iPad-ൽ Safari ഉപയോഗിച്ച് തുടങ്ങൂ
Safari
ആപ്പ് നിങ്ങളുടെ iPad-ലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നു. നിങ്ങൾക്ക് വെബ് ബ്രൗസ് ചെയ്യാനും പിന്നീട് വീണ്ടും സന്ദർശിക്കാൻ വെബ്സൈറ്റുകൾ ബുക്ക്മാർക്ക് ചെയ്യാനും നിങ്ങളുടെ ബ്രൗസിങ് പ്രവർത്തനം സ്വകാര്യമായി സൂക്ഷിക്കാനും മറ്റും കഴിയും.

വെബ് ബ്രൗസ് ചെയ്യൂ
വെബ് സർഫ് ചെയ്യുകയോ നിർദിഷ്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരയുകയോ ചെയ്യൂ. വിൻഡോയുടെ മുകളിലുള്ള തിരയൽ ഫീൽഡിൽ, ഒരു വെബ്പേജിന്റെ പേരോ വെബ് വിലാസമോ നൽകൂ, അല്ലെങ്കിൽ കുറച്ച് വാക്കുകളിലോ ഒരു വാക്യത്തിലോ ചോദ്യമായോ ടൈപ്പ് ചെയ്യൂ.

ഒരു വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യൂ
പിന്നീട് വീണ്ടും സന്ദർശിക്കാൻ ഒരു വെബ്സൈറ്റ് സേവ് ചെയ്യൂ. തിരയൽ ഫീൽഡിന്റെ വശത്തുള്ള
ടാപ്പ് ചെയ്യൂ, തുടർന്ന് ‘ബുക്ക്മാർക്കുകളിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

സ്വകാര്യമായി ബ്രൗസ് ചെയ്യൂ
നിങ്ങളുടെ ബ്രൗസിങ് പ്രവർത്തനങ്ങൾ സ്വകാര്യമായി സൂക്ഷിക്കൂ. നിങ്ങൾ ‘സ്വകാര്യ ബ്രൗസിങ്’ ഉപയോഗിക്കുമ്പോൾ, നിങ്ങൾ തുറക്കുന്ന ടാബുകൾ iPad-ലെ ചരിത്രത്തിലോ നിങ്ങളുടെ മറ്റ് ഡിവൈസുകളിലെ ടാബുകളുടെ ലിസ്റ്റിലോ ദൃശ്യമാകില്ല.
ടാപ്പ് ചെയ്ത് ‘സ്വകാര്യമായത്’ ടാപ്പ് ചെയ്യൂ.

കുക്കികൾ നീക്കം ചെയ്ത് നിങ്ങളുടെ കാഷെ നീക്കം ചെയ്യൂ
വെബ്സൈറ്റുകൾക്ക് നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിക്കുന്നതിന് (അല്ലെങ്കിൽ നിങ്ങൾക്ക് അറിയിപ്പുകൾ അയയ്ക്കാൻ) നൽകിയ അനുമതികൾ പഴയപടിയാക്കുന്നതിനും നിങ്ങളുടെ ബ്രൗസിങ് ചരിത്രം മായ്ക്കുന്നതിനും നിങ്ങളുടെ iPad-ലെ കുക്കികൾ നീക്കം ചെയ്ത് കാഷെ മായ്ക്കൂ.
ടാപ്പ് ചെയ്യൂ, ചരിത്രം ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, തുടർന്ന് ‘മായ്ക്കൂ’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: Safari-യിലെ നിങ്ങളുടെ ബ്രൗസിങ് ചരിത്രം മായ്ക്കുന്നത് നിങ്ങൾ സന്ദർശിച്ച വെബ്സൈറ്റുകൾ സ്വതന്ത്രമായി സൂക്ഷിച്ചിരിക്കുന്ന ബ്രൗസിങ് ചരിത്രങ്ങളോ മറ്റ് ആപ്പുകളിലെ നിങ്ങളുടെ ബ്രൗസിങ് ചരിത്രമോ മായ്ക്കുന്നില്ല.
കൂടുതൽ അറിയണമെന്നുണ്ടോ?