iPad നിങ്ങളുടെ തൊടലിനോട് പ്രതികരിക്കേണ്ട വിധം ക്രമപ്പെടുത്തൂ

നിങ്ങൾക്ക് കൈ വിറയൽ, ഡെക്സ്റ്ററിറ്റി അല്ലെങ്കിൽ ഫൈൻ മോട്ടോർ കൺട്രോൾ എന്നിവ സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ, ടാപ്പ്, സ്വൈപ്പ്, തൊട്ടുപിടിക്കൂ ആംഗ്യങ്ങൾ എന്നിവയ്ക്ക് iPad ടച്ച്സ്ക്രീൻ പ്രതികരിക്കേണ്ട വിധം നിങ്ങൾക്ക് ക്രമപ്പെടുത്താം. കൂടിയ വേഗതയിലോ പതുക്കെയോ ഉള്ള തൊടലുകൾ തിരിച്ചറിയാനും ഒന്നിലധികമുള്ള തൊടലുകൾ അവഗണിക്കാനും നിങ്ങൾക്ക് iPad-നോട് ആവശ്യപ്പെടാം. നിങ്ങൾ സ്ക്രീനിൽ തൊടുമ്പോൾ iPad വേക്ക് ചെയ്യുന്നത് തടയാനും അല്ലെങ്കിൽ നിങ്ങൾ അബദ്ധത്തിൽ iPad ഷേക്ക് ചെയ്യുമ്പോൾ ‘പഴയപടിയാക്കാൻ ഷേക്ക് ചെയ്യൂ’ ഓഫ് ചെയ്യാനും നിങ്ങൾക്ക് കഴിയും.

ടാപ്പുകൾ, സ്വൈപ്പുകൾ, ഒന്നിലധികം തൊടലുകൾ എന്നിവയ്യ്ക്കുള്ള ക്രമീകരണങ്ങൾ ക്രമപ്പെടുത്താൻ

  1. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് > ടച്ച് അക്കോമഡേഷനുകൾ എന്നതിലേക്ക് പോയി, ടച്ച് അക്കോമഡേഷനുകൾ ഓൺ ചെയ്യൂ.

  2. താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങൾക്ക് iPad കോൺഫിഗർ ചെയ്യാം:

    • ദൈർഘ്യമേറിയതോ ഹ്രസ്വമോ ആയ തൊടലുകളോട് പ്രതികരിക്കാൻ: ഹോൾഡ് ദൈർഘ്യം ഓണാക്കി, ദൈർഘ്യം ക്രമപ്പെടുത്താൻ കുറയ്ക്കാനുള്ള ബട്ടൺ അല്ലെങ്കിൽ കൂട്ടാനുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: നിങ്ങൾ ‘ഹോൾഡ് ദൈർഘ്യം’ ഓൺ ചെയ്യുമ്പോൾ, ആ ദൈർഘ്യത്തിനുള്ളിലെ ടാപ്പുകളും സ്വൈപ്പുകളും അവഗണിക്കപ്പെടും. ഹോൾഡ് ദൈർഘ്യം ഓൺ ആയിരിക്കുമ്പോൾ സ്വൈപ്പ് ചെയ്യുന്നത് എളുപ്പമാക്കാൻ നിങ്ങൾക്ക് സ്വൈപ്പ് ആംഗ്യങ്ങൾ ഓൺ ചെയ്യാം.

    • ഹോൾഡ് ദൈർഘ്യം ഓണായിരിക്കുമ്പോൾ സ്വൈപ്പ് ചെയ്യുന്നത് എളുപ്പമാക്കാൻ: ‘ഹോൾഡ് ദൈർഘ്യം’ ഓൺ ചെയ്ത് ‘സ്വൈപ്പ് ആംഗ്യങ്ങൾ’ ടാപ്പ് ചെയ്യൂ. സ്വൈപ്പ് ആംഗ്യങ്ങൾ ഓൺ ചെയ്ത ശേഷം, ഒരു സ്വൈപ്പ് ആംഗ്യം ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ ചലനം തിരഞ്ഞെടുക്കൂ.

    • ഒന്നിലധികം തൊടലുകളെ ഒറ്റ തൊടലായി പരിഗണിക്കാൻ: ഒന്നിലധികം സ്പർശനങ്ങൾക്കിടയിൽ അനുവദിച്ച സമയ പരിധി ക്രമപ്പെടുത്താൻ ‘ആവർത്തനം അവഗണിക്കൂ’ ഓണാക്കി, കുറയ്ക്കാനുള്ള ബട്ടൺ അല്ലെങ്കിൽ കൂട്ടാനുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

    • നിങ്ങൾ തൊടുന്ന ആദ്യത്തെയോ അവസാനത്തെയോ സ്ഥലത്തോട് പ്രതികരിക്കാൻ: ടാപ്പ് സഹായത്തിന് താഴെ, പ്രഥമ ടച്ച് ലൊക്കേഷൻ ഉപയോഗിക്കൂ അല്ലെങ്കിൽ അന്തിമ ടച്ച് ലൊക്കേഷൻ ഉപയോഗിക്കൂ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കൂ.

      നിങ്ങൾ ‘പ്രഥമ ടച്ച് ലൊക്കേഷൻ ഉപയോഗിക്കൂ’ തിരഞ്ഞെടുക്കുകയാണെങ്കിൽ, iPad നിങ്ങളുടെ ആദ്യത്തെ ടാപ്പിന്റെ ലൊക്കേഷൻ ഉപയോഗിക്കും—ഉദാഹരണത്തിന്, നിങ്ങൾ ഹോം സ്ക്രീനിൽ ഒരു ആപ്പ് ടാപ്പ് ചെയ്യുമ്പോൾ.

      നിങ്ങൾ ’അന്തിമ ടച്ച് ലൊക്കേഷൻ ഉപയോഗിക്കൂ’ തിരഞ്ഞെടുക്കുകയാണെങ്കിൽ, iPad നിങ്ങളുടെ വിരൽ ഉയർത്തുന്ന ടാപ്പ് രജിസ്റ്റർ ചെയ്യും. ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ വിരൽ ഉയർത്തുമ്പോൾ iPad ഒരു ടാപ്പിന് മറുപടി നൽകുന്നു. സമയം ക്രമപ്പെടുത്താൻ കുറയ്ക്കാനുള്ള ബട്ടൺ അല്ലെങ്കിൽ കൂട്ടാനുള്ള ബട്ടൺ ടാപ്പ് ചെയ്യൂ. നിങ്ങൾ ആംഗ്യത്തിന്റെ ഡിലേയെക്കാൾ കൂടുതൽ കാത്തിരിക്കുകയാണെങ്കിൽ വലിക്കൽ ആംഗ്യം പോലുള്ള മറ്റ് ആംഗ്യങ്ങളോട് നിങ്ങളുടെ iPad-ന് പ്രതികരിക്കാനാകും.

      കുറിപ്പ്: നിങ്ങൾ ടാപ്പ് സഹായം ഓൺ ചെയ്യുമ്പോൾ, ഈ സമയപരിധിക്കുള്ളിലെ ടാപ്പുകളും സ്വൈപ്പുകളും അവഗണിക്കപ്പെടും. ഹോൾഡ് ദൈർഘ്യം ഓൺ ആയിരിക്കുമ്പോൾ സ്വൈപ്പ് ചെയ്യുന്നത് എളുപ്പമാക്കാൻ നിങ്ങൾക്ക് സ്വൈപ്പ് ആംഗ്യങ്ങൾ ഓൺ ചെയ്യാം.

    • ടാപ്പ് സഹായം ഓണായിരിക്കുമ്പോൾ സ്വൈപ്പ് ചെയ്യുന്നത് എളുപ്പമാക്കാൻ: പ്രഥമ ടച്ച് ലൊക്കേഷൻ ഉപയോഗിക്കൂ അല്ലെങ്കിൽ അന്തിമ ടച്ച് ലൊക്കേഷൻ ഉപയോഗിക്കൂ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ, തുടർന്ന് സ്വൈപ്പ് ആംഗ്യങ്ങൾ ടാപ്പ് ചെയ്യൂ. സ്വൈപ്പ് ആംഗ്യങ്ങൾ ഓൺ ചെയ്ത ശേഷം, ഒരു സ്വൈപ്പ് ആംഗ്യം ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ ചലനം തിരഞ്ഞെടുക്കൂ.

തൊട്ടുപിടിക്കൂ ആംഗ്യങ്ങൾക്കുള്ള ക്രമീകരണം ക്രമപ്പെടുത്തൂ

നിങ്ങൾക്ക് ചെയ്യാവുന്ന അധിക ഓപ്ഷനുകളോ പ്രവർത്തനങ്ങളോ കാണാനോ ഉള്ളടക്കത്തിന്റെ പ്രിവ്യൂ കാണിക്കാനോ നിങ്ങൾക്ക് തൊട്ടുപിടിക്കൂ ആംഗ്യങ്ങൾ ഉപയോഗിക്കാം. ഈ ആംഗ്യം കാണിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, താഴെ പറയുന്നവ ചെയ്യൂ:

  1. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് > ഹാപ്റ്റിക് ടച്ച് എന്നതിലേക്ക് പോകൂ.

  2. ടച്ച് ദൈർഘ്യം തിരഞ്ഞെടുക്കൂ—വേഗത കുറഞ്ഞത് അല്ലെങ്കിൽ കൂടിയത്.

  3. സ്ക്രീനിന്റെ താഴെയുള്ള ഇമേജിൽ നിങ്ങളുടെ പുതിയ ക്രമീകരണങ്ങൾ ടെസ്റ്റ് ചെയ്യൂ.

‘വേക്ക് ചെയ്യാനായി ടാപ്പ് ചെയ്യൂ’ ഓഫാക്കൂ

ഒരു പിന്തുണയ്ക്കുന്ന iPad മോഡലിൽ, സ്ക്രീനിൽ തൊടുന്നതിലൂടെ iPad-നെ വേക്ക് ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് തടയാം. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് എന്നതിലേക്ക് പോയി, 'വേക്ക് ചെയ്യാനായി ടാപ്പ് ചെയ്യൂ' ഓഫ് ചെയ്യൂ.

‘പഴയപടിയാക്കാൻ ഷേക്ക് ചെയ്യൂ’ ഓഫാക്കൂ

നിങ്ങൾ മനഃപൂർവ്വമല്ലാതെ iPad ഷേക്ക് ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ, നിങ്ങൾക്ക് ’പഴയപടിയാക്കാൻ ഷേക്ക് ചെയ്യൂ’ ഓഫാക്കാം. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് എന്നതിലേക്ക് പോകൂ.

നുറുങ്ങ്: ടെക്സ്റ്റ് എഡിറ്റുകൾ പഴയപടിയാക്കാൻ, മൂന്ന് വിരലുകൾ ഉപയോഗിച്ച് ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.