iPad-ലെ അറിയിപ്പുകൾ കാണുകയും അവയോട് പ്രതികരിക്കുകയും ചെയ്യൂ

പുതിയ കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ അറിയിപ്പുകൾ നിങ്ങളെ സഹായിക്കുന്നു—നിങ്ങൾക്ക് ഒരു കോൾ നഷ്ടമായിട്ടുണ്ടെങ്കിൽ, ഒരു ഇവന്റിന്റെ തീയതി നീങ്ങിയിട്ടുണ്ടെങ്കിൽ എന്നിവയും മറ്റും അവ നിങ്ങളെ അറിയിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ അറിയിപ്പുകൾ ഇഷ്ടാനുസൃതമാക്കാം, അങ്ങനെ നിങ്ങൾക്ക് പ്രധാനപ്പെട്ടവ മാത്രം കാണാം.

കുറിപ്പ്: നിങ്ങൾ ഒരു ആപ്പ് ഉപയോഗിക്കുമ്പോൾ, എങ്ങനെയാണ് അറിയിപ്പുകൾ ലഭിക്കേണ്ടതെന്ന്—ഉടനെ, ഒരിക്കലും വേണ്ട, ഷെഡ്യൂൾ ചെയ്ത സംഗ്രഹത്തിൽ— നിങ്ങളോട് ചോദിച്ചേക്കാം. ക്രമീകരണം > അറിയിപ്പുകൾ എന്നതിൽ നിങ്ങൾക്ക് പിന്നീട് ഈ ക്രമീകരണം മാറ്റാവുന്നതാണ്.

അറിയിപ്പ് കേന്ദ്രത്തിൽ നിങ്ങളുടെ അറിയിപ്പുകൾ കണ്ടെത്തൂ

നിങ്ങൾ ഫോക്കസ് അല്ലെങ്കിൽ 'ശല്യപ്പെടുത്തരുത്' ഉപയോഗിച്ച് അറിയിപ്പുകൾ നിശബ്ദമാക്കിയിട്ടില്ലെങ്കിൽ, അറിയിപ്പുകൾ വരുന്നതിനനുസരിച്ച് iPad അവ പ്രദർശിപ്പിക്കും. നിങ്ങൾ അപ്പേൾ തന്നെ ഒരെണ്ണം വായിച്ചില്ലെങ്കിൽ, നിങ്ങൾക്ക് അത് പിന്നീട് പരിശോധിക്കാനായി അറിയിപ്പ് കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടും.

അറിയിപ്പ് കേന്ദ്രത്തിൽ നിങ്ങളുടെ അറിയിപ്പുകൾ കാണാൻ, താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • ലോക്ക് സ്ക്രീനിൽ: സ്ക്രീനിന്റെ മധ്യത്തിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  • മറ്റ് സ്ക്രീനുകളിൽ: മുകളിലെ മധ്യത്തിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ. പഴയ അറിയിപ്പുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ കാണാൻ നിങ്ങൾക്ക് മുകളിലേക്ക് സ്ക്രോൾ ചെയ്യാം.

അറിയിപ്പ് കേന്ദ്രം അടയ്ക്കാൻ, ഒരു വിരൽ കൊണ്ട് താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യുകയോ (പിന്തുണയ്ക്കുന്ന മോഡലുകളിൽ) ഹോം ബട്ടൺ അമർത്തുകയോ ചെയ്യൂ.

അറിയിപ്പുകളോട് പ്രതികരിക്കൂ

നിങ്ങൾക്ക് അറിയിപ്പ് കേന്ദ്രത്തിലോ ലോക്ക് സ്ക്രീനിലോ ഒന്നിലധികം അറിയിപ്പുകൾ ഉണ്ടെങ്കിൽ, അവ ആപ്പ് അനുസരിച്ച് ഗ്രൂപ്പ് ചെയ്യപ്പെടുന്നു, ഇത് അവ കാണാനും മാനേജ് ചെയ്യാനും എളുപ്പമാക്കുന്നു. വിഷയമോ ത്രെഡോ പോലുള്ള ഫീച്ചറുകൾ ആപ്പിനുള്ളിൽ ഓർഗനൈസ് ചെയ്തുകൊണ്ട് ചില ആപ്പുകളിൽ നിന്നുള്ള അറിയിപ്പുകളും ഗ്രൂപ്പ് ചെയ്യാം. ഗ്രൂപ്പ് ചെയ്ത അറിയിപ്പുകൾ, ഏറ്റവും പുതിയ അറിയിപ്പ് മുകളിലായി വരുംവിധം ചെറിയ സ്റ്റാക്കുകളായി കാണപ്പെടുന്നു.

താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • ഒരു കൂട്ടം അറിയിപ്പുകൾ പ്രത്യേകം കാണാനായി അവ വിപുലീകരിക്കാൻ: ഗ്രൂപ്പിൽ ടാപ്പ് ചെയ്യൂ. ഗ്രൂപ്പ് അടയ്ക്കാൻ ’കുറച്ച് കാണിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  • ഒരു അറിയിപ്പ് കാണാനും ആപ്പ് അവ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ ദ്രുത പ്രവർത്തനങ്ങൾ നടത്താനും: അറിയിപ്പ് തൊട്ടുപിടിക്കൂ.

  • ഒരു അറിയിപ്പിന്റെ ആപ്പ് തുറക്കാൻ: അറിയിപ്പിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് തുറക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.

  • iPad ലോക്ക് ആയിരിക്കുമ്പോൾ ഒരു അറിയിപ്പിനോട് പ്രതികരിക്കാൻ: അറിയിപ്പ് തൊട്ടുപിടിക്കൂ.

ഒരു അറിയിപ്പ് സംഗ്രഹം ഷെഡ്യൂൾ ചെയ്യൂ

നിങ്ങളുടെ അറിയിപ്പുകൾ ഒരു സംഗ്രഹമായി ഡെലിവർ ചെയ്യാനായി ഷെഡ്യൂൾ ചെയ്ത് നിങ്ങൾക്ക് ഡിസ്ട്രാക്ഷനുകൾ കുറയ്ക്കാം—സംഗ്രഹത്തിൽ ഏതെല്ലാം അറിയിപ്പുകൾ ഉൾപ്പെടുത്തണമെന്നും ഏത് സമയത്ത് നിങ്ങൾക്കത് ലഭിക്കണമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങളുടെ നിലവിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി, ഏറ്റവും പ്രസക്തമായ അറിയിപ്പുകൾ മുകളിലായി വരുംവിധം, അറിയിപ്പ് സംഗ്രഹം നിങ്ങൾക്കായി വ്യക്തിഗതമാക്കുകയും മുൻഗണനയനുസരിച്ച് വിവേകപൂർവം ക്രമീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെതായ സമയത്ത് അറിയിപ്പുകളുമായി ഇടപഴകാൻ നിങ്ങളെ അനുവദിക്കുന്നതിനാൽ സംഗ്രഹം പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. നിങ്ങൾ ഒരു പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അറിയിപ്പുകൾ ഫിൽട്ടർ ചെയ്യാൻ ഫോക്കസ് ഉപയോഗിച്ച് നിങ്ങൾക്കിത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാം.

  1. ക്രമീകരണം  > അറിയിപ്പുകൾ > ഷെഡ്യൂൾ ചെയ്ത സംഗ്രഹം എന്നതിലേക്ക് പോയി, ഷെഡ്യൂൾ ചെയ്ത സംഗ്രഹം ഓൺ ചെയ്യൂ.

  2. നിങ്ങളുടെ സംഗ്രഹം ദൃശ്യമാകാൻ ഒരു സമയം സജ്ജമാക്കൂ. നിങ്ങൾക്ക് മറ്റൊരു സംഗ്രഹം ലഭിക്കണമെന്നുണ്ടെങ്കിൽ, ‘സംഗ്രഹം ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ സംഗ്രഹത്തിൽ ഉൾപ്പെടുത്താനുള്ള ആപ്പുകൾ സെലക്റ്റ് ചെയ്യൂ.

  4. സംഗ്രഹത്തിൽ ഉള്ള ആപ്പുകൾക്ക് താഴെ ‘A മുതൽ Z വരെ’ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ സംഗ്രഹത്തിൽ ഉൾപ്പെടുത്തേണ്ട ആപ്പുകൾ ഓണാണെന്ന് ഉറപ്പാക്കൂ.

    കുറിപ്പ്: നിങ്ങളുടെ ‘അറിയിപ്പ് സംഗ്രഹത്തിലേക്ക്’ ചേർക്കേണ്ട ഒരു ആപ്പ് ‘A മുതൽ Z വരെ’ ലിസ്റ്റിൽ ദൃശ്യമാകുന്നില്ലെങ്കിൽ, ആപ്പിനായി ‘അറിയിപ്പുകൾ അനുവദിക്കൂ’ എന്നത് നിങ്ങൾ ഓൺ ചെയ്യേണ്ടി വന്നേക്കാം. ക്രമീകരണം > അറിയിപ്പുകൾ എന്നതിലേക്ക് പോയി, ആപ്പ് ടാപ്പ് ചെയ്തതിന് ശേഷം ‘അറിയിപ്പുകൾ അനുവദിക്കൂ’ ഓൺ ചെയ്യൂ. അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.

അറിയിപ്പുകൾ കാണുകയും, നിരാകരിക്കുകയും, മായ്ക്കുകയും, മ്യൂട്ട് ചെയ്യുകയും ചെയ്യൂ

നിങ്ങളുടെ iPad-ൽ അറിയിപ്പുകൾ ദൃശ്യമാകുമ്പോൾ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • മറ്റൊരു ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഒരു അറിയിപ്പ് കൈകാര്യം ചെയ്യൂ: ഇത് കാണാനായി താഴേക്ക് വലിക്കൂ, തുടർന്ന് അത് നിരാകരിക്കാനായി മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  • അറിയിപ്പുകൾ മായ്ക്കൂ: ഒരു അറിയിപ്പിലോ അറിയിപ്പുകളുടെ ഗ്രൂപ്പിലോ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ‘മായ്ക്കൂ’ അല്ലെങ്കിൽ ‘എല്ലാം മായ്ക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  • ഒരു ആപ്പിനായുള്ള അറിയിപ്പുകൾ മ്യൂട്ട് ചെയ്യൂ: അറിയിപ്പിലോ അറിയിപ്പുകളുടെ ഗ്രൂപ്പിലോ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ഓപ്ഷനുകൾ ടാപ്പ് ചെയ്തതിന് ശേഷം ആപ്പിന്റെ അറിയിപ്പ് ഒരു മണിക്കൂറിനോ ഒരു ദിവസത്തേക്കോ മ്യൂട്ട് ചെയ്യാൻ ഒരു ഓപ്ഷനിൽ ടാപ്പ് ചെയ്യൂ. ഇത് അവയെ നേരിട്ട് അറിയിപ്പ് കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ലോക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നോ ശബ്ദം പ്ലേ ചെയ്യുന്നതിൽ നിന്നോ സ്ക്രീൻ പ്രകാശിപ്പിക്കുന്നതിൽ നിന്നോ ഒരു ബാനർ അവതരിപ്പിക്കുന്നതിൽ നിന്നോ അവയെ തടയുകയും ചെയ്യുന്നു.

    ഈ അറിയിപ്പുകൾ വീണ്ടും കാണാനും കേൾക്കാനും, അറിയിപ്പ് കേന്ദ്രത്തിലെ ഒരു അറിയിപ്പിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ഓപ്ഷനുകളിൽ ടാപ്പ് ചെയ്തതിന് ശേഷം ‘അൺമ്യൂട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  • ഒരു ആപ്പിനോ അറിയിപ്പ് ഗ്രൂപ്പിനോ ഉള്ള അറിയിപ്പുകൾ ഓഫ് ചെയ്യൂ: ഒരു അറിയിപ്പിലോ അറിയിപ്പുകളുടെ ഗ്രൂപ്പിലോ ഇടത്തോട്ട് സ്വൈപ്പ് ചെയ്ത്, ഓപ്ഷനുകൾ ടാപ്പ് ചെയ്തതിന് ശേഷം ഓഫ് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

  • ഒരു ആപ്പ് അറിയിപ്പുകൾ കാണിക്കുന്ന രീതി മാറ്റൂ: ഒരു അറിയിപ്പിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത്, ഓപ്ഷനുകൾ ടാപ്പ് ചെയ്തതിന് ശേഷം ‘ക്രമീകരണം കാണൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് മാറ്റാവുന്ന ക്രമീകരണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.

  • അറിയിപ്പ് കേന്ദ്രത്തിലെ നിങ്ങളുടെ എല്ലാ അറിയിപ്പുകളും മായ്ക്കാൻ: അറിയിപ്പ് കേന്ദ്രത്തിലേക്ക് പോയി, ’അറിയിപ്പുകൾ മായ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘മായ്ക്കൂ’ ടാപ്പ് ചെയ്യൂ.

  • എല്ലാ അറിയിപ്പുകളും നിശബ്ദമാക്കാൻ: ’ശല്യപ്പെടുത്തരുത്’ ഓൺ ചെയ്യൂ. ഒരു ഫോക്കസ് ഓൺ ചെയ്യുകയോ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യൂ എന്നത് കാണൂ.

കുറച്ചുകാലമായി നിങ്ങൾ ഒരു ആപ്പ് ഉപയോഗിച്ചിട്ടില്ലെങ്കിൽ, ആ ആപ്പിനായുള്ള അറിയിപ്പുകൾ ഓഫ് ചെയ്യാനുള്ള നിർദേശം Siri നൽകും.

ലോക്ക് സ്ക്രീനിൽ അടുത്തിടെയുള്ള അറിയിപ്പുകൾ കാണിക്കൂ

ലോക്ക് സ്ക്രീനിൽ നിങ്ങൾക്ക് അറിയിപ്പ് കേന്ദ്രത്തിലേക്കുള്ള ആക്സസ് അനുവദിക്കാം.

  1. ക്രമീകരണം എന്നതിലേക്ക് പോയതിന് ശേഷം, നിങ്ങളുടെ മോഡലിനെ ആശ്രയിച്ച് താഴെ പറയുന്നവയിൽ ഒന്നിൽ ടാപ്പ് ചെയ്യൂ.

    • Face ID-യും പാസ്കോഡും

    • Touch ID-യും പാസ്കോഡും

    • പാസ്കോഡ്

  2. നിങ്ങളുടെ പാസ്കോഡ് നൽകൂ.

  3. അറിയിപ്പ് കേന്ദ്രം ഓണാക്കൂ (‘ലോക്ക് ചെയ്തിരിക്കുമ്പോൾ ആക്സസ് അനുവദിക്കൂ’ എന്നതിന് താഴെ).

Apple Intelligence ഉപയോഗിച്ച് അറിയിപ്പുകൾ സമ്മറൈസ് ചെയ്യൂ

Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് Apple Intelligence ഉപയോഗിച്ച് ദൈർഘ്യമേറിയതോ സ്റ്റാക്ക് ചെയ്തതോ ആയ അറിയിപ്പുകൾ സമ്മറൈസ് ചെയ്യാം, ഇത് ഒറ്റനോട്ടത്തിൽ മനസ്സിലാക്കൽ എളുപ്പമാക്കുന്നു. Apple Intelligence ഉപയോഗിച്ച് അറിയിപ്പുകൾ സമ്മറൈസ് ചെയ്യുകയും തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യൂ എന്നത് കാണൂ.

Apple Intelligence ഉപയോഗിച്ച് മുൻഗണനാ അറിയിപ്പുകൾ കാണൂ

Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, സമയ-സെൻസിറ്റീവ് അറിയിപ്പുകൾക്ക് മുൻഗണന നൽകാൻ നിങ്ങൾക്ക് Apple Intelligence ഉപയോഗിക്കാം, അതിലൂടെ നിങ്ങൾ മിസ് ചെയ്തേക്കാവുന്നവ കണ്ടെത്താനാകും. Apple Intelligence ഉപയോഗിച്ച് അറിയിപ്പുകൾ സമ്മറൈസ് ചെയ്യുകയും തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യൂ എന്നത് കാണൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.