iPad-ൽ VoiceOver ഓൺ ചെയ്ത് പരിശീലിക്കൂ

VoiceOver—ആംഗ്യം അടിസ്ഥാനമാക്കിയുള്ള സ്ക്രീൻ റീഡർ—ഉപയോഗിച്ച്, സ്ക്രീൻ കാണാൻ കഴിയുന്നില്ലെങ്കിലും നിങ്ങൾക്ക് iPad ഉപയോഗിക്കാം. VoiceOver നിങ്ങളുടെ സ്ക്രീനിൽ ഉള്ളതിന്റെ കേൾക്കാവുന്ന വിവരണങ്ങൾ നൽകുന്നു—ഉദാഹരണത്തിന്, ബാറ്ററി ലെവൽ, ആരാണ് വിളിക്കുന്നത്, അല്ലെങ്കിൽ നിങ്ങളുടെ വിരൽ ഏത് ഇനത്തിലാണ് എന്നിവ കേൾക്കൂ. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി നിങ്ങൾക്ക് VoiceOver സംസാരിക്കുന്ന ശബ്ദം ഇഷ്ടാനുസൃതമാക്കുകയും ചെയ്യാം.

നിങ്ങൾ സ്ക്രീനിൽ തൊടുകയോ അതിന് മുകളിലൂടെ വിരൽ വലിക്കുകയോ ചെയ്യുമ്പോൾ, ഐക്കണുകളും ടെക്സ്റ്റും ഉൾപ്പെടെ, നിങ്ങളുടെ വിരൽ ഉള്ള ഇനത്തിന്റെ പേര് VoiceOver പറഞ്ഞ് കേൾപ്പിക്കും. ഒരു ബട്ടൺ അല്ലെങ്കിൽ ലിങ്ക് പോലെയുള്ള ഇനവുമായി ഇന്ററാക്റ്റ് ചെയ്യാനോ മറ്റൊരു ഇനത്തിലേക്ക് നാവിഗേറ്റ് ചെയ്യാനോ, VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ.

നിങ്ങൾ ഒരു പുതിയ സ്ക്രീനിലേക്ക് പോകുമ്പോൾ VoiceOver ഒരു ശബ്ദം പ്ലേ ചെയ്തതിന് ശേഷം സ്ക്രീനിലെ ആദ്യ ഇനത്തിന്റെ പേര് സെലക്റ്റ് ചെയ്ത് പറഞ്ഞ് കേൾപ്പിക്കുന്നു (സാധാരണയായി മുകളിൽ-വലത് കോർണറിലുള്ളത്). സ്ക്രീൻ ലാൻഡ്സ്കേപ്പിലേക്കോ പോർട്രെയ്റ്റ് ഓറിയന്റേഷനിലേക്കോ മാറുമ്പോഴും, സ്ക്രീൻ ഡിമ്മോ ലോക്കോ ആവുമ്പോഴും, നിങ്ങൾ iPad വേക്ക് ചെയ്യുമ്പോൾ ലോക്ക് സ്ക്രീനിൽ എന്താണ് സജീവമായിരിക്കുന്നതെന്നും VoiceOver നിങ്ങളോട് പറയും.

VoiceOver ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

പ്രധാനപ്പെട്ടത്: iPad കൺട്രോൾ ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ആംഗ്യങ്ങൾ VoiceOver മാറ്റുന്നു. VoiceOver ഓണായിരിക്കുമ്പോൾ, iPad പ്രവർത്തിപ്പിക്കാൻ നിങ്ങൾ VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കണം.

VoiceOver ഓണാക്കാനോ ഓഫാക്കാനോ, താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver എന്നതിലേക്ക് പോയി, VoiceOver ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ.

  • കൺട്രോൾ സെന്ററിൽ നിങ്ങൾ VoiceOver ചേർത്തിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കൂ.

  • VoiceOver ഓൺ ചെയ്യാൻ നിങ്ങൾ ആക്സസബിലിറ്റി ഷോർട്ട്കട്ട് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കൂ.

Siri: ‘Turn on VoiceOver’ എന്നതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ. Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

VoiceOver ഓണായിരിക്കുമ്പോൾ Siri ക്ക് അറിയാം, കൂടാതെ പലപ്പോഴും സ്ക്രീനിൽ ദൃശ്യമാകുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് വായിച്ച് കേൾപ്പിക്കുകയും ചെയ്യും. സ്ക്രീനിൽ Siri കാണിക്കുന്നത് വായിക്കാനും നിങ്ങൾക്ക് VoiceOver ഉപയോഗിക്കാം.

VoiceOver പഠിക്കാൻ ഒരു ഇന്ററാക്റ്റീവ് ട്യൂട്ടോറിയൽ ഉപയോഗിക്കൂ

ഇന്ററാക്റ്റീവ് VoiceOver ട്യൂട്ടോറിയൽ ഉപയോഗിച്ച് നിങ്ങൾക്ക് VoiceOver അടിസ്ഥാനകാര്യങ്ങൾ പഠിക്കുകയും അത്യാവശ്യ ആംഗ്യങ്ങൾ പരിശീലിക്കുകയും ചെയ്യാം.

VoiceOver ഓണായിരിക്കുമ്പോൾ, ക്രമീകരണം   ആക്സസബിലിറ്റി > VoiceOver എന്നതിലേക്ക് പോയി, ആരംഭിക്കാൻ VoiceOver ട്യൂട്ടോറിയൽ ടാപ്പ് ചെയ്യൂ.

VoiceOver ആംഗ്യങ്ങൾ പരിശീലിക്കൂ

ഒരു പ്രവർത്തനവും നടത്താതെയോ iPad-നെ ബാധിക്കാതെയോ നിങ്ങൾക്ക് VoiceOver ആംഗ്യങ്ങൾ സുരക്ഷിതമായി പരീക്ഷിക്കാനും അവ ചെയ്യുന്നത് കേൾക്കാനും VoiceOver പരിശീലന ഭാഗം നിങ്ങൾക്ക് ഉപയോഗിക്കാം.

നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്താൻ വ്യത്യസ്ത ടെക്നിക്കുകൾ പരീക്ഷിക്കൂ. ഒരു ആംഗ്യം പ്രവർത്തിക്കുന്നില്ലെങ്കിൽ, പ്രത്യേകിച്ചും ഒരു ഇരട്ട ടാപ്പിനോ സ്വൈപ് ആംഗ്യത്തിനോ, ഒരു ദ്രുത ചലനം ശ്രമിച്ചുനോക്കൂ. സ്വൈപ്പ് ചെയ്യാൻ, നിങ്ങളുടെ വിരലോ വിരലുകളോ ഉപയോഗിച്ച് സ്ക്രീൻ വേഗത്തിൽ ബ്രഷ് ചെയ്യാൻ ശ്രമിക്കൂ. ഒന്നിലധികം വിരൽ കൊണ്ടുള്ള ആംഗ്യങ്ങൾ ഉപയോഗിച്ചുള്ള മികച്ച ഫലങ്ങൾക്ക്, നിങ്ങളുടെ വിരലുകൾക്കിടയിൽ കുറച്ച് വിടവിട്ട് സ്ക്രീനിൽ തൊടൂ.

  1. ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver എന്നതിലേക്ക് പോകൂ.

  2. VoiceOver ഓൺ ചെയ്ത്, VoiceOver പരിശീലനം ടാപ്പ് ചെയ്തതിന് ശേഷം ആരംഭിക്കാൻ ഇരട്ട ടാപ്പ് ചെയ്യൂ.

  3. ഒന്ന്, രണ്ട്, മൂന്ന്, നാല് വിരലുകൾ ഉപയോഗിച്ച് താഴെപ്പറയുന്ന ആംഗ്യങ്ങൾ പരിശീലിക്കൂ:

    • ടാപ്പ് ചെയ്യൂ

    • ഇരട്ട ടാപ്പ് ചെയ്യൂ

    • മൂന്ന് തവണ തുടരെ ടാപ്പ് ചെയ്യൂ

    • ഇടത്തേക്ക്, വലത്തേക്ക്, മുകളിലേക്ക്, അല്ലെങ്കിൽ താഴേക്ക് സ്വൈപ്പ് ചെയ്യാൻ

  4. നിങ്ങൾ പരിശീലനം പൂർത്തിയാക്കുമ്പോൾ, ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം എക്സിറ്റ് ചെയ്യാൻ ഇരട്ട ടാപ്പ് ചെയ്യൂ.