ആപ്പ് Exposé

ആപ്പ് Exposé എന്നത് ഒരു പ്രത്യേക ആപ്പിന്റെ എല്ലാ തുറന്നിരിക്കുന്ന വിൻഡോകളുടെയും ഒരു ഡിസ്പ്ലേയാണ്.

ആപ്പ് Exposé തുറക്കാൻ, താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • Exposé തുറന്ന് വിൻഡോകളിലൊന്നിലെ ആപ്പ് ഐക്കണിൽ ടാപ്പ് ചെയ്യൂ.

  • ഹോം സ്ക്രീനിലോ Dock-ലോ ആപ്പ് ലൈബ്രറിയിലോ ഉള്ള ഒരു ആപ്പിന്റെ ഐക്കണിൽ തൊട്ടുപിടിക്കൂ, തുടർന്ന് ‘എല്ലാ വിൻഡോകളും കാണിക്കൂ’ ടാപ്പ് ചെയ്യൂ.

  • തുറന്ന ആപ്പിൽ, മെനു ബാർ തുറക്കൂ, ‘വിൻഡോ’ മെനു ടാപ്പ് ചെയ്യൂ, തുടർന്ന് ‘എല്ലാ വിൻഡോകളും കാണിക്കൂ’ തിരഞ്ഞെടുക്കൂ.

കൂടുതൽ ആപ്പുകൾ കാണാൻ, വലത്തേക്ക് സ്വൈപ്പ് ചെയ്യൂ. ആപ്പ് Exposé അടയ്ക്കാൻ, സ്ക്രീനിൽ ടാപ്പ് ചെയ്യുകയോ ഹോം ബട്ടൺ (ഹോം ബട്ടൺ ഉള്ള ഒരു iPad-ൽ) അമർത്തുകയോ ചെയ്യൂ.