നിങ്ങളുടെ iPhone-ലോ iPad-ലോ ഇമെയിൽ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ
നിങ്ങളുടെ iPhone-ലെയോ iPad-ലെയോ Mail ആപ്പിലൂടെ ഇമെയിൽ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ശ്രമിക്കാവുന്ന ചില കാര്യങ്ങളുണ്ട്.
നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്
മനസ്സിൽ സൂക്ഷിക്കേണ്ടതും പരിശോധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്:
- നിങ്ങൾ iCloud-ലോ iTunes-ലോ iOS അല്ലെങ്കിൽ iPadOS ബാക്കപ്പ് ചെയ്യുമ്പോൾ, അത് നിങ്ങളുടെ മെയിൽ ക്രമീകരണങ്ങളെ ബാക്കപ്പ് ചെയ്യുന്നു, പക്ഷേ നിങ്ങളുടെ ഇമെയിൽ കളെ ബാക്കപ്പ് ചെയ്യുകയില്ല. നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ, മുമ്പ് ഡൗൺലോഡ് ചെയ്‌ത ഇമെയിലുകൾ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. 
- നിങ്ങളുടെ ഉപകരണം ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. 
- സേവനങ്ങൾക്ക് തടസ്സമുണ്ടോ എന്നറിയാൻ നിങ്ങളുടെ ഇമെയിൽ സേവനദാതാവിനെ ബന്ധപ്പെടുക. 
- നിങ്ങളുടെ ഇമെയിൽ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിലോ @icloud.com ഇമെയിൽ വിലാസം ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയുന്നില്ലെങ്കിലോ, എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക. 
നിങ്ങളുടെഇമെയിൽ വിലാസവും പാസ്‌വേഡും പരിശോധിക്കുക
നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് ന് വേണ്ടി ഒരു പാസ്‌വേഡ് നൽകാൻ Mail ആപ്പുകൾ ആവശ്യപ്പെട്ടാൽ, നിങ്ങളുടെ പാസ്‌വേഡ് ശരിയാണെന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ ഇമെയിൽ വിലാസവും പാസ്‌വേഡും പരിശോധിക്കാൻ, നിങ്ങളുടെ ഇമെയിൽ ദാതാവിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
നിങ്ങളുടെ ഉപയോക്തൃനാമമോ പാസ്‌വേഡോ ഇപ്പോഴും 'തെറ്റ്' എന്ന് കാണിക്കുകയാണെങ്കിൽ, ഇമെയിൽ ദാതാവിനെയോ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയോ ബന്ധപ്പെടുക.
Mail ലഭ്യമാക്കലും അറിയിപ്പ് ക്രമീകരണങ്ങളും പരിശോധിക്കുക
സ്വതേസിദ്ധമായി, പുതിയ ഡാറ്റ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ നിങ്ങളുടെ ഇമെയിൽ സേവനദാതാവ് നൽകുന്ന ക്രമീകരണങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ്. Push എന്ന ക്രമീകരണം ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സ്വതേ 'ഫെച്ചിലേക്ക്' മാറും. ഈ ക്രമീകരണങ്ങൾ നിങ്ങളുടെ ഉപകരണം ഇമെയിൽ സ്വീകരിക്കുന്ന രീതിയെ ബാധിക്കുന്നു. ഈ ക്രമീകരണങ്ങൾ മാറ്റുന്നതിനായി:
- ക്രമീകരണങ്ങൾ > ആപ്പുകൾ > Mail എന്നതിലേക്ക് പോകുക, തുടർന്ന് Mail അക്കൗണ്ട്കൾ ടാപ്പ് ചെയ്യുക. 
- പുതിയ ഡാറ്റ ലഭ്യമാക്കുക ടാപ്പ് ചെയ്യുക. 
- ഒരു ക്രമീകരണം തിരഞ്ഞെടുക്കുക — ഉദാഹരണത്തിന് 'ഓട്ടോമാറ്റിക്കലി' അല്ലെങ്കിൽ 'മാനുവലി' — അല്ലെങ്കിൽ Mail ആപ്പ് എത്ര തവണ ഡാറ്റ കൊണ്ടുവരണമെന്ന് നിശ്ചയിക്കുന്നതിന് ഷെഡ്യൂൾ തിരഞ്ഞെടുക്കുക. 
iOS 11-ലും അതിനുശേഷമുള്ള പതിപ്പുകളിലും, iPadOS-ലും, 'ഓട്ടോമാറ്റിക്കലി' ഡിഫോൾട്ടായി സജ്ജീകരിച്ചിരിക്കുന്നു. നിങ്ങളുടെ ഉപകരണം ചാർജിംഗ് അവസ്ഥയിലും Wi-Fi-യിൽ ബന്ധിപ്പിച്ചിരിക്കുമ്പോഴും മാത്രമേ പശ്ചാത്തലത്തിൽ പുതിയ ഡാറ്റ ലഭിക്കുകയുള്ളു.
Mail ആപ്പ്ന് വേണ്ടി നിങ്ങളുടെ അറിയിപ്പ് ക്രമീകരണങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തുക:
- ക്രമീകരണങ്ങളിലേക്ക് പോവുക, ശേഷം 'അറിയിപ്പുകൾ' ടാപ്പ് ചെയ്യുക. 
- Mail ടാപ്പ് ചെയ്യുക. 
- നിങ്ങളുടെ അലേർട്ടുകൾ, ശബ്‌ദങ്ങൾ, ബാഡ്‌ജുകൾ എന്നിവ ക്രമീകരിക്കുക. 
നിങ്ങളുടെ ഇമെയിൽ ദാതാവിനെയോ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയോ ബന്ധപ്പെടുക
- സേവനങ്ങൾക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങളുടെ ഇമെയിൽ ദാതാവിനെ ബന്ധപ്പെടുക, അല്ലെങ്കിൽ അവരുടെ സ്റ്റാറ്റസ് വെബ്‌പേജ് പരിശോധിക്കുക. 
- നിങ്ങളുടെ ഇമെയിൽ അക്കൗണ്ടിന്റെ രണ്ട്-ഘട്ട പരിശോധന പോലുള്ള ഏതെങ്കിലും സുരക്ഷാസംവിധാനങ്ങൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ നിങ്ങൾ 'ഓൺ' ചെയ്ത് വെച്ചിട്ടുണ്ടൊ എന്ന് അറിയാൻ നിങ്ങളുടെ ഇമെയിൽ ദാതാവിനോടോ സിസ്റ്റം അഡ്മിനിസ്ട്രേറ്ററോടോ ചോദിക്കുക. നിങ്ങളുടെ ഉപകരണത്തിൽ ഇമെയിൽ അയക്കാനും സ്വീകരിക്കാനുമുള്ള അനുമതി ലഭിക്കാൻ പ്രത്യേക നിങ്ങളുടെ ഉപകരണത്തിൽ ഇമെയിൽ അയയ്ക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് ഒരു പ്രത്യേക പാസ്‌വേഡ് ആവശ്യമായി വന്നേക്കാം, അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ദാതാവിൽ നിന്ന് അംഗീകാരം അഭ്യർത്ഥിക്കേണ്ടി വന്നേക്കാം. 
- നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് ക്രമീകരണങ്ങൾ ശരിയാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ഇമെയിൽ ദാതാവിനെയോ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയോ ബന്ധപ്പെടുക. 
നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് നീക്കം ചെയ്‌ത് വീണ്ടും സജ്ജീകരിക്കുക
- നിങ്ങളുടെ കമ്പ്യൂട്ടറിൽ നിങ്ങളുടെ ഇമെയിൽ ദാതാവിന്റെ വെബ്‌സൈറ്റ് ലോഗിൻ ചെയ്യുക. നിങ്ങളുടെ എല്ലാ ഇമെയിൽ കളും അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ നിങ്ങളുടെ ഉപകരണത്തിന് പുറമെ മറ്റെവിടെയെങ്കിലും സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. 
- നിങ്ങളുടെ ഉപകരണത്തിൽ, ക്രമീകരണങ്ങൾ > ആപ്പുകൾ > Mail എന്നതിലേക്ക് പോവുക, തുടർന്ന് Mail അക്കൗണ്ടുകൾ ടാപ്പ് ചെയ്യുക. 
- നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഇമെയിൽ അക്കൗണ്ട് ടാപ്പ് ചെയ്യുക. 
- ഡിലീറ്റ് അക്കൗണ്ട്ടാപ്പ് ചെയ്യുക. 
ഈ ഘട്ടങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഇമെയിൽ സേവനദാതാവിനെ ബന്ധപ്പെടുക.
കൂടുതൽ സഹായം വേണോ?
എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളോട് പറയുക, നിങ്ങൾ അടുത്തതായി എന്ത് ചെയ്യണമെന്ന് ഞങ്ങൾ നിർദ്ദേശിക്കാം.
