നിങ്ങളുടെ Mac-നുള്ള രണ്ടാമത്തെ ഡിസ്പ്ലേ ആയി നിങ്ങളുടെ iPad ഉപയോഗിക്കൂ
Sidecar ഫീച്ചർ ഉപയോഗിച്ച് രണ്ടാമത്തെ ഡിസ്പ്ലേയായി നിങ്ങളുടെ iPad ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ Mac-ന്റെ വർക്ക്സ്പേസ് വിപുലീകരിക്കാം. വിപുലീകരിച്ച വർക്ക്സ്പേസ് വ്യത്യസ്ത സ്ക്രീനുകളിൽ വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കാനോ രണ്ട് സ്ക്രീനുകളിലുടനീളം ഒരേ ആപ്പ് ഉപയോഗിക്കാനോ നിങ്ങളെ അനുവദിക്കുന്നു, ഒപ്പം അതിന്റെ വ്യത്യസ്ത വശങ്ങൾ നിയന്ത്രിക്കാനും കഴിയും. ഉദാഹരണത്തിന്, നിങ്ങൾ രണ്ട് സ്ക്രീനുകളിലും ഒരേ ആപ്പ് ഉപയോഗിക്കുമ്പോൾ, iPad-ൽ നിങ്ങൾ Apple Pencil, ആപ്പ് ടൂളുകൾ, പാലറ്റുകൾ എന്നിവ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ Mac-ൽ നിങ്ങളുടെ ആർട്ട്‌വർക്ക് കാണാൻ കഴിയും.
നിങ്ങളുടെ Mac, iPad എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് Sidecar ഉപയോഗിക്കാം.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്
താഴെപ്പറയുന്നവ ഉറപ്പാക്കൂ:
രണ്ട് ഡിവൈസുകളിലും Wi-Fi, Bluetooth®, Handoff എന്നിവ ഓൺ ചെയ്തിട്ടുണ്ട്.
രണ്ട് ഡിവൈസുകളിലും നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ട്.
രണ്ട് ഡിവൈസുകളും Sidecar-നുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ പാലിക്കുന്നുണ്ട്.
നിങ്ങൾ ഒരു VPN ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ചില കണ്ടിന്യൂയിറ്റി ഫീച്ചറുകളെ തടസ്സപ്പെടുത്തിയേക്കാവുന്നതിനാൽ അതിന്റെ കോൺഫിഗറേഷൻ പ്രാദേശിക നെറ്റ്‌വർക്കിങ്ങിനെ തടയുന്നില്ലെന്ന് ഉറപ്പാക്കൂ.
Sidecar സജ്ജീകരിക്കൂ
നിങ്ങളുടെ Mac-ൽ, Apple മെനു
> സിസ്റ്റം ക്രമീകരണം എന്നത് തിരഞ്ഞെടുത്തതിന് ശേഷം സൈഡ്ബാറിലെ 'ഡിസ്പ്ലേകൾ'ക്ലിക്ക് ചെയ്യൂ. (നിങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവന്നേക്കാം.)
കുറിപ്പ്: നിങ്ങളുടെ Mac-ന് macOS 12.5 അല്ലെങ്കിൽ അതിന് മുൻപുള്ളവയാണ് ഉള്ളതെങ്കിൽ Apple മെനു
> സിസ്റ്റം മുൻഗണനകൾ എന്നത് തിരഞ്ഞെടുത്തതിന് ശേഷം 'ഡിസ്പ്ലേകൾ' ക്ലിക്ക് ചെയ്യൂ.ഒരു USB കേബിൾ ഉപയോഗിച്ച് നിങ്ങൾക്ക് Mac, iPad എന്നിവയും കണക്റ്റ് ചെയ്യാം. നിങ്ങളുടെ iPad-നൊപ്പം വന്ന USB കേബിളോ നിങ്ങളുടെ iPad-ലെയും Mac-ലെയും പോർട്ടുകളുമായി പൊരുത്തപ്പെടുന്ന മറ്റൊരു കേബിളോ നിങ്ങൾക്ക് ഉപയോഗിക്കാം.
വലതുവശത്തുള്ള
ക്ലിക്ക് ചെയ്യൂ, തുടർന്ന് നിങ്ങളുടെ iPad തിരഞ്ഞെടുക്കൂ.
Sidecar ഓപ്ഷനുകൾ മാറ്റാൻ (ഉദാഹരണത്തിന്, നിങ്ങളുടെ Mac ഡിസ്പ്ലേ വിപുലീകരിക്കാനോ മിറർ ചെയ്യാനോ), ‘ഡിസ്‌പ്ലേകളി’ൽ നിങ്ങളുടെ iPad തിരഞ്ഞെടുക്കൂ, തുടർന്ന് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കൂ.
നിങ്ങളുടെ Mac, iPad ഡിസ്പ്ലേകളുടെ ക്രമവൽക്കരണം നിങ്ങൾക്ക് ക്രമപ്പെടുത്താം. ‘ക്രമവൽക്കരിക്കൂ’ എന്നതിൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ഡിസ്പ്ലേകളെ ഒരു പുതിയ സ്ഥാനത്തേക്ക് വലിക്കൂ.
നുറുങ്ങ്: Sidecar സജ്ജീകരിക്കാൻ നിങ്ങൾക്ക് കൺട്രോൾ സെന്ററും ഉപയോഗിക്കാം. മെനു ബാറിലെ ‘സ്ക്രീൻ മിററിങ്’ ക്ലിക്ക് ചെയ്ത്, ‘സ്ക്രീൻ മിററിങ്ങി’ൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് നിങ്ങളുടെ iPad തിരഞ്ഞെടുക്കൂ. ഇവിടെ നിങ്ങൾക്ക് ചില ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കാം, അല്ലെങ്കിൽ കൂടുതൽ ഓപ്ഷനുകൾക്കായി ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്ലിക്ക് ചെയ്യൂ.
നിങ്ങളുടെ Mac അല്ലെങ്കിൽ iPad-നൊപ്പം Sidecar ഉപയോഗിക്കൂ
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
Mac-നും iPad-നും ഇടയിൽ വിൻഡോകൾ നീക്കൂ: മറ്റൊരു ഡിവൈസിൽ പോയിന്റർ ദൃശ്യമാകുന്നതുവരെ സ്ക്രീനിന്റെ അരികിലേക്ക് ഒരു വിൻഡോ വലിക്കൂ. അല്ലെങ്കിൽ ഒരു ആപ്പ് ഉപയോഗിക്കുമ്പോൾ, വിൻഡോ > ‘ഇതിലേക്ക് നീക്കൂ’ തിരഞ്ഞെടുക്കൂ.
iPad-ൽ സൈഡ്ബാർ ഉപയോഗിക്കൂ: മെനു ബാർ കാണിക്കാനോ മറയ്ക്കാനോ, ഡോക്ക് കാണിക്കാനോ
മറയ്ക്കാനോ
, ഓൺസ്ക്രീൻ കീബോർഡ്
കാണിക്കാനോ സൈഡ്ബാറിലെ ഐക്കണുകളിൽ നിങ്ങളുടെ വിരൽ അല്ലെങ്കിൽ Apple Pencil ഉപയോഗിച്ച് ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കാൻ കൺട്രോൾ
പോലുള്ള ഒന്നോ അതിലധികമോ മോഡിഫയർ കീകളിൽ ടാപ്പ് ചെയ്യൂ.
iPad-ൽ Touch Bar ഉപയോഗിക്കൂ: നിങ്ങളുടെ വിരൽ അല്ലെങ്കിൽ Apple Pencil ഉപയോഗിച്ച്, Touch Bar-ലെ ഏതെങ്കിലും ബട്ടൺ ടാപ്പ് ചെയ്യൂ. ആപ്പിനെയോ ടാസ്ക്കിനെയോ ആശ്രയിച്ച് ലഭ്യമായ ബട്ടണുകൾ വ്യത്യാസപ്പെട്ടിരിക്കും.
iPad-ൽ Apple Pencil ഉപയോഗിക്കൂ: നിങ്ങളുടെ Apple Pencil ഉപയോഗിച്ച്, മെനു കമാൻഡുകൾ, ചെക്ക് ബോക്സുകൾ, അല്ലെങ്കിൽ ഫയലുകൾ പോലുള്ള ഇനങ്ങൾ സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യൂ. നിങ്ങളുടെ Apple Pencil അതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ (ഡിസ്പ്ലേ ക്രമീകരണങ്ങളിൽ നിങ്ങൾ ഓപ്ഷൻ സെലക്റ്റ് ചെയ്തിട്ടുമുണ്ടെങ്കിൽ), ചില ആപ്പുകളിൽ ഡ്രോയിങ് ടൂളുകൾ സ്വിച്ച് ചെയ്യാൻ നിങ്ങളുടെ Apple Pencil-ന്റെ താഴത്തെ ഭാഗം നിങ്ങൾക്ക് ഇരട്ട ടാപ്പ് ചെയ്യാം. Apple Pencil നിങ്ങളുടെ iPad-മായി ജോഡിയാക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.
iPad-ൽ ആംഗ്യങ്ങൾ ഉപയോഗിക്കാൻ: ‘ടാപ്പ്’, ‘സ്വൈപ്പ്’, ‘സ്ക്രോൾ’, ‘സൂം’ തുടങ്ങിയ അടിസ്ഥാന ആംഗ്യങ്ങളും ടെക്സ്റ്റ് നൽകാനും എഡിറ്റ് ചെയ്യാനുമുള്ള ആംഗ്യങ്ങളും ഉപയോഗിക്കൂ. iPad-മായി ഇന്ററാക്റ്റ് ചെയ്യാൻ അടിസ്ഥാന ആംഗ്യങ്ങൾ പഠിക്കൂ എന്നത് കാണൂ.
iPad-ൽ, Mac ഡെസ്ക്ടോപ്പിനും iPad ഹോം സ്ക്രീനിനും ഇടയിൽ സ്വിച്ച് ചെയ്യൂ: ഹോം സ്ക്രീൻ കാണിക്കാൻ, നിങ്ങളുടെ iPad-ന്റെ താഴത്തെ അറ്റത്ത് നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ. Mac ഡെസ്ക്ടോപ്പിലേക്ക് മടങ്ങാൻ, മുകളിലേക്ക് സ്വൈപ്പ് ചെയ്ത്
ടാപ്പ് ചെയ്യൂ.
Sidecar ഓഫ് ചെയ്യൂ
നിങ്ങളുടെ Mac-നുള്ള രണ്ടാമത്തെ ഡിസ്പ്ലേയായി iPad ഉപയോഗിക്കുന്നത് നിർത്താൻ നിങ്ങൾ തയ്യാറാകുമ്പോൾ, ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
ഒരു Mac-ൽ: മെനു ബാറിലെ
ക്ലിക്ക് ചെയ്യൂ, 'സ്ക്രീൻ മിററിങ്' എന്നതിൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് 'ഇതിലേക്ക് മിറർ അല്ലെങ്കിൽ വിപുലീകരിക്കൂ' എന്നതിന് താഴെയുള്ള ലിസ്റ്റിൽനിന്ന് നിങ്ങളുടെ iPad ഡീസെലക്റ്റ് ചെയ്യൂ.
ഒരു iPad-ൽ: സൈഡ്ബാറിന്റെ താഴെയുള്ള
ടാപ്പ് ചെയ്യൂ.
Sidecar പ്രവർത്തിക്കുന്നില്ലെങ്കിൽ
രണ്ട് ഡിവൈസുകളിലും നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്കാണ് സൈൻ ഇൻ ചെയ്തിട്ടുള്ളതെന്ന് ഉറപ്പാക്കൂ.
രണ്ട് ഡിവൈസുകളിലും Wi-Fi , Bluetooth, Handoff എന്നിവ ഓൺ ചെയ്തിട്ടുണ്ടെന്നും അവ ഒരേ Wi-Fi നെറ്റ്വർക്കിലാണെന്നും ഉറപ്പാക്കൂ.
കൂടുതൽ ട്രബിൾഷൂട്ടിങ് ടിപ്പുകൾക്കായി ഒരു Mac-നുള്ള രണ്ടാമത്തെ ഡിസ്പ്ലേ ആയി ഒരു iPad ഉപയോഗിക്കൂ എന്ന Apple പിന്തുണാ ലേഖനത്തിലെ Sidecar സിസ്റ്റം ആവശ്യകതകൾ കാണൂ.