iPad-ലെ ‘സംഗീത’ത്തിൽ ശബ്ദ നിലവാരം ക്രമപ്പെടുത്തൂ

EQ, ശബ്ദ നിയന്ത്രണം എന്നിവ ഉപയോഗിച്ച് iPad-ലെ സംഗീതം ആപ്പിലെ സംഗീതം കേൾക്കുന്ന രീതി മാറ്റൂ.

മുന്നറിയിപ്പ്: കേൾവിക്കുറവ് ഒഴിവാക്കുന്നതിനെ കുറിച്ചുള്ള പ്രധാന വിവരങ്ങൾക്ക് പ്രധാന സുരക്ഷാ വിവരങ്ങൾ എന്നത് കാണൂ.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് സംഗീതം ടാപ്പ് ചെയ്യൂ.

  3. താഴെ പറയുന്നവയിൽ ഒരെണ്ണം ടാപ്പ് ചെയ്യൂ:

    • EQ: ഒരു ഈക്വലൈസേഷൻ (EQ) ക്രമീകരണം തിരഞ്ഞെടുക്കാൻ.

    • ശബ്ദ നിയന്ത്രണം: നിങ്ങളുടെ ഓഡിയോയുടെ വോള്യം നില നോർമലൈസ് ചെയ്യാൻ.