iPad ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

iPad ഓൺ ചെയ്യാൻ ടോപ്പ് ബട്ടൺ ഉപയോഗിക്കൂ. iPad ഓഫ് ചെയ്യാൻ ടോപ്പ് ബട്ടണോ (ചില മോഡലുകളിൽ രണ്ടിലൊരു വോള്യം ബട്ടണൊപ്പം) ക്രമീകരണമോ നിങ്ങൾക്ക് ഉപയോഗിക്കാം.

നിങ്ങളുടെ iPad പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് ഓഫ് ചെയ്ത ശേഷം വീണ്ടും ഓൺ ചെയ്ത് റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാം. ഓഫ് ചെയ്ത് ഓൺ ചെയ്യുന്നത് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ബലമായി റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കൂ.

iPad ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ (Face ID ഉള്ള മോഡലുകൾ അല്ലെങ്കിൽ ടോപ്പ് ബട്ടണിൽ Touch ID ഉള്ള മോഡലുകൾ)

നിങ്ങളുടെ iPad-ന് ഹോം ബട്ടൺ ഇല്ലെങ്കിൽ, താഴെപ്പറയുന്നവ ചെയ്യൂ:

  • iPad ഓൺ ചെയ്യാൻ: Apple ലോഗോ ദൃശ്യമാകുന്നതുവരെ ടോപ്പ് ബട്ടൺ അമർത്തിപ്പിടിക്കൂ.

  • iPad ഓഫ് ചെയ്യാൻ: ഒരേസമയം ടോപ്പ് ബട്ടണും വോള്യം ബട്ടണിൽ ഒന്നും അമർത്തിപ്പിടിച്ച് സ്ലൈഡർ വലിക്കൂ.

രണ്ട് iPad മോഡലുകൾ. രണ്ട് iPad മോഡലുകൾക്കും ടോപ്പ് ബട്ടൺ ഉണ്ട്; ഒരു iPad മോഡലിന് വശത്താണ് വോള്യം ബട്ടണുകൾ, മറ്റേതിന് മുകളിലാണ് വോള്യം ബട്ടണുകൾ. ടോപ്പ് ബട്ടണുകളിലേക്കും വോള്യം ബട്ടണുകളിലേക്കും ചൂണ്ടുന്ന അമ്പടയാളങ്ങൾ.

iPad ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ (ഹോം ബട്ടണുള്ള മോഡലുകൾ)

  • iPad ഓൺ ചെയ്യാൻ: Apple ലോഗോ ദൃശ്യമാകുന്നതുവരെ ടോപ്പ് ബട്ടൺ അമർത്തിപ്പിടിക്കൂ.

  • iPad ഓഫ് ചെയ്യാൻ: ടോപ്പ് ബട്ടൺ അമർത്തിപ്പിടിച്ചതിന് ശേഷം സ്ലൈഡർ വലിക്കൂ.

ഹോം ബട്ടൺ ഉള്ള iPad. ടോപ്പ് ബട്ടണിലേക്ക് ചൂണ്ടുന്ന അമ്പടയാളം.

ഏതെങ്കിലും മോഡൽ ഓഫാക്കാൻ, ക്രമീകരണം  > പൊതുവായവ > ഷട്ട്ഡൗൺ ചെയ്യൂ എന്നതിലേക്ക് പോയി സ്ലൈഡർ വലിക്കൂ.