നിങ്ങളുടെ ആപ്പുകൾ iPad-ലെ ഫോൾഡറുകളിൽ ഓർഗനൈസ് ചെയ്യൂ
നിങ്ങളുടെ ഹോം സ്ക്രീൻ പേജുകളിൽ എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളുടെ ആപ്പുകളെ ഫോൾഡറുകളായി നിങ്ങൾക്ക് ഓർഗനൈസ് ചെയ്യാം.
ഒരു ഫോൾഡർ സൃഷ്ടിക്കൂ
ഒരു ഫോൾഡർ സൃഷ്ടിക്കാൻ, ഒരു ആപ്പ് മറ്റൊരു ആപ്പിലേക്ക് വലിച്ചിട്ടതിന് ശേഷം മറ്റ് ആപ്പുകളെ ഫോൾഡറിലേക്ക് വലിച്ചിടൂ.
ഒരു ഫോൾഡറിൽ ആപ്പുകളുടെ ഒന്നിലധികം പേജുകൾ അടങ്ങിയിരിക്കാം.
ഫോൾഡറിന്റെ പേര് മാറ്റാൻ, അത് തൊട്ടുപിടിച്ച്, ‘പേര് മാറ്റൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഒരു പുതിയ പേര് നൽകൂ.
ആപ്പുകൾ കുലുങ്ങാൻ തുടങ്ങിയാൽ, ഹോം സ്ക്രീൻ പശ്ചാത്തലത്തിൽ ടാപ്പ് ചെയ്ത് വീണ്ടും ശ്രമിക്കൂ.
പൂർത്തിയാകുമ്പോൾ ‘പൂർത്തിയായി’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: ഹോം സ്ക്രീനിൽ നിങ്ങളുടെ ആപ്പുകൾ ഓർഗനൈസ് ചെയ്യുന്നത് ആപ്പ് ലൈബ്രറിയിൽ ആപ്പുകൾ ഓർഗനൈസ് ചെയ്യുന്നതിനെ ബാധിക്കില്ല.
നിങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് ഒരു ഫോൾഡർ ഇല്ലാതാക്കൂ
ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ പശ്ചാത്തലം തൊട്ടുപിടിക്കൂ.
അത് തുറക്കാൻ ഫോൾഡറിൽ ടാപ്പ് ചെയ്തതിന് ശേഷം അതിൽ നിന്ന് എല്ലാ ആപ്പുകളും ഹോം സ്ക്രീനിലേക്ക് വലിച്ചിടൂ.
ഫോൾഡർ ശൂന്യമാകുമ്പോൾ, അത് ഓട്ടോമാറ്റിക്കായി ഇല്ലാതാകും.
ഒരു ഫോൾഡറിൽ നിന്ന് ഒരു ആപ്പ് ഹോം സ്ക്രീനിലേക്ക് നീക്കൂ
ഒരു ആപ്പ് കണ്ടെത്തുന്നതും തുറക്കുന്നതും എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് അതിനെ ഒരു ഫോൾഡറിൽ നിന്ന് ഒരു ഹോം സ്ക്രീൻ പേജിലേക്ക് നീക്കാൻ കഴിയും.
ആപ്പ് ഉൾക്കൊള്ളുന്ന ഫോൾഡർ കണ്ടെത്തിയതിന് ശേഷം അത് തുറക്കാൻ ഫോൾഡറിൽ ടാപ്പ് ചെയ്യൂ.
ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ആപ്പ് തൊട്ടുപിടിക്കൂ.
ആപ്പ് ഫോൾഡറിൽ നിന്ന് ഹോം സ്ക്രീനിലേക്ക് വലിച്ചിടൂ.