iPad-ൽ ഒരു സ്ക്രീൻഷോട്ട് എടുക്കൂ
പിന്നീട് കാണാനും മറ്റുള്ളവരുമായി പങ്കിടാനും അല്ലെങ്കിൽ ഡോക്യുമെന്റുകളിൽ അറ്റാച്ച് ചെയ്യാനുമായി നിങ്ങളുടെ iPad സ്ക്രീനിൽ ദൃശ്യമാകുന്നവയുടെ ഒരു ചിത്രമെടുക്കൂ.
ഒരു സ്ക്രീൻഷോട്ട് എടുക്കൂ
ഒരേ സമയം ടോപ്പ് ബട്ടണും ഒരു വോള്യം ബട്ടണും വേഗത്തിൽ അമർത്തി റിലീസ് ചെയ്യൂ.
സ്ക്രീൻഷോട്ടിന്റെ ഒരു ലഘുചിത്രം താൽക്കാലികമായി നിങ്ങളുടെ സ്ക്രീനിന്റെ താഴെ-ഇടത് കോണിൽ ദൃശ്യമാകുന്നു.
സ്ക്രീൻഷോട്ട് കാണാൻ ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ അത് നിരാകരിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.
‘ഫോട്ടോസ്’ ആപ്പിലെ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ സ്ക്രീൻഷോട്ടുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടുന്നു. നിങ്ങളുടെ എല്ലാ സ്ക്രീൻഷോട്ടുകളും ഒരിടത്ത് കാണുന്നതിന്, ‘ഫോട്ടോസ്’ തുറന്നതിന് ശേഷം ‘ഫോട്ടോസ്’ സൈഡ്ബാറിലെ മീഡിയ തരങ്ങൾക്ക് താഴെയുള്ള സ്ക്രീൻഷോട്ടുകൾ ടാപ്പ് ചെയ്യൂ.
ഹോം ബട്ടൺ ഉള്ള iPad ഉപയോഗിച്ച് ഒരു സ്ക്രീൻഷോട്ട് എടുക്കാൻ
ഒരേ സമയം ടോപ്പ് ബട്ടണും ഹോം ബട്ടണും വേഗത്തിൽ അമർത്തി റിലീസ് ചെയ്യൂ.
സ്ക്രീൻഷോട്ടിന്റെ ഒരു ലഘുചിത്രം താൽക്കാലികമായി നിങ്ങളുടെ സ്ക്രീനിന്റെ താഴെ-ഇടത് കോണിൽ ദൃശ്യമാകുന്നു.
സ്ക്രീൻഷോട്ട് കാണാൻ ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ അത് നിരാകരിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.
‘ഫോട്ടോസ്’ ആപ്പിലെ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ സ്ക്രീൻഷോട്ടുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടുന്നു. നിങ്ങളുടെ എല്ലാ സ്ക്രീൻഷോട്ടുകളും ഒരിടത്ത് കാണുന്നതിന്, ‘ഫോട്ടോസ്’ തുറന്നതിന് ശേഷം ‘ഫോട്ടോസ്’ സൈഡ്ബാറിലെ മീഡിയ തരങ്ങൾക്ക് താഴെയുള്ള സ്ക്രീൻഷോട്ടുകൾ ടാപ്പ് ചെയ്യൂ.
ഒരു ഫുൾ പേജ് സ്ക്രീൻഷോട്ട് എടുക്കൂ
Safari-ലെ മുഴുവൻ വെബ്പേജ് പോലുള്ള, നിങ്ങളുടെ iPad സ്ക്രീനിന്റെ ദൈർഘ്യത്തേക്കാൾ അധികമായ ഉള്ളടക്കത്തിന്റെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് എടുക്കാം.
താഴെ പറയുന്നവയിലൊന്ന് ചെയ്യൂ:
Face ID ഉള്ള iPad-ൽ: ഒരേ സമയം ടോപ്പ് ബട്ടണും ഒരു വോള്യം ബട്ടണും വേഗത്തിൽ അമർത്തി റിലീസ് ചെയ്യൂ.
ഒരു ഹോം ബട്ടൺ ഉള്ള iPad-ൽ: ഒരേ സമയം ടോപ്പ് ബട്ടണും ഹോം ബട്ടണും വേഗത്തിൽ അമർത്തി റിലീസ് ചെയ്യൂ.
സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള സ്ക്രീൻഷോട്ട് ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ.
ഫുൾ പേജ് ടാപ്പ് ചെയ്ത്, ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
നിങ്ങളുടെ ‘ഫോട്ടോസ്’ ലൈബ്രറിയിൽ സ്ക്രീൻഷോട്ട് സേവ് ചെയ്യാൻ ‘ഫോട്ടോസിൽ സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
‘PDF ഫയൽസിലേക്ക് സേവ് ചെയ്യൂ’ ടാപ്പ് ചെയ്ത്, ഒരു ലൊക്കേഷൻ തിരഞ്ഞെടുക്കൂ, തുടർന്ന് ഫയൽസ് ആപ്പിൽ സ്ക്രീൻഷോട്ട് സേവ് ചെയ്യാൻ ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.