iPad-ലെ ആക്സസബിലിറ്റിക്കായി ഓൺസ്ക്രീൻ, എക്സ്റ്റേണൽ കീബോർഡ് ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
വലിയക്ഷരങ്ങൾ മാത്രം കാണിക്കാൻ നിങ്ങൾക്ക് iPad-ൽ ഓൺസ്ക്രീൻ കീബോർഡ് സജ്ജീമാക്കുകയും, നിങ്ങളുടെ iPad-നൊപ്പം ഫിസിക്കൽ കീബോർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, കീ സെൻസിറ്റിവിറ്റി ക്രമപ്പെടുത്തുകയും കീകളുടെ കോമ്പിനേഷനുകൾ അമർത്താൻ എളുപ്പമാക്കുകയും ചെയ്യാം.
നിങ്ങൾക്ക് ‘ഓട്ടോ-കറക്ഷൻ’, ‘ടൈപ്പ് ചെയ്യാൻ സ്ലൈഡ് ചെയ്യൂ’ പോലുള്ള ടൈപ്പിങ് ഓപ്ഷനുകൾ സജ്ജമാക്കുകയും മറ്റ് ഭാഷകൾക്കോ ബദൽ ലേഔട്ടുകൾക്കോകീബോർഡുകൾ ചേർക്കുകയും ചെയ്യാം.
വലിയക്ഷരങ്ങൾ മാത്രം കാണിക്കാൻ ഓൺസ്ക്രീൻ കീബോർഡ് സജ്ജമാക്കൂ
വലിയക്ഷരങ്ങൾ വായിക്കാനാണ് എളുപ്പമെങ്കിൽ, ഓൺസ്ക്രീൻ കീബോർഡ് ചെറിയക്ഷരങ്ങൾ കാണിക്കാതിരിക്കാൻ നിങ്ങൾക്ക് ഒരു ഓപ്ഷൻ സജ്ജമാക്കാം.
ക്രമീകരണം
> ആക്സസബിലിറ്റി > കീബോർഡ് എന്നതിലേക്ക് പോയി, 'ലോവർകെയ്സ് കീകൾ കാണിക്കൂ' ഓഫ് ചെയ്യൂ.
നുറുങ്ങ്: Mail, സന്ദേശങ്ങൾ, കുറിപ്പുകൾ, Safari എന്നിവയുൾപ്പെടെ നിരവധി ആപ്പുകളിൽ ടൈപ്പ് ചെയ്യാനായി ഒരു വലിയ കീബോർഡ് ഉപയോഗിക്കാൻ iPad ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലേക്ക് റൊട്ടേറ്റ് ചെയ്യൂ. സ്ക്രീൻ ഓറിയന്റേഷൻ മാറ്റൂ അല്ലെങ്കിൽ ലോക്ക് ചെയ്യൂ എന്നത് കാണൂ.
ഒരു ബാഹ്യ കീബോർഡിലെ കീകൾ പ്രതികരിക്കുന്ന രീതി മാറ്റൂ
iPad-നൊപ്പം നിങ്ങൾ ഒരു ഫിസിക്കൽ കീബോർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കീകളുടെ സെൻസിറ്റിവിറ്റി ക്രമപ്പെടുത്തുകയും കീകളുടെ കോമ്പിനേഷനുകൾ അമർത്താൻ എളുപ്പമാക്കാനും കഴിയും.
ക്രമീകരണം
> ആക്സസബിലിറ്റി > കീബോർഡുകൾ എന്നതിലേക്ക് പോയി, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ടാപ്പ് ചെയ്യൂ:
കീ ആവർത്തനം: ഒരു കീ ആവർത്തിക്കാൻ തുടങ്ങുന്നതിന് മുമ്പ് എത്ര സമയം അമർത്തി പിടിക്കണമെന്നതും അത് തുടങ്ങുമ്പോൾ എത്ര വേഗത്തിൽ ആവർത്തിക്കണമെന്നതും നിങ്ങൾക്ക് സജ്ജമാക്കാം. കീ ആവർത്തിക്കുന്നതിൽ നിന്നും നിങ്ങൾക്ക് തടയുകയും ചെയ്യാം.
സ്റ്റിക്കി കീകൾ: ഒരേ സമയം ഒന്നിലധികം കീകൾ അമർത്തേണ്ടതുണ്ടെങ്കിൽ, അതിന് പകരം നിങ്ങൾക്ക് ഓരോ കീയും പ്രത്യേകം അമർത്താം. ഉദാഹരണത്തിന്, കമാൻഡ് അമർത്തിയ ശേഷം Z അമർത്തിക്കൊണ്ട് കീബോർഡ് ഷോർട്ട്കട്ട് കമാൻഡ്-Z നൽകൂ.
സ്ലോ കീകൾ: നിങ്ങൾ ഒരു കീ അമർത്തുന്നതിനും അത് സജീവമാകുന്നതിനും ഇടയിലുള്ള സമയം ക്രമപ്പെടുത്തൂ.