ഒരു സന്ദേശത്തിൽ, 'മുമ്പത്തെ വാങ്ങലുമായി ബന്ധപ്പെട്ട് ബില്ലിംഗിൽ പ്രശ്നമുണ്ട്' അല്ലെങ്കിൽ 'പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്' എന്ന് പറയുന്നുണ്ടെങ്കിൽ
ഈ സന്ദേശങ്ങൾ ദൃശ്യമാകുകയാണെങ്കിൽ, കുടിശ്ശിക ഉണ്ട് എന്നാണർത്ഥം. പേയ്‌മെന്റ് രീതി മാറ്റുക അല്ലെങ്കിൽ ഗിഫ്റ്റ് കാർഡ് റിഡീം ചെയ്ത് ബാക്കി തുക ഉപയോഗിച്ച്, പണമടയ്ക്കാത്ത ഓർഡറുകൾക്ക് പേ ചെയ്യുക.
കുടിശ്ശിക ഉണ്ടെങ്കിൽ
'മുമ്പത്തെ വാങ്ങലുമായി ബന്ധപ്പെട്ട് ബില്ലിംഗിൽ പ്രശ്നമുണ്ട് അല്ലെങ്കിൽ 'പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്' എന്ന സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളുടെ മുമ്പത്തെ വാങ്ങലിന് നിങ്ങളുടെ പേയ്‌മെന്റ് രീതിയിൽ നിന്ന് നിരക്ക് ഈടാക്കാൻ Apple-ന് കഴിയാത്തതിനാൽ കുടിശ്ശിക ഉണ്ട് എന്നാണർത്ഥം. നിങ്ങളുടെ ബാലൻസ് പേ ചെയ്യുന്നത് വരെ, നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കില്ല:
പുതിയ വാങ്ങലുകൾ നടത്താൻ
സൗജന്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ
സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപയോഗിക്കാൻ
കുടിശ്ശിക തുക അടച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് പുതിയ വാങ്ങലുകൾ നടത്താം അല്ലെങ്കിൽ സബ്‌സ്‌ക്രിപ്‌ഷനുകൾ വീണ്ടും ഉപയോഗിക്കാം.
കുടിശ്ശിക എങ്ങനെ അടയ്‌ക്കാം
പുതിയതും സാധുതയുള്ളതുമായ പേയ്‌മെന്റ് രീതി ഉപയോഗിച്ചോ Apple ഗിഫ്റ്റ് കാർഡ് അല്ലെങ്കിൽ App Store, iTunes ഗിഫ്റ്റ് കാർഡ് വാങ്ങി റിഡീം ചെയ്തുകൊണ്ടോ, കുടിശ്ശിക അടയ്ക്കാം.
നിങ്ങളുടെ പേയ്‌മെന്റ് രീതി മാറ്റുക
പഴയ പേയ്‌മെന്റ് രീതി നീക്കം ചെയ്യുക.
പുതിയ പേയ്‌മെന്റ് രീതിയിൽ നിന്ന് സ്വയമേവ നിരക്ക് ഈടാക്കും.
ഒരു Apple ഗിഫ്റ്റ് കാർഡ് അല്ലെങ്കിൽ App Store, iTunes ഗിഫ്റ്റ് കാർഡ് ഉപയോഗിക്കുക
ഒരു Apple ഗിഫ്റ്റ് കാർഡ് അല്ലെങ്കിൽ App Store, iTunes ഗിഫ്റ്റ് കാർഡ് വാങ്ങുക.*
നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് ഫണ്ടുകൾ ചേർക്കാൻ ഗിഫ്റ്റ് കാർഡ് റിഡീം ചെയ്യുക.
നിങ്ങളുടെ iPhone-ലോ iPad-ലോ, ക്രമീകരണ ആപ്പ് തുറന്ന് നിങ്ങളുടെ പേര് ടാപ്പ് ചെയ്യുക.
മീഡിയ, പർച്ചേസുകൾ ടാപ്പ് ചെയ്ത ശേഷം അക്കൗണ്ട് കാണുക ടാപ്പ് ചെയ്യുക.
വാങ്ങൽ ചരിത്രം ടാപ്പ് ചെയ്യുക.
"നിങ്ങൾ നൽകേണ്ട തുക" എന്ന് ചുവന്ന നിറത്തിൽ എഴുതിയിരിക്കുന്ന ഓർഡർ ടാപ്പ് ചെയ്യുക.
Apple അക്കൗണ്ട് ക്രെഡിറ്റ് ഉപയോഗിച്ച് പേ ചെയ്യുക ടാപ്പ് ചെയ്യുക.
പേ ചെയ്യാത്ത ഓർഡറിന് പേ ചെയ്തതിന് ശേഷം, നിങ്ങളുടെ Apple അക്കൗണ്ടിലുള്ള ബാലൻസ് ഉപയോഗിച്ച് വാങ്ങലുകൾ നടത്താം.
* എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗിഫ്റ്റ് കാർഡുകൾ ലഭ്യമല്ല.
നിങ്ങൾ ഫാമിലി ഷെയറിംഗ് ഉപയോഗിക്കുന്നുണ്ടെങ്കിൽ
നിങ്ങൾ ഫാമിലി ഷെയറിംഗ് ഉപയോഗിക്കുകയും പർച്ചേസ് ഷെയറിംഗ് ഓണാക്കുകയും ചെയ്‌താൽ, എല്ലാ കുടുംബാംഗങ്ങളുടെയും വാങ്ങലുകൾക്ക് ഫാമിലി ഓർഗനൈസറുടെ പേയ്‌മെന്റ് രീതിയിൽ നിന്ന് നിരക്ക് ഈടാക്കും.
നിങ്ങൾ ഫാമിലി ഓർഗനൈസർ ആണെങ്കിൽ
നിങ്ങൾക്കോ ഒരു കുടുംബാംഗത്തിനോ പർച്ചേസ് നടത്താനാകുന്നില്ലെങ്കിൽ, നിങ്ങളുടെ പേയ്‌മെന്റ് രീതി മാറ്റുക.
നിങ്ങൾ ഫാമിലി ഓർഗനൈസർ അല്ലെങ്കിൽ
നിങ്ങൾക്ക് പർച്ചേസ് നടത്താനാകുന്നില്ലെങ്കിൽ:
ഫാമിലി ഓർഗനൈസറോട് അവരുടെ പേയ്‌മെന്റ് രീതി മാറ്റാൻ ആവശ്യപ്പെടുക.
അല്ലെങ്കിൽ, ഗിഫ്റ്റ് കാർഡ് റിഡീം ചെയ്ത്, പണമടയ്ക്കാത്ത ഓർഡറിന് പേ ചെയ്യുക.
നിങ്ങൾക്ക് ഇപ്പോഴും സഹായം ആവശ്യമുണ്ടെങ്കിൽ
കുടിശ്ശിക അടച്ച് തീർക്കാൻ നിങ്ങൾക്ക് ഇപ്പോഴും കഴിയുന്നില്ലെങ്കിൽ, Apple പിന്തുണയെ ബന്ധപ്പെടുക.