iPad-ൽ സംഗീതം ചേർത്ത് ഓഫ്‌ലൈനായി കേൾക്കൂ

നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്താലുടൻ, Apple Music-ൽ നിന്നുള്ള ഗാനങ്ങളും വീഡിയോകളും നിങ്ങളുടെ സംഗീത ലൈബ്രറിയിലേക്ക് ചേർക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. നിങ്ങൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ ഉള്ളപ്പോൾ iPad-ൽ ചേർത്ത സംഗീതം നിങ്ങൾക്ക് സ്ട്രീം ചെയ്യാം. നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്യാത്തപ്പോൾ സംഗീതം പ്ലേ ചെയ്യാൻ, നിങ്ങൾ ആദ്യം അത് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

Siri: എന്തെങ്കിലും പ്ലേ ചെയ്യുമ്പോൾ ‘Add this to my library’ എന്നതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ. Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

Apple Music-ൽ നിന്നുള്ള സംഗീതം നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേർക്കൂ

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ഗാനം, ആൽബം, പ്ലേലിസ്റ്റ് അല്ലെങ്കിൽ വീഡിയോ തൊട്ടുപിടിക്കൂ, തുടർന്ന് ‘ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഒരു ആൽബത്തിന്റെയോ പ്ലേലിസ്റ്റിന്റെയോ ഉള്ളടക്കങ്ങൾ കാണുമ്പോൾ, ആൽബമോ പ്ലേലിസ്റ്റോ ചേർക്കാൻ സ്ക്രീനിന്റെ മുകളിലുള്ള ‘ലൈബ്രറിയിലേക്ക് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു ഗാനത്തിന് അടുത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ആ ഗാനം ചേർക്കാൻ ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത് ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓണാക്കിയിട്ടുണ്ടെങ്കിൽ iPad-ലേക്ക് നിങ്ങൾ ചേർക്കുന്ന സംഗീതം മറ്റ് ഡിവൈസുകളിലേക്കും ചേർക്കപ്പെടും (ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓണാക്കൂ).

Apple Music-ൽ നിന്ന് നിങ്ങളുടെ iPad-ലേക്ക് സംഗീതം ഡൗൺലോഡ് ചെയ്യൂ

Apple Music-ൽ നിന്ന് നിങ്ങളുടെ ലൈബ്രറിയിലേക്ക് സംഗീതം ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ്, നിങ്ങൾ ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓൺ ചെയ്യേണ്ടതുണ്ട്. ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടന്ന് ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓണാക്കൂ. തുടർന്ന് സംഗീതം ഡൗൺലോഡ് ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരൂ.

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ഗാനം, ആൽബം, അല്ലെങ്കിൽ പ്ലേലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ: നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേർത്ത സംഗീതം തൊട്ടുപിടിക്കൂ, തുടർന്ന് ‘ഡൗൺലോഡ്’ ടാപ്പ് ചെയ്യൂ.

      ഒരു പ്ലേലിസ്റ്റോ ആൽബമോ ചേർത്തതിനുശേഷം, നിങ്ങൾക്ക് സ്ക്രീനിന്റെ മുകളിലുള്ള ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യുകയുമാവാം.

    • സംഗീതം എപ്പോഴും ഡൗൺലോഡ് ചെയ്യാൻ: ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘ഓട്ടോമാറ്റിക് ഡൗൺലോഡുകൾ’ ഓണാക്കൂ.

      നിങ്ങൾ ചേർക്കുന്ന ഗാനങ്ങൾ iPad-ലേക്ക് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും.

    • ഡൗൺലോഡ് പുരോഗതി കാണാൻ: ‘സൈഡ്ബാർ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡൗൺലോഡ് ചെയ്യുന്നു’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന സംഗീതം Dolby Atmos-ൽ ലഭ്യമാണെങ്കിൽ, ഇനത്തിന് അടുത്തായി Dolby ഐക്കൺ ദൃശ്യമാകും, നിങ്ങൾക്ക് അത് Dolby Atmos-ൽ അല്ലെങ്കിൽ സ്റ്റീരിയോയിൽ ഡൗൺലോഡ് ചെയ്യാം. ലഭ്യമാകുമ്പോൾ Dolby Atmos-ൽ സംഗീതം ഡൗൺലോഡ് ചെയ്യാൻ, ‘ക്രമീകരണം’  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘Dolby Atmos-ൽ ഡൗൺലോഡ് ചെയ്യൂ’ ഓണാക്കൂ. iPad-ൽ Dolby Atmos ഉപയോഗിച്ച് സ്പേഷ്യൽ ഓഡിയോയിൽ സംഗീതം പ്ലേ ചെയ്യൂ കാണൂ.

നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് സംഗീതം ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഗാനം, ആൽബം, പ്ലേലിസ്റ്റ് അല്ലെങ്കിൽ മ്യൂസിക് വീഡിയോ തൊട്ടുപിടിക്കൂ, തുടർന്ന് ‘ലൈബ്രറിയിൽ നിന്ന് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

സ്റ്റോറേജ് സ്പേസ് മാനേജ് ചെയ്യൂ

സ്റ്റോറേജ് സ്പേസ് മാനേജ് ചെയ്യാൻ, താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • iPad-ൽ സംഭരിച്ച സംഗീതവും വീഡിയോകളും നീക്കം ചെയ്യാൻ: നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോയി, നിങ്ങൾ ഡൗൺലോഡ് ചെയ്ത ഒരു ഇനം തൊട്ടുപിടിക്കൂ, തുടർന്ന് ‘ഡൗൺലോഡ് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    ഈ ഇനം iPad-ൽ നിന്ന് നീക്കം ചെയ്തു, എന്നാൽ നിങ്ങളുടെ മറ്റ് ഡിവൈസുകളിലെ സംഗീത ലൈബ്രറിയിൽ നിന്നല്ല.

  • സംഗീത സ്റ്റോറേജ് സ്പേസ് ലാഭിക്കാൻ: iPad-ൽ സ്റ്റോറേജ് സ്പേസ് കുറവാണെങ്കിൽ, കുറച്ചുകാലമായി പ്ലേ ചെയ്യാത്ത ഡൗൺലോഡ് ചെയ്ത സംഗീതം നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാം. ക്രമീകരണം  >ആപ്പുകൾ > സംഗീതം > സ്റ്റോറേജ് ഓപ്റ്റിമൈസ് ചെയ്യൂ എന്നതിലേക്ക് പോകൂ.

  • iPad-ൽ നിന്ന് എല്ലാ ഗാനങ്ങളുമോ നിർദിഷ്ട ആർട്ടിസ്റ്റുകളെയോ നീക്കം ചെയ്യാൻ: ക്രമീകരണം  > ആപ്പുകൾ > സംഗീതം > ഡൗൺലോഡ് ചെയ്ത സംഗീതം എന്നതിലേക്ക് പോകൂ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എല്ലാ ഗാനങ്ങളും’ അല്ലെങ്കിൽ നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സംഗീതത്തിന്റെ ആർട്ടിസ്റ്റുകൾ എന്നതിന് അടുത്തുള്ള ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  • iPad-ൽ നിന്ന് എല്ലാ Apple Music ഗാനങ്ങളും നീക്കം ചെയ്യാൻ: ക്രമീകരണം > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓഫാക്കൂ.

    iPad-ൽ നിന്ന് ഗാനങ്ങൾ നീക്കം ചെയ്യപ്പെട്ടെങ്കിലും നിങ്ങളുടെ മറ്റ് ഡിവൈസുകളിലെ സംഗീത ലൈബ്രറിയിൽ നിലനിൽക്കുന്നു. നിങ്ങൾ വാങ്ങുകയോ സിങ്ക് ചെയ്യുകയോ ചെയ്ത സംഗീതവും അവശേഷിക്കുന്നു.

സംഗീതത്തിനായുള്ള മൊബൈൽ ഡാറ്റ ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ

നിങ്ങൾക്ക് iPad-ന്റെ Wi-Fi + Cellular മോഡൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് സംഗീതം ടാപ്പ് ചെയ്യൂ.

  3. മൊബൈൽ ഡാറ്റ ഓൺ ചെയ്തതിന് ശേഷം താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ‘മൊബൈൽ സേവനം ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

    • ഓഡിയോ ഗുണനിലവാരം ടാപ്പ് ചെയ്യൂ, ലോസ്‌ലെസ് ഓഡിയോ ഓണാക്കൂ, തുടർന്ന് ഒരു ക്രമീകരണം (ഒന്നുമില്ല, ഉയർന്ന കാര്യക്ഷമത, ഉയർന്ന നിലവാരം, ലോസ്‌ലെസ് അല്ലെങ്കിൽ ഉയർന്ന-റെസല്യൂഷൻ ലോസ്‌ലെസ്) തിരഞ്ഞെടുക്കാൻ മൊബൈൽ ഡാറ്റാ സ്ട്രീമിങ് ടാപ്പ് ചെയ്യൂ.

      ‘ഉയർന്ന ഗുണനിലവാരം’, ‘ലോസ്‌ലെസ്’, ‘ഉയർന്ന-റെസല്യൂഷൻ ലോസ്‌ലെസ്’ എന്നിവ ‘ഉയർന്ന കാര്യക്ഷമത’യേക്കാൾ ഗണ്യമായി കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നു, ഇത് കാരണം നിങ്ങളുടെ മൊബൈൽ സേവന ദാതാവ് അധിക ചാർജുകൾ ഈടാക്കിയേക്കാം. ഗാനങ്ങൾ പ്ലേ ചെയ്യുന്നത് ആരംഭിക്കാനും കൂടുതൽ സമയമെടുത്തേക്കാം.

മൂവികൾ, TV ഷോകൾ, സംഗീതം, സംഗീത വീഡിയോകൾ, ഇ-ബുക്കുകൾ, ഓഡിയോബുക്കുകൾ അല്ലെങ്കിൽ Apple-ൽ നിന്നുള്ള റിങ്ടോണുകൾ എന്നിവയിലേക്കുള്ള ആക്സസ് നിങ്ങൾ വാങ്ങുമ്പോൾ, ഈ ഇനങ്ങൾ അനുയോജ്യതയുള്ള iPhone, iPad, Mac, PC എന്നിവയിലേക്ക് സ്ഥിരമായി ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്. Apple-ന് നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഉള്ളടക്കം പിൻവലിക്കാനാവില്ല, കൂടാതെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ആക്സസ് ചെയ്യാനും കഴിയും.