നിങ്ങളുടെ iPhone-ൽ നിന്നോ iPad-ൽ നിന്നോ വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുക

പബ്ലിക് ആയതും സുരക്ഷിതമായതും നിങ്ങൾ മുമ്പ് കണക്റ്റ് ചെയ്‌തിട്ടുള്ളതുമായ നെറ്റ്‌വർക്കുൾ ഉൾപ്പെടെ, ലഭ്യമായ വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് നിങ്ങളുടെ ഉപകരണം കണക്റ്റ് ചെയ്യുക.

ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യുക

  1. നിങ്ങളുടെ ഹോം സ്‌ക്രീനിൽ നിന്ന്, ക്രമീകരണം > വൈഫൈ എന്നിങ്ങനെ പോകുക.

  2. വൈഫൈ ഓണാക്കാൻ ടാപ്പ് ചെയ്യുക. ലഭ്യമായ വൈഫൈ നെറ്റ്‌വർക്കുകൾക്കായി നിങ്ങളുടെ ഉപകരണം സ്വയമേവ തിരയും.

  3. നിങ്ങൾക്ക് ചേരേണ്ട വൈഫൈ നെറ്റ്‌വർക്കിന്റെ പേര് ടാപ്പ് ചെയ്യുക. ആദ്യം നെറ്റ്‌വർക്കിന്റെ പാസ്‌വേഡ് നൽകാനോ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാനോ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങൾക്ക് വൈഫൈ നെറ്റ്‌വർക്കിന്റെ പാസ്‌വേഡ് അറിയില്ലെങ്കിൽ, നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനെ ബന്ധപ്പെടുക.

  4. നെറ്റ്‌വർക്കിന്റെ പേരിന് സമീപമുള്ള നീല ചെക്ക്‌മാർക്കുംnull സ്‌ക്രീനിന്റെ മുകളിലെ മൂലയിലുള്ള വൈഫൈ ഐക്കണുംnull നോക്കുക. നിങ്ങൾ വിജയകരമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇതിനർത്ഥം.

    വൈഫൈ പ്രവർത്തനക്ഷമമായിരിക്കുന്നതും Wi-Fi Secure-ന് സമീപം നീല ചെക്ക്‌മാർക്ക് ഇട്ടിട്ടുള്ളതുമായ വൈഫൈ ക്രമീകരണം കാണിക്കുന്ന iPhone.

കൂടുതൽ സഹായം നേടുക

പ്രസിദ്ധീകരിച്ച തീയതി: