നിങ്ങളുടെ iPad-ൽ Apple Intelligence ഉപയോഗിക്കൂ

iPadOS 26-ൽ, ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനും നിങ്ങളെ സഹായിക്കാനായി നിങ്ങളുടെ ആപ്പുകളിലും അനുഭവങ്ങളിലും ഉടനീളം Apple Intelligence* സംയോജിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം, നിങ്ങൾക്ക് ഉപയോഗപ്രദവും പ്രസക്തവുമായ ഇന്റലിജൻസ് ഇത് നൽകുന്നു.

കുറിപ്പ്: Apple Intelligence എല്ലാ iPad മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല.** ഏറ്റവും പുതിയ ലഭ്യമായ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കൂ.

Apple Intelligence ഓണാക്കൂ

Apple Intelligence ഓഫാണെങ്കിൽ, iPadOS 26-ൽ ഉടനീളമുള്ള ഏറ്റവും പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ നിങ്ങൾക്ക് അത് ഓണാക്കാം. ‘ക്രമീകരണം’ ആപ്പിലേക്ക് പോയി Apple Intelligence & Siri ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഒന്ന് ചെയ്യൂ:

  • Apple Intelligence-ന് അടുത്തുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

  • ‘Apple Intelligence ഓണാക്കൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾ കാണുന്ന ഓപ്ഷൻ നിങ്ങളുടെ പക്കലുള്ള iPadOS-ന്റെ പതിപ്പും നിങ്ങൾ മുമ്പ് Apple Intelligence സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ അതിനെയും അടിസ്ഥാനമാക്കിയുള്ളതുമാണ്.

കുറിപ്പുകൾ ആപ്പിൽ വ്യാകരണ തെറ്റുകൾ എഡിറ്റ് ചെയ്യപ്പെടുന്ന ടെക്സ്റ്റ് കാണിക്കുന്ന ഒരു iPad.

അനുയോജ്യമായ വാക്കുകൾ കണ്ടെത്തൂ

ടെക്സ്റ്റ് സംഗ്രഹിക്കാനും നിങ്ങളുടെ ജോലി പ്രൂഫ് റീഡ് ചെയ്യാനും ശരിയായ വാക്കുകളും സ്വരവും കണ്ടെത്താൻ സഹായിക്കാനും കഴിയുന്ന എഴുത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങൾ ആശയവിനിമയം നടത്തുന്ന രീതി രൂപാന്തരപ്പെടുത്തൂ.

എഴുത്ത് ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാം

സൺഗ്ലാസുകൾ ധരിച്ച ഒരു നായയുടെ സൃഷ്ടിച്ച ചിത്രം കാണിക്കുന്ന Image Playground ആപ്പ് വിൻഡോ.

സവിശേഷമായ ഇമേജുകളും നിങ്ങളുടെ സ്വന്തം ഇമോജിയും സൃഷ്ടിക്കൂ

Image Playground അല്ലെങ്കിൽ ഇമേജ് വാൻഡ് ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ രസകരമായ, ഒറിജിനൽ ഇമേജുകൾ നിർമിക്കൂ. Genmoji ഉപയോഗിച്ച് ലളിതമായ ടെക്സ്റ്റ് വിവരണങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടാനുസൃത ഇമോജി നിർമിക്കാനും കഴിയും.

യഥാർഥ ഇമേജുകൾ എങ്ങനെ സൃഷ്ടിക്കാം

നിങ്ങളുടെ സ്വന്തം ഇമോജി എങ്ങനെ സൃഷ്ടിക്കാം

ഇമേജ് വാൻഡ് എങ്ങനെ ഉപയോഗിക്കാം

ലോക്ക് സ്ക്രീനിൽ കീബോർഡ് കാണിക്കുന്ന ഒരു iPad. കീബോർഡിന്റെ മുകളിൽ ദൃശ്യമാകുന്ന ഒരു Siri അഭ്യർഥന.

Siri ഉപയോഗിച്ച് കൂടുതൽ ചെയ്യൂ

Siri-യിലേക്ക് അഭ്യർഥനകൾ ടൈപ്പ് ചെയ്യൂ, നിങ്ങളുടെ Apple ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നേടൂ, കൂടാതെ മറ്റു പലതും.

Siri-യോടൊപ്പം Apple Intelligence എങ്ങനെ ഉപയോഗിക്കാം

കുറിപ്പുകൾ ആപ്പിൽ ഒരു സ്റ്റോറി എഴുതുന്നത് കാണിക്കുന്ന iPad. സ്ക്രീനിന്റെ വലതുവശത്ത് ഒരു മാറ്റം വിവരിക്കുന്നതിനും ChatGPT നിർദേശങ്ങൾ തിരഞ്ഞെടുക്കുന്നതിനും മറ്റും ഉള്ള ഓപ്ഷനുകൾ ഉൾപ്പെടുന്ന ‘എഴുത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കൂ’ ഡയലോഗ്.

ChatGPT-യിൽ ടാപ്പ് ചെയ്യൂ

Apple Intelligence അനുഭവങ്ങളിൽ ChatGPT ആക്സസ് ചെയ്യൂ, Siri, എഴുത്ത് ഉപകരണങ്ങൾ, Image Playground എന്നിവയും മറ്റും ഉപയോഗിക്കുമ്പോൾ കൂടുതൽ വൈദഗ്ദ്ധ്യം നേടൂ.

Apple Intelligence-നൊപ്പം ChatGPT എങ്ങനെ ഉപയോഗിക്കാം

തത്സമയം എല്ലാ ഭാഷകളിലും ആശയവിനിമയം നടത്തൂ

തത്സമയ വിവർത്തനം ഉപയോഗിച്ച്, നിങ്ങൾക്ക് ‘സന്ദേശങ്ങൾ’ ആപ്പിലെ സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യാനും തത്സമയ വിവർത്തനം ചെയ്ത ക്യാപ്ഷനുകൾ FaceTime-ൽ പ്രദർശിപ്പിക്കാനും ഫോൺ ആപ്പിലെ കോളുകൾക്കായി സംഭാഷണ വിവർത്തനങ്ങൾ നേടാനും കഴിയും.

സന്ദേശങ്ങളും കോളുകളും വിവർത്തനം ചെയ്യൂ

ആപ്പുകൾക്കൊപ്പം Apple Intelligence ഉപയോഗിക്കൂ

Mail

നിങ്ങളുടെ ഏറ്റവും അടിയന്തിര ഇ-മെയിലുകൾ കാണൂ, സ്മാർട്ട് മറുപടി ഉപയോഗിച്ച് ദ്രുത ഇ-മെയിൽ പ്രതികരണങ്ങൾ ഉണ്ടാക്കൂ, ദൈർഘ്യമേറിയ ഇ-മെയിലുകൾ സമ്മറൈസ് ചെയ്യൂ.

Mail-ൽ Apple Intelligence ഉപയോഗിക്കൂ

സന്ദേശങ്ങൾ

വായിക്കാത്ത സംഭാഷണങ്ങളുടെ സമ്മറികൾ കാണൂ, Image Playground ഉപയോഗിച്ച് ഒറിജിനൽ ഇമേജുകൾ അയക്കൂ, പശ്ചാത്തലങ്ങൾ ഇഷ്ടാനുസൃതമാക്കൂ, സ്മാർട്ട് മറുപടി ഉപയോഗിച്ച് വേഗത്തിലുള്ള പ്രതികരണങ്ങൾ ക്രാഫ്റ്റ് ചെയ്യൂ എന്നിവയും മറ്റും.

സന്ദേശങ്ങളിൽ Apple Intelligence ഉപയോഗിക്കൂ

കുറിപ്പുകൾ

നിങ്ങൾ ഓഡിയോ റെക്കോർഡ് ചെയ്തതിന് ശേഷം, ട്രാൻസ്ക്രിപ്റ്റിന്റെ സമ്മറി ജനറേറ്റ് ചെയ്യാൻ Apple Intelligence ഉപയോഗിക്കൂ.

കുറിപ്പുകളിൽ Apple Intelligence ഉപയോഗിക്കൂ

ഫോൺ

നിങ്ങൾ റെക്കോർഡ് ചെയ്യുന്ന ഒരു ഫോൺ കോളിന്റെ സമ്മറി ജനറേറ്റ് ചെയ്യുകയും വോയ്സ്മെയിൽ സമ്മറികൾ കാണുകയും ചെയ്യൂ.

iPad-ലെ ‘ഫോണി’ൽ Apple Intelligence ഉപയോഗിക്കൂ

ഫോട്ടോസ്

സ്വാഭാവിക ഭാഷാ തിരയൽ ഉപയോഗിച്ച് ഫോട്ടോകൾ കണ്ടെത്തൂ, ഓർമ മൂവികൾ സൃഷ്ടിക്കൂ, ക്ലീൻ അപ്പ് ഉപയോഗിച്ച് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യൂ.

ഫോട്ടോകളിൽ Apple Intelligence ഉപയോഗിക്കൂ

ഓർമപ്പെടുത്തൽ

നിർദേശിക്കപ്പെട്ട ഓർമപ്പെടുത്തലുകൾ ലഭിക്കാൻ Apple Intelligence ഉപയോഗിക്കൂ, കൂടാതെ അനുബന്ധ ഓർമപ്പെടുത്തലുകളെ ലിസ്റ്റിനുള്ളിലെ വിഭാഗങ്ങളായി ഓട്ടോമാറ്റിക്കായി തരംതിരിക്കൂ.

‘ഓർമപ്പെടുത്തലി’ൽ Apple Intelligence ഉപയോഗിക്കൂ

Safari

Safari ആപ്പിൽ ഒരു വെബ്പേജിന്റെ സമ്മറി ജനറേറ്റ് ചെയ്യാൻ Apple Intelligence ഉപയോഗിക്കൂ.

Apple Intelligence-നൊപ്പം വെബ്പേജ് സംഗ്രഹങ്ങൾ നേടൂ

ഷോർട്ട്കട്ട്സ്

ഷോർട്ട്കട്ട്സിലെ ബുദ്ധിപരമായ പ്രവർത്തനങ്ങൾക്ക് ടെക്സ്റ്റ് സംഗ്രഹിക്കാനും ഇമേജുകൾ സൃഷ്ടിക്കാനും Apple Intelligence മോഡലുകളിൽ നേരിട്ട് ടാപ്പ് ചെയ്യാനും മറ്റും കഴിയും.

‘ഷോർട്ട്കട്ട്സി’ൽ Apple Intelligence ഉപയോഗിക്കൂ

ഇനിയും കൂടുതൽ…

ഫീച്ചറുകൾ, പിന്തുണയ്ക്കുന്ന ഡിവൈസുകൾ, ഭാഷകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി Apple Intelligence വെബ്സൈറ്റ് പരിശോധിക്കൂ.

Apple Intelligence ഓഫാക്കൂ

‘ക്രമീകരണം’ ആപ്പിലേക്ക് പോയി Apple Intelligence & Siri ടാപ്പ് ചെയ്യൂ, തുടർന്ന് Apple Intelligence-ന് അടുത്തുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ കൃത്യമല്ലാത്തതോ അപ്രതീക്ഷിതമോ പ്രകോപനപരമോ ആകാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.