iPad-ലെ കുറിപ്പുകളിൽ ഡ്രോയിങ്ങുകളും കൈയെഴുത്തും ചേർക്കൂ

Apple Pencil (പിന്തുണയ്ക്കുന്ന മോഡലുകളിൽ) അല്ലെങ്കിൽ വിരൽ ഉപയോഗിച്ച് ഒരു സ്കെച്ച് വരയ്ക്കാനോ ഒരു കൈയെഴുത്ത് കുറിപ്പ് എഴുതാനോ കുറിപ്പുകൾ ആപ്പ് ഉപയോഗിക്കൂ. വിവിധ മാർക്ക്അപ്പ് ടൂളുകളിൽ നിന്നും നിറങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ശേഷം റൂളർ ഉപയോഗിച്ച് നേർരേഖകൾ വരയ്ക്കൂ. Apple Pencil ഉപയോഗിച്ച് നിങ്ങൾ എഴുതുന്നതിനനുസരിച്ച്, നിങ്ങളുടെ സ്വന്തം കൈയെഴുത്ത് ശൈലിയുടെ രൂപവും ഭാവവും നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ വ്യക്തതയുള്ളതാക്കാൻ നിങ്ങളുടെ കൈയെഴുത്ത് തത്സമയം ഓട്ടോമാറ്റിക്കായി പരിഷ്ക്കരിക്കാനാകും.

സ്ക്രീനിന്റെ താഴെയുടനീളം ഒരു ഡ്രോയിങ്ങും മാർക്ക്അപ്പ് ടൂളുകളും കാണിക്കുന്ന ഒരു കുറിപ്പ്.

ഡ്രോയിങ്, കൈയെഴുത്ത് ടൂളുകൾ ഉപയോഗിക്കാൻ

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ഒരു കുറിപ്പിൽ, Apple Pencil ഉപയോഗിച്ച് വരയ്ക്കാനോ എഴുതാനോ തുടങ്ങൂ. അല്ലെങ്കിൽ വിരൽകൊണ്ട് വരയ്ക്കാനോ എഴുതാനോ, കൈയെഴുത്ത് ടൂളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിറമോ ടൂളുകളോ മാറ്റാൻ: മാർക്ക്അപ്പ് ടൂളുകൾ ഉപയോഗിക്കൂ.

    • കൈയെഴുത്തിനുള്ള ഏരിയ ക്രമപ്പെടുത്താൻ: റീസൈസ് ഹാൻഡിൽ (ഇടതു വശത്ത്) മുകളിലേക്കോ താഴേക്കോ വലിക്കൂ.

    • നിങ്ങൾ Apple Pencil ഉപയോഗിച്ച് എഴുതുന്നതിനനുസരിച്ച് നിങ്ങളുടെ കൈയെഴുത്ത് ടൈപ്പ് ചെയ്ത ടെക്സ്റ്റിലേക്ക് ട്രാൻസ്ക്രൈബ് ചെയ്യാൻ: ‘സ്ക്രിബിൾ’ ടൂൾ (പേനയുടെ ഇടതുവശത്ത്) ടാപ്പ് ചെയ്യൂ, തുടർന്ന് എഴുതാൻ തുടങ്ങൂ.

      കുറിപ്പ്: സ്ക്രിബിൾ പിന്തുണയ്ക്കുന്ന ഭാഷകളിൽ ലഭ്യമാണ്. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ. Apple Pencil ഉപയോഗിച്ച് കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ, സ്ക്രിബിൾ ഉപയോഗിച്ച് ടെക്സ്റ്റ് നൽകൂ എന്നത് കാണൂ.

നുറുങ്ങ്: കുറിപ്പുകളിൽ നിങ്ങൾക്ക് കൈയെഴുത്ത് ടെക്സ്റ്റ് (പിന്തുണയ്ക്കുന്ന ഭാഷകളിൽ) തിരയാം. കുറിപ്പിന് ഒരു ടൈറ്റിൽ ഇല്ലെങ്കിൽ, കൈയെഴുത്ത് ടെക്സ്റ്റിന്റെ ആദ്യ വരി നിർദേശിക്കപ്പെട്ട ടൈറ്റിൽ ആയി മാറുന്നു. ടൈറ്റിൽ എഡിറ്റ് ചെയ്യാൻ, കുറിപ്പിന്റെ മുകളിലേക്ക് സ്ക്രോൾ ചെയ്ത ശേഷം ‘എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഡ്രോയിങ്ങുകളും കൈയെഴുത്തും സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യൂ

ടൈപ്പ് ചെയ്ത ടെക്സ്റ്റിനായി ഉപയോഗിക്കുന്ന അതേ ആംഗ്യങ്ങൾ ഉപയോഗിച്ച് സ്മാർട്ട് സെലക്ഷനിൽ നിങ്ങൾക്ക് ഡ്രോയിങ്ങുകളും കൈയെഴുത്തും സെലക്റ്റ് ചെയ്യാം. കുറിപ്പിനുള്ളിലെ സെലക്‌ഷൻ നിങ്ങൾക്ക് നീക്കാനോ പകർത്താനോ ഇല്ലാതാക്കാനോ കഴിയും. മറ്റൊരു കുറിപ്പിലോ ആപ്പിലോ ടൈപ്പ് ചെയ്ത ടെക്സ്റ്റായി പോലും നിങ്ങൾക്ക് ഇത് ഒട്ടിക്കാം.

കുറിപ്പ്: ക്രമീകരണം  > പൊതുവായവ > ഭാഷയും പ്രദേശവും > iPad ഭാഷ എന്നതിൽ പിന്തുണയുള്ള ഒരു ഭാഷയിലേക്ക് നിങ്ങളുടെ iPad-ന്റെ സിസ്റ്റം ഭാഷ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ സ്മാർട്ട് സെലക്‌ഷനും കൈയെഴുത്ത് ട്രാൻസ്ക്രിപ്ഷനും പ്രവർത്തിക്കും. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ഒരു കുറിപ്പിൽ, താഴെപ്പറയുന്ന ഒരു രീതിയിൽ നിങ്ങളുടെ വിരൽ ഉപയോഗിച്ച് ഡ്രോയിങ്ങുകളും കൈയെഴുത്തും സെലക്റ്റ് ചെയ്യൂ:

    • ലാസോ ടൂൾ ഉപയോഗിച്ച്: കൈയെഴുത്ത് ടൂളുകൾ ബട്ടൺ ടാപ്പ് ചെയ്ത് ലാസോ ടൂൾ (ടൂൾ പാലറ്റിലെ ഇറേസറിനും ഇമേജ് വാൻഡിനും ഇടയിലുള്ളത്) ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങളുടെ വിരൽ ഉപയോഗിച്ച് നിങ്ങൾ സെലക്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ഒബ്ജക്റ്റുകൾ ഔട്ട്ലൈൻ ചെയ്യൂ.

    • ആംഗ്യങ്ങൾ ഉപയോഗിച്ച്:

      • തൊട്ടുപിടിച്ചു കൊണ്ട്, സെലക്‌ഷൻ വിപുലീകരിക്കാനായി വലിക്കൂ.

      • ഒരു വാക്ക് സെലക്റ്റ് ചെയ്യാൻ ഇരട്ട-ടാപ്പ് ചെയ്യൂ.

      • ഒരു വാചകം സെലക്റ്റ് ചെയ്യാൻ മൂന്ന്-ടാപ്പ് ചെയ്യൂ.

      • ആവശ്യാനുസരണം സെലക്ഷൻ ക്രമെപ്പെടുത്താൻ ഹാൻഡിലുകൾ വലിക്കൂ.

  3. സെലക്ഷനിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കൂ:

    • കട്ട്

    • കോപ്പി ചെയ്യൂ

    • ഡിലീറ്റ് ചെയ്യൂ

    • ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ

    • Playground-ലേക്ക് ചേർക്കൂ

    • ടെക്സ്റ്റായി കോപ്പി ചെയ്യൂ

    • മുകളിൽ സ്പേസ് ഇൻസേർട്ട് ചെയ്യൂ

    • വിവർത്തനം ചെയ്യൂ

കൈയെഴുത്ത് ടെക്സ്റ്റ് ഉപയോഗിച്ച് ചെയ്യൂ

iPad-ന് നിങ്ങളുടെ കൈയെഴുത്ത് സുഗമവും നേരെയും കൂടുതൽ വ്യക്തതയുള്ളതുമാക്കാനാകും. നിങ്ങൾക്ക് ടൈപ്പ് ചെയ്ത ടെക്സ്റ്റ് നിങ്ങളുടെ കൈയെഴുത്തിൽ പേസ്റ്റ് ചെയ്യാനോ പരിവർത്തനം ചെയ്യാനോ, ഇൻലൈൻ സ്പെല്ലിങ് തിരുത്താനോ, കൈയെഴുത്ത് നീക്കാനോ ഡിലീറ്റ് ചെയ്യാനോ കഴിയും.

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ഒരു കുറിപ്പിൽ, കൈയെഴുത്ത് സെലക്റ്റ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • മെച്ചപ്പെടുത്തൂ: നിങ്ങളുടെ എഴുത്ത് സുഗമവും നേരെയും കൂടുതൽ വ്യക്തതയുള്ളതുമാക്കാൻ പരിഷ്ക്കരിക്കൂ1 എന്നത് ടാപ്പ് ചെയ്യൂ.

      നിങ്ങളുടെ കൈയെഴുത്ത് ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്താൻ കൈയെഴുത്ത് ടൂളുകൾ ബട്ടൺ ടാപ്പ് ചെയ്ത്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് കൈയെഴുത്ത് ‘ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തൂ’ ഓൺ ചെയ്യൂ.

    • നിങ്ങളുടെ എഴുത്ത് കൂടുതൽ ലെവൽ ആക്കാൻ: ‘നേരെയാക്കൂ’ ടാപ്പ് ചെയ്യൂ.

    • ശരിയായ സ്പെല്ലിങ്: അടിവരയിട്ട ഒരു വാക്കിൽ ടാപ്പ് ചെയ്ത ശേഷം അത് എങ്ങനെ ശരിയാക്കണമെന്ന് തിരഞ്ഞെടുക്കൂ. ഈ തിരുത്ത് നിങ്ങളുടെ സ്വന്തം എഴുത്ത് ശൈലിയിൽ ദൃശ്യമാകും.

    • കൈയെഴുത്ത് നീക്കൂ: സെലക്റ്റ് ചെയ്ത ടെക്സ്റ്റ് തൊട്ടുപിടിക്കൂ, തുടർന്ന് അതിനെ ഒരു പുതിയ സ്ഥാനത്തേക്ക് വലിക്കൂ.

    • ഒരു ടെക്സ്റ്റ് ഒബ്ജക്റ്റിനെ കൈയെഴുത്തിലേക്ക് പരിവർത്തനം ചെയ്യാൻ: ഡ്രോയിങ് ഏരിയയിലെ ഒരു ടെക്സ്റ്റ് ഒബ്ജക്റ്റിൽ ടാപ്പ് ചെയ്ത്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് കൈയെഴുത്തിലേക്ക് പരിവർത്തനം ചെയ്യൂ. (ഈ ഫീച്ചറിന്2 കുറഞ്ഞത് 10 പ്രത്യേക ലോവർകെയ്സ് കാരക്റ്ററുകളെങ്കിലും ഉള്ള നിങ്ങളുടെ കൈയെഴുത്തിൽ മുൻപ് സേവ് ചെയ്ത കുറിപ്പുകൾ ആവശ്യമാണ്.)

    • നിങ്ങളുടെ കൈയെഴുത്തിൽ ടൈപ്പ് ചെയ്ത ടെക്സ്റ്റ് ഒട്ടിക്കൂ: ഒരു വെബ് പേജ്, ഡോക്യുമെന്റ് അല്ലെങ്കിൽ ഇ-മെയിൽ എന്നിവയിൽ നിന്ന് ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് കോപ്പി ചെയ്യൂ; തുടർന്ന് കുറിപ്പുകളിലെ ഒരു കൈയെഴുത്ത് ഏരിയയിൽ, ’പേസ്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. (ഈ ഫീച്ചറിന്2 കുറഞ്ഞത് 10 പ്രത്യേക ലോവർകെയ്സ് കാരക്റ്ററുകളെങ്കിലും ഉള്ള നിങ്ങളുടെ കൈയെഴുത്തിൽ മുൻപ് സേവ് ചെയ്ത കുറിപ്പുകൾ ആവശ്യമാണ്.)

  4. ടെക്സ്റ്റ് മായ്ക്കാൻ, എഴുത്ത് സ്ക്രാച്ച് ഔട്ട് ചെയ്ത് നിങ്ങളുടെ എഴുത്ത് ഉപകരണം (Apple Pencil അല്ലെങ്കിൽ നിങ്ങളുടെ വിരൽ പോലുള്ളവ) iPad-ൽ അമർത്തിപ്പിടിക്കൂ. (പേന, മോണോ ലൈൻ, അല്ലെങ്കിൽ മാർക്കർ പോലുള്ള മാർക്ക്അപ്പ് ടൂൾ ഉപയോഗിക്കുമ്പോൾ പിന്തുണയ്ക്കുന്നു.)

മറ്റ് ആപ്പുകളിൽ നിന്നുള്ള ഇമേജുകൾ വലിക്കൂ

നിങ്ങൾക്ക് മറ്റ് ആപ്പുകളിൽ നിന്നുള്ള ഇമേജുകൾ ഒരു കുറിപ്പിലേക്ക് വലിച്ചിടാനും അവയെ കൈകൊണ്ട് എഴുതിയതോ വരച്ചതോ ആയ ഉള്ളടക്കവുമായി സംയോജിപ്പിക്കാനും കഴിയും. ഡ്രോയിങ് ഏരിയയിലേക്ക് ഒരു ഇമേജ് ചേർത്തതിനുശേഷം, നിങ്ങൾക്ക് ഇമേജിന്റെ സ്ഥാനവും വലിപ്പവും മാറ്റാനാവും.

ഇമേജ് വാൻഡ് ഉപയോഗിക്കൂ

Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ സൃഷ്ടിക്കുന്ന റഫ് സ്കെച്ചുകളെ അടിസ്ഥാനമാക്കി ഇമേജുകൾ ജനറേറ്റ് ചെയ്യാൻ നിങ്ങൾക്ക് കുറിപ്പുകളിലെ ഇമേജ് വാൻഡ് ഉപയോഗിക്കാം. ചുറ്റുമുള്ള പ്രദേശത്ത് നിന്നുള്ള വാക്കുകളെയും ഇമേജുകളെയും അടിസ്ഥാനമാക്കി ഒരു ഇമേജ് സൃഷ്ടിക്കാൻ നിങ്ങൾക്ക് ശൂന്യമായ സ്പേസ് സെലക്റ്റ് ചെയ്യാനും കഴിയും. ഇമേജ് വാൻഡ് Apple Intelligence-നൊപ്പം ഉപയോഗിക്കൂ എന്നത് കാണൂ.

1. കൈയെഴുത്ത് പരിഷ്ക്കരണം iPad Pro (M4, M5), iPad Pro 12.9-ഇഞ്ച് (അഞ്ചാം ജനറേഷനും അതിനുശേഷമുള്ളതും), iPad Pro 11-ഇഞ്ച് (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും), iPad Air (M2, M3), iPad Air 10.9-ഇഞ്ച് (നാലാം ജനറേഷനും അതിനുശേഷമുള്ളതും), iPad (പത്താം ജനറേഷനും അതിനുശേഷമുള്ളതും), iPad mini (ആറാം ജനറേഷൻ), iPad mini (A17 Pro) എന്നിവയിൽ ലഭ്യമാണ്; ഇംഗ്ലീഷ് (ഓസ്ട്രേലിയ), ഇംഗ്ലീഷ് (കാനഡ), ഇംഗ്ലീഷ് (ഇന്ത്യ), ഇംഗ്ലീഷ് (അയർലൻഡ്), ഇംഗ്ലീഷ് (ന്യൂസിലൻഡ്), ഇംഗ്ലീഷ് (സിംഗപ്പൂർ), ഇംഗ്ലീഷ് (ദക്ഷിണാഫ്രിക്ക), ഇംഗ്ലീഷ് (യുകെ), ഇംഗ്ലീഷ് (യുഎസ്), ഫ്രഞ്ച് (ബെൽജിയം), ഫ്രഞ്ച് (കാനഡ), ഫ്രഞ്ച് (ഫ്രാൻസ്), ഫ്രഞ്ച് (സ്വിറ്റ്സർലൻഡ്), ജർമ്മൻ (ഓസ്ട്രിയ), ജർമ്മൻ (ജർമനി), ജർമ്മൻ (സ്വിറ്റ്സർലൻഡ്), ഇറ്റാലിയൻ (ഇറ്റലി), ഇറ്റാലിയൻ (സ്വിറ്റ്സർലൻഡ്), പോർചുഗീസ് (ബ്രസീൽ), പോർചുഗീസ് (പോർച്ചുഗൽ), സ്പാനിഷ് (ലാറ്റിൻ അമേരിക്ക), സ്പാനിഷ് (മെക്സിക്കോ), സ്പാനിഷ് (സ്പെയിൻ) എന്നീ ഭാഷകൾ പിന്തുണയ്ക്കുകയും ചെയ്യുന്നു.
2. കാന്റനീസ് (പരമ്പരാഗതം), ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ഇംഗ്ലീഷ് (ഓസ്ട്രേലിയ), ഇംഗ്ലീഷ് (കാനഡ), ഇംഗ്ലീഷ് (ഇന്ത്യ), ഇംഗ്ലീഷ് (അയർലൻഡ്), ഇംഗ്ലീഷ് (ന്യൂസിലൻഡ്), ഇംഗ്ലീഷ് (സിംഗപ്പൂർ), ഇംഗ്ലീഷ് (ദക്ഷിണാഫ്രിക്ക), ഇംഗ്ലീഷ് (യുകെ), ഇംഗ്ലീഷ് (യുഎസ്), ഫ്രഞ്ച് (ബെൽജിയം), ഫ്രഞ്ച് (കാനഡ), ഫ്രഞ്ച് (ഫ്രാൻസ്), ഫ്രഞ്ച് (സ്വിറ്റ്സർലൻഡ്), ജർമ്മൻ (ഓസ്ട്രിയ), ജർമ്മൻ (ജർമനി), ജർമ്മൻ (സ്വിറ്റ്സർലൻഡ്), ഇറ്റാലിയൻ (ഇറ്റലി), ഇറ്റാലിയൻ (സ്വിറ്റ്സർലൻഡ്), ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ് (ബ്രസീൽ), പോർച്ചുഗീസ് (പോർച്ചുഗൽ), റഷ്യൻ, സ്പാനിഷ് (ലാറ്റിൻ അമേരിക്ക), സ്പാനിഷ് (മെക്സിക്കോ), സ്പാനിഷ് (സ്പെയിൻ), തായ് (തായ്ലൻഡ്), ഉക്രേനിയൻ, വിയറ്റ്നാമീസ് എന്നിവയെ കൈയെഴുത്ത് റീഫ്ലോ പിന്തുണയ്ക്കുന്നു.
*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.