iPad ഒരു കേബിൾ ഉപയോഗിച്ച് ഒരു ഡിസ്പ്ലേയിലേക്ക് കണക്റ്റ് ചെയ്യൂ
ഉചിതമായ കേബിൾ അല്ലെങ്കിൽ അഡാപ്റ്റർ ഉപയോഗിച്ച്, നിങ്ങൾക്ക് iPad സ്ക്രീൻ കാണാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ ഡിസ്പ്ലേ, ടിവി, അല്ലെങ്കിൽ പ്രൊജക്ടർ പോലുള്ള ഒരു സെക്കൻഡറി ഡിസ്പ്ലേയിലേക്ക് നിങ്ങളുടെ iPad കണക്റ്റ് ചെയ്യാം.
നിങ്ങളുടെ iPad-ലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് Mac-ന്റെ വർക്ക്സ്പേസ് വിപുലീകരിക്കാൻ നിങ്ങളുടെ Mac-നുള്ള രണ്ടാമത്തെ ഡിസ്പ്ലേ ആയി നിങ്ങളുടെ iPad ഉപയോഗിക്കൂ കാണൂ.
Studio Display അല്ലെങ്കിൽ Pro Display XDR-ലേക്ക് iPad കണക്റ്റ് ചെയ്യൂ
നിങ്ങളുടെ Apple ഡിസ്പ്ലേ നിങ്ങൾ പവറിൽ പ്ലഗ്-ഇൻ ചെയ്ത് ഡിസ്പ്ലേയ്ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള Thunderbolt കേബിൾ ഉപയോഗിച്ച് നിങ്ങളുടെ iPad-ലേക്ക് ( പിന്തുണയുള്ള മോഡലുകൾ) കണക്റ്റ് ചെയ്യുമ്പോൾ അത് ഓട്ടോമാറ്റിക്കായി ഓണാകുന്നു. ഡിസ്പ്ലേയുമായി കണക്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ iPad ചാർജാകുന്നു.
Studio Display അല്ലെങ്കിൽ Pro Display XDR സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ഡിസ്പ്ലേകളുടെ പിന്തുണ വെബ്സൈറ്റ് കാണൂ.
USB-C കണക്റ്റർ ഉപയോഗിച്ച് iPad കണക്റ്റ് ചെയ്യൂ
USB-C കണക്റ്റർ ഉള്ള മോഡലുകളിൽ, നിങ്ങൾക്ക് iPad ഡിസ്പ്ലേയിലെ USB അല്ലെങ്കിൽ Thunderbolt 3 പോർട്ടിലേക്ക് കണക്റ്റ് ചെയ്യാൻ കഴിഞ്ഞേക്കും.
നിങ്ങളുടെ iPad-നൊപ്പം വരുന്ന ചാർജ് കേബിൾ നിങ്ങളുടെ ഡിസ്പ്ലേ, TV അല്ലെങ്കിൽ പ്രൊജക്ടർ എന്നിവയിലെ പോർട്ടിന് അനുയോജ്യമല്ലെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുക:
iPad-ലെ ചാർജിങ് പോർട്ടിലേക്ക് ഒരു USB-C Display AV അഡാപ്റ്റർ അല്ലെങ്കിൽ USB-C VGA മൾട്ടി-പോർട്ട് അഡാപ്റ്റർ പ്ലഗ് ചെയ്യൂ.
അഡാപ്റ്ററിലേക്ക് ഒരു HDMI അല്ലെങ്കിൽ VGA കേബിൾ കണക്റ്റ് ചെയ്യൂ.
HDMI അല്ലെങ്കിൽ VGA കേബിളിന്റെ മറ്റേ അറ്റം ഡിസ്പ്ലേയിലേക്കോ ടിവിയിലേക്കോ പ്രോജക്റ്ററിലേക്കോ കണക്റ്റ് ചെയ്യൂ.
ആവശ്യമെങ്കിൽ, ഡിസ്പ്ലേയിലെയോ ടിവിയിലെയോ പ്രോജക്റ്ററിലേയോ ശരിയായ വീഡിയോ ഉറവിടത്തിലേക്ക് സ്വിച്ച് ചെയ്യൂ. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ, ഡിസ്പ്ലേയുടെ മാനുവൽ ഉപയോഗിക്കൂ.
iPad-ലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ഡിസ്പ്ലേ ഓണാകുന്നില്ലെങ്കിൽ, iPad-ൽ നിന്ന് അത് അൺപ്ലഗ് ചെയ്ത് വീണ്ടും പ്ലഗ്-ഇൻ ചെയ്യൂ. അത് പ്രവർത്തിക്കുന്നില്ലെങ്കിൽ, ഡിസ്പ്ലേ അതിന്റെ പവർ സോഴ്സിൽ നിന്ന് അൺപ്ലഗ് ചെയ്ത് വീണ്ടും പ്ലഗ് ഇൻ ചെയ്യൂ.
iPad Pro-യിൽ USB-C പോർട്ട് വഴി ചാർജ് ചെയ്യുകയും കണക്റ്റ് ചെയ്യുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.
നിങ്ങളുടെ iPad-ന് ഒരു Lightning കണക്ടർ ഉണ്ടെങ്കിൽ അത് കണക്റ്റ് ചെയ്യൂ
Lightning കണക്റ്റർ ഉള്ള മോഡലിൽ, ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:
iPad-ലെ ചാർജിങ് പോർട്ടിലേക്ക് ഒരു Lightning ഡിജിറ്റൽ AV അഡാപ്റ്റർ അല്ലെങ്കിൽ Lightning VGA അഡാപ്റ്റർ പ്ലഗ് ചെയ്യൂ.
അഡാപ്റ്ററിലേക്ക് ഒരു HDMI അല്ലെങ്കിൽ VGA കേബിൾ കണക്റ്റ് ചെയ്യൂ.
HDMI അല്ലെങ്കിൽ VGA കേബിളിന്റെ മറ്റേ അറ്റം ഡിസ്പ്ലേയിലേക്കോ ടിവിയിലേക്കോ പ്രോജക്റ്ററിലേക്കോ കണക്റ്റ് ചെയ്യൂ.
ആവശ്യമെങ്കിൽ, ഡിസ്പ്ലേയിലെയോ ടിവിയിലെയോ പ്രോജക്റ്ററിലേയോ ശരിയായ വീഡിയോ ഉറവിടത്തിലേക്ക് സ്വിച്ച് ചെയ്യൂ. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ, നിങ്ങളുടെ ഡിസ്പ്ലേയ്ക്കൊപ്പം വന്ന മാനുവൽ കാണൂ.
ഡിസ്പ്ലേ, TV അല്ലെങ്കിൽ പ്രൊജക്ടറുമായി നിങ്ങളുടെ iPad കണക്റ്റ് ചെയ്തിരിക്കുമ്പോൾ അത് ചാർജ് ചെയ്യാൻ, നിങ്ങളുടെ ചാർജ് കേബിളിന്റെ ഒരു അറ്റം അഡാപ്റ്ററിലെ അധിക പോർട്ടിലേക്ക് ഇൻസേർട്ട് ചെയ്ത്, ചാർജ് കേബിളിന്റെ മറുവശം പവർ അഡാപ്റ്ററിലേക്ക് ഇൻസേർട്ട് ചെയ്ത്, പവർ അഡാപ്റ്ററിനെ ഒരു പവർ ഔട്ട്ലെറ്റിലേക്ക് പ്ലഗ് ചെയ്യൂ.
നിങ്ങളുടെ iPad-ലും എക്സ്റ്റേണൽ ഡിസ്പ്ലേയിലും സ്റ്റേജ് മാനേജർ ഉപയോഗിച്ച് വിൻഡോകൾ ഓർഗനൈസ് ചെയ്യൂ
പിന്തുണയുള്ള iPad Pro, iPad Air models മോഡലുകൾ എന്നിവ 6K റെസലൂഷനുള്ള ഒരു ബാഹ്യ ഡിസ്പ്ലേയുമായി ബന്ധിപ്പിക്കാൻ സ്റ്റേജ് മാനേജർ നിങ്ങളെ അനുവദിക്കുന്നു, ഇത് നിങ്ങൾക്ക് വിൻഡോകളിലേക്കും ആപ്പുകളിലേക്കും വേഗത്തിൽ ആക്സസ് നൽകുന്നു.
സ്റ്റേജ് മാനേജർ ഉപയോഗിക്കാൻ, നിങ്ങളുടെ iPad ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിൽ വയ്ക്കൂ, അതിനെ ഒരു എക്സ്റ്റേണൽ ഡിസ്പ്ലേയുമായി കണക്റ്റ് ചെയ്യൂ, കൺട്രോൾ സെന്റർ തുറക്കൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന്റെ വിൻഡോ പ്രാധാന്യത്തോടെ കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ ഫുൾസ്ക്രീനിൽ പോകാതെ നിങ്ങൾക്കതിൽ ഫോക്കസ് ചെയ്യാം. നിങ്ങളുടെ മറ്റ് ആപ്പുകൾ അടുത്തിടെയുള്ള ഉപയോഗ ക്രമത്തിൽ ഇടതുവശത്ത് ക്രമീകരിച്ചിട്ടുണ്ട്.
സ്റ്റേജ് മാനേജറിൽ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് ചെയ്യാം:
നിങ്ങളുടെ ടാസ്കിനുള്ള ഏറ്റവും അനുയോജ്യമായ വലിപ്പമാക്കാൻ നിങ്ങളുടെ വിൻഡോകളുടെ വലിപ്പം മാറ്റൂ.
നിങ്ങളുടെ വിൻഡോകൾ സെന്റർ ക്യാൻവാസിൽ ചുറ്റും നീക്കൂ.
Dock-ൽ നിന്നുള്ള നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ, നിങ്ങൾ അടുത്തിടെ ഉപയോഗിച്ചവയ്ക്കൊപ്പം ആക്സസ് ചെയ്യൂ.
നിങ്ങൾക്കാവശ്യമുള്ള ആപ്പ് വേഗത്തിൽ കണ്ടെത്താൻ ആപ്പ് ലൈബ്രറി ഉപയോഗിക്കൂ.
നിങ്ങൾക്ക് ടാപ്പ് ചെയ്യാനാകുന്ന ആപ്പ് സെറ്റുകൾ സൃഷ്ടിക്കാൻ വശത്തുനിന്നും വിൻഡോകൾ വലിച്ചിടുകയോ Dock-ൽ നിന്ന് ആപ്പുകൾ തുറക്കുകയോ ചെയ്യൂ.
നിങ്ങളുടെ പിന്തുണയുള്ള iPad, നിങ്ങളുടെ എക്സ്റ്റേണൽ ഡിസ്പ്ലേ എന്നിവയ്ക്കിടയിൽ ഫയലുകളും വിൻഡോകളും നീക്കൂ.
കൂടുതൽ വിവരങ്ങൾക്ക് iPad-ൽ സ്റ്റേജ് മാനേജർ ഉപയോഗിച്ച് വിൻഡോകൾ ഓർഗനൈസ് ചെയ്യൂ കാണൂ.