iPad-ലെ പുസ്തകങ്ങൾ ആപ്പിൽ PDF-കൾ വായിക്കൂ
Mail-ലോ സന്ദേശങ്ങളിലോ മറ്റ് ആപ്പുകളിലോ നിങ്ങൾക്ക് ലഭിക്കുന്ന PDF-കൾ പുസ്തകങ്ങൾ ആപ്പിൽ നിങ്ങൾക്ക് തുറക്കാനും സേവ് ചെയ്യാനും കഴിയും.
കുറിപ്പ്: Apple Books എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണ ലേഖനം കാണൂ.
പുസ്തകങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു PDF തുറക്കൂ
PDF അറ്റാച്ച്മെന്റ് തുറക്കാൻ അത് ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് ലിസ്റ്റ് ഓപ്ഷനുകളിൽ നിന്ന് ‘പുസ്തകങ്ങൾ’ ടാപ്പ് ചെയ്യൂ.
പുസ്തകങ്ങളിലെ ഒരു PDF പങ്കിടൂ അല്ലെങ്കിൽ പ്രിന്റ് ചെയ്യൂ
നിങ്ങളുടെ iPad-ലെ പുസ്തകങ്ങൾ
ആപ്പിലേക്ക് പോകൂ.‘ലൈബ്രറി’ ടാപ്പ് ചെയ്യൂ, തുടർന്ന് PDF-ന് താഴെ
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് AirDrop, Mail, അല്ലെങ്കിൽ സന്ദേശങ്ങൾ എന്നിവ പോലുള്ള ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
AirPrint-നെ കുറിച്ച് എന്ന Apple പിന്തുണ ലേഖനം കാണൂ.
‘പുസ്തകങ്ങളി’ൽ ഒരു പിഡിഎഫ് മാർക്ക് അപ്പ് ചെയ്യൂ
നിങ്ങളുടെ iPad-ലെ പുസ്തകങ്ങൾ
ആപ്പിലേക്ക് പോകൂ.പിഡിഎഫ് തുറക്കൂ.
പേജിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഡ്രോയിങ്ങും അനോട്ടേഷൻ ഉപകരണങ്ങളും ഉപയോഗിക്കാൻ സ്ക്രീനിന്റെ മുകളിലുള്ള
ടാപ്പ് ചെയ്യൂ.