നിങ്ങളുടെ iPad-ലെ അഡ്വാൻസ്ഡ് ക്യാമറ ക്രമീകരണങ്ങൾ മാറ്റൂ

ഫോക്കസും എക്സ്പോഷറും മാനുവലായി ക്രമപ്പെടുത്താനും ഷട്ടർ വോള്യം ഓണും ഓഫും ചെയ്യാനും നിങ്ങളുടെ iPad ക്യാമറയിലെ മറ്റ് ക്രമീകരണങ്ങൾ മാറ്റാനും പഠിക്കൂ.

ഫോക്കസും എക്സ്പോഷറും ക്രമപ്പെടുത്തൂ

നിങ്ങൾ ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ്, iPad ക്യാമറ ഓട്ടോമാറ്റിക്കായി ഫോക്കസും എക്സ്പോഷറും സജ്ജീകരിക്കുന്നു, കൂടാതെ ‘മുഖം കണ്ടെത്തൽ’ പല മുഖങ്ങളിലുമുള്ള എക്സ്പോഷറിനെ ബാലൻസ് ചെയ്യുന്നു. ഫോക്കസും എക്സ്പോഷറും മാനുവലായി ക്രമപ്പെടുത്താൻ, ഈ ഘട്ടങ്ങൾ പിന്തുടരൂ:

  1. നിങ്ങളുടെ iPad-ൽ ക്യാമറ ക്യാമറ തുറക്കൂ.

  2. ഓട്ടോമാറ്റിക് ഫോക്കസ് ഏരിയയും എക്സ്പോഷർ ക്രമീകരണവും (മഞ്ഞ നിറത്തിലുള്ള) കാണിക്കാൻ സ്ക്രീനിൽ ടാപ്പ് ചെയ്യൂ.

  3. ഫോക്കസ് ഏരിയ നീക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ടാപ്പ് ചെയ്യൂ.

  4. ഫോക്കസ് ഏരിയയ്ക്ക് അടുത്തായി, എക്സ്പോഷർ ക്രമപ്പെടുത്താൻ ‘എക്സ്പോഷർ ക്രമപ്പെടുത്തൂ’ ബട്ടൺ മുകളിലേക്കോ താഴേക്കോ വലിക്കൂ.

    വരാനിരിക്കുന്ന ഷോട്ടുകൾക്കായി നിങ്ങളുടെ മാനുവൽ ഫോക്കസും എക്സ്പോഷർ ക്രമീകരണവും ലോക്ക് ചെയ്യുന്നതിന്, AE/AF ലോക്ക് കാണുന്നത് വരെ ഫോക്കസ് ഏരിയയിൽ തൊട്ടുപിടിക്കൂ; ക്രമീകരണങ്ങൾ അൺലോക്ക് ചെയ്യാൻ സ്ക്രീനിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഷോട്ട് നേരെയാക്കാൻ ഒരു ഗ്രിഡ് ഉപയോഗിക്കൂ

നിങ്ങളുടെ ഷോട്ട് നേരെയാക്കാനും കമ്പോസ് ചെയ്യാനും സഹായിക്കുന്ന ഒരു ഗ്രിഡ് ക്യാമറ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിന്, ക്രമീകരണം  > ക്യാമറ എന്നതിലേക്ക് പോകൂ, തുടർന്ന് ഗ്രിഡ് ഓണാക്കൂ.

നിങ്ങൾ ഒരു ഫോട്ടോ എടുത്തതിനുശേഷം, ഷോട്ടുകൾ കൂടുതൽ അലൈൻ ചെയ്യാനും തിരശ്ചീനവും ലംബവുമായ പെർസ്പെക്റ്റീവ് ക്രമപ്പെടുത്താനും ഫോട്ടോകൾ ആപ്പിലെ എഡിറ്റിങ് ടൂളുകൾ ഉപയോഗിക്കാം. ഒരു ഫോട്ടോയോ വീഡിയോയോ സ്ട്രെയിറ്റ് ചെയ്ത് അതിന്റെ കാഴ്ചപ്പാട് ക്രമീകരിക്കൂ കാണൂ.

ക്യാമറ ക്രമീകരണങ്ങൾ സംരക്ഷിക്കൂ

  1. ക്രമീകരണം  > ക്യാമറ > ‘ക്രമീകരണം നിലനിർത്തൂ’ എന്നതിലേക്ക് പോകൂ.

  2. താഴെ പറയുന്നവയിൽ ഏതെങ്കിലും ഓണാക്കൂ:

ഷട്ടർ വോള്യം ക്രമപ്പെടുത്തൂ

  1. നിങ്ങളുടെ iPad-ൽ ക്യാമറ ക്യാമറ തുറക്കൂ.

  2. കൺട്രോൾ സെന്റർ തുറക്കൂ, ശേഷം വോള്യം സ്ലൈഡർ താഴേക്കോ മുകളിലേക്കോ വലിക്കൂ.

  3. ക്യാമറയിലേക്ക് തിരികെ പോകാൻ കൺട്രോൾ സെന്ററിന് പുറത്തുള്ള സ്ക്രീൻ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: Live Photos Live Photos ബട്ടൺ ഓണായിരിക്കുമ്പോൾ ഷട്ടർ ശബ്ദമുണ്ടാക്കില്ല.

    കുറിപ്പ്: ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും, നിങ്ങൾക്ക് ഷട്ടർ ശബ്ദം മ്യൂട്ട് ചെയ്യാനാവില്ല.

സീൻ കണ്ടെത്തൽ ഓഫും ഓണും ചെയ്യൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, സീൻ കണ്ടെത്തൽ ക്രമീകരണത്തിന് നിങ്ങൾ എന്താണ് ഫോട്ടോ എടുക്കുന്നതെന്ന് തിരിച്ചറിയാനും ദൃശ്യത്തിലെ മികച്ച ഗുണങ്ങൾ പുറത്തുകൊണ്ടുവരാൻ അനുയോജ്യമായ രൂപഭാവം പ്രയോഗിക്കാനും കഴിയും.

സീൻ കണ്ടെത്തൽ ഡിഫോൾട്ടായി ഓണാണ്. സീൻ കണ്ടെത്തൽ ഓഫാക്കാൻ, ക്രമീകരണം  > ക്യാമറ എന്നതിലേക്ക് പോകൂ, തുടർന്ന് സീൻ കണ്ടെത്തൽ ഓഫാക്കൂ.

ലെൻസ് കറക്‌ഷൻ ഓഫും ഓണും ചെയ്യൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, ലെൻസ് കറക്ഷൻ ക്രമീകരണം മുൻവശ ക്യാമറയിലോ അൾട്രാ വൈഡ് ക്യാമറയിലോ എടുത്ത ഫോട്ടോകളെ കൂടുതൽ സ്വാഭാവികമായ ഫലങ്ങൾക്കായി ക്രമപ്പെടുത്തുന്നു.

ലെൻസ് കറക്‌ഷൻ ഡിഫോൾട്ടായി ഓണാണ്. ലെൻസ് കറക്ഷൻ ഓഫാക്കാൻ, ക്രമീകരണം  > ക്യാമറ എന്നതിലേക്ക് പോകൂ, തുടർന്ന് ലെൻസ് കറക്ഷൻ ഓഫാക്കൂ.

’സന്ദേശങ്ങളി’ൽ എടുത്ത ഫോട്ടോകൾ സേവ് ചെയ്യുന്നത് നിർത്തൂ

‘സന്ദേശങ്ങൾ’ ആപ്പിൽ നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ ‘ഫോട്ടോസ്’ ആപ്പിലെ നിങ്ങളുടെ ലൈബ്രറിയിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും.

ഈ ഫീച്ചർ ഓഫാക്കാൻ, ക്രമീകരണം  > ക്യാമറ എന്നതിലേക്ക് പോകൂ, തുടർന്ന് ‘കാപ്ചറുകൾ ഫോട്ടോ ലൈബ്രറിയിലേക്ക് സേവ് ചെയ്യൂ’ ഓഫാക്കൂ.