോണുകൾ ഉപയോഗിക്കാൻ: നിങ്ങളുടെ EarPods-ലെ മധ്യഭാഗം അല്ലെങ്കിൽ കോൾ ബട്ടൺ അമർത്തിപ്പിടിക്കൂ. AirPods-ന്, AirPods യൂസർ ഗൈഡിലെ Siri സജ്ജീകരിക്കൂ കാണൂ.
നിങ്ങളുടെ കാറിലെ ബട്ടണുകൾ ഉപയോഗിക്കാൻ: നിങ്ങളുടെ കാറിൽ CarPlay ഉണ്ടെങ്കിൽ, സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ, അല്ലെങ്കിൽ CarPlay ഹോം സ്ക്രീനിലെ ‘ഹോം’ ബട്ടൺ തൊട്ടുപിടിക്കൂ. Siri Eyes Free ഉപയോഗിച്ച്, നിങ്ങളുടെ സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.