iPad-മായി ഇന്ററാക്റ്റ് ചെയ്യാൻ അടിസ്ഥാന ആംഗ്യങ്ങൾ പഠിക്കൂ
ടാപ്പ് ചെയ്യുക, തൊട്ടുപിടിക്കുക, സ്വൈപ്പ് ചെയ്യുക, സ്ക്രോൾ ചെയ്യുക, സൂം ചെയ്യുക എന്നിങ്ങനെ കുറച്ച് ലളിതമായ ആംഗ്യങ്ങൾ ഉപയോഗിച്ച് iPad-നെയും അതിന്റെ ആപ്പുകളെയും നിയന്ത്രിക്കൂ.
സിംബൽ | ആംഗ്യം | ||||||||||
|---|---|---|---|---|---|---|---|---|---|---|---|
ടാപ്പ് ചെയ്യാൻ. ഒരു വിരൽ കൊണ്ട് സ്ക്രീനിലെ ഒരു ഇനത്തിൽ മെല്ലെ തൊടൂ. ഉദാഹരണത്തിന്, ഒരു ആപ്പ് തുറക്കാൻ, ഹോം സ്ക്രീനിൽ അതിന്റെ ഐക്കണിൽ ടാപ്പ് ചെയ്യൂ. | |||||||||||
തൊട്ടുപിടിക്കാൻ. എന്തെങ്കിലും സംഭവിക്കുന്നത് വരെ സ്ക്രീനിലെ ഒരു ഇനത്തിൽ അമർത്തൂ. ഉദാഹരണത്തിന്, നിങ്ങൾ ഹോം സ്ക്രീനിന്റെ വാൾപേപ്പർ തൊട്ടുപിടിച്ചാൽ, ആപ്പ് ഐക്കണുകൾ കുലുങ്ങാൻ തുടങ്ങും. | |||||||||||
സ്വൈപ്പ് ചെയ്യാൻ. ഒരു വിരൽ വേഗത്തിൽ സ്ക്രീനിനു കുറുകെ നീക്കൂ. ഉദാഹരണത്തിന്, കൂടുതൽ ആപ്പുകൾ കാണാൻ ഹോം സ്ക്രീനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ. | |||||||||||
സ്ക്രോൾ ചെയ്യാൻ. ഉയർത്താതെ ഒരു വിരൽ സ്ക്രീനിനു കുറുകെ നീക്കൂ. ഉദാഹരണത്തിന്, ഫോട്ടോസിൽ, കൂടുതൽ കാണാൻ നിങ്ങൾക്ക് ഒരു ലിസ്റ്റ് മുകളിലേക്കോ താഴേക്കോ വലിക്കാം. വേഗത്തിൽ സ്ക്രോൾ ചെയ്യാൻ സ്വൈപ്പ് ചെയ്യൂ; സ്ക്രോളിങ് നിർത്താൻ സ്ക്രീനിൽ തൊടൂ. | |||||||||||
സൂം ചെയ്യാൻ. രണ്ട് വിരലുകൾ സ്ക്രീനിൽ അടുത്തടുത്തായി വയ്ക്കൂ. സൂം ഇൻ ചെയ്യാൻ അവ പരസ്പരം വേർപിരിക്കുകയും, സൂം ഔട്ട് ചെയ്യാൻ അവ പരസ്പരം അടുപ്പിക്കുകയും ചെയ്യൂ. നിങ്ങൾക്ക് ഒരു ഫോട്ടോയിലോ വെബ്പേജിലോ ഇരട്ട ടാപ്പ് ചെയ്ത് സൂം ഇൻ ചെയ്യാനും വീണ്ടും ഇരട്ട ടാപ്പ് ചെയ്ത് സൂം ഔട്ട് ചെയ്യാനും കഴിയും. മാപ്പ്സിൽ, സൂം ഇൻ ചെയ്യാൻ ഇരട്ട-ടാപ്പ് ചെയ്ത് പിടിച്ച് മുകളിലേക്ക് വലിക്കൂ, സൂം ഔട്ട് ചെയ്യാൻ താഴേക്കും വലിക്കൂ. | |||||||||||
നിങ്ങൾ Magic Trackpad അല്ലെങ്കിൽ Magic Mouse ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ട്രാക്ക്പാഡിലോ മൗസിലോ പ്രവർത്തിക്കുന്ന ആംഗ്യങ്ങൾക്കായി iPad-നുള്ള ട്രാക്ക്പാഡ് ആംഗ്യങ്ങൾ അല്ലെങ്കിൽ iPad-നുള്ള മൗസ് പ്രവർത്തനങ്ങളും ആംഗ്യങ്ങളും കാണൂ.




