Siri-യോട് ചോദിക്കൂ
കുറിപ്പ്: Siri ഉപയോഗിക്കാൻ നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കണം.
എന്തെങ്കിലും ചെയ്യാൻ Siri-യോട് ആവശ്യപ്പെടുന്നതിന് മുമ്പ്, നിങ്ങൾ അത് സജീവമാക്കേണ്ടതുണ്ട്.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്ത് Siri സജീവമാക്കൂ:
നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്: ‘Siri’ അല്ലെങ്കിൽ ‘Hey Siri’ എന്ന് പറയൂ (ഈ ഓപ്ഷൻ ലഭ്യവും Siri ക്രമീകരണങ്ങളിൽ ഓണും ആണെങ്കിൽ). നിങ്ങളുടെ ഡിവൈസിനും ഭാഷയ്ക്കും ‘Hey Siri’ അല്ലെങ്കിൽ ‘Siri’ ലഭ്യമാണോ എന്ന് പരിശോധിക്കാൻ, iOS, iPadOS ഫീച്ചർ ലഭ്യത വെബ്സൈറ്റ് കാണൂ.
iPad-ലെ ബട്ടണുകൾ ഉപയോഗിക്കാൻ: Touch ID ഉള്ള iPad-ൽ ടോപ് ബട്ടൺ അമർത്തിപ്പിടിക്കൂ, അല്ലെങ്കിൽ ഹോം ബട്ടൺ ഉള്ള iPad-ൽ ഹോം ബട്ടൺ അമർത്തിപ്പിടിക്കൂ.
iPad-ലേക്ക് കണക്റ്റ് ചെയ്ത ഹെഡ്ഫോണുകൾ ഉപയോഗിക്കാൻ: നിങ്ങളുടെ EarPods-ലെ മധ്യഭാഗം അല്ലെങ്കിൽ കോൾ ബട്ടൺ അമർത്തിപ്പിടിക്കൂ. AirPods-ന്, AirPods യൂസർ ഗൈഡിലെ Siri സജ്ജീകരിക്കൂ കാണൂ.