നിങ്ങളുടെ Mac-ൽ Wi-Fi ഓൺ ചെയ്യാൻ
നിങ്ങളുടെ Mac-ൽ, മെനു ബാറിലെ Wi-Fi സ്റ്റാറ്റസ് മെനുവിൽ ക്ലിക്ക് ചെയ്തതിന് ശേഷം Wi-Fi ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.
ഒരു Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ, Wi-Fi സ്റ്റാറ്റസ് മെനു ക്ലിക്ക് ചെയ്ത് നെറ്റ്‌വർക്ക് അല്ലെങ്കിൽ ‘മറ്റ് നെറ്റ്‌വർക്ക്’ തിരഞ്ഞെടുത്തതിന് ശേഷം ഒരു നെറ്റ്‌വർക്ക് തിരഞ്ഞെടുക്കൂ. (നെറ്റ്‌വർക്ക് മറച്ചിരിക്കുകയാണെങ്കിൽ, ’മറ്റ് നെറ്റ്‌വർക്കുകൾ’ ലിസ്റ്റിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് ’മറ്റുള്ളവ’ സെലക്റ്റ് ചെയ്ത് നെറ്റ്‌വർക്ക് പേരും പാസ്‌വേഡും നൽകിയതിന് ശേഷം ’ചേരൂ’ എന്നതിൽ ക്ലിക്ക് ചെയ്യൂ.)