iPhone ബാറ്ററിയും പ്രകടനവും

iPhone-ന്റെ പ്രകടനവും ബാറ്ററിയുമായുള്ള അതിന്റെ ബന്ധവും മനസ്സിലാക്കുക.

നിങ്ങളുടെ iPhone, ലളിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാകാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. നൂതന സാങ്കേതികവിദ്യകളുടെയും സങ്കീർണ്ണമായ എഞ്ചിനീയറിംഗിന്റെയും സംയോജനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. പ്രധാനപ്പെട്ട ഒരു സാങ്കേതിക മേഖല ബാറ്ററിയും പ്രകടനവുമാണ്. ബാറ്ററികൾ സങ്കീർണ്ണമായ ഒരു സാങ്കേതികവിദ്യയാണ്, കൂടാതെ നിരവധി വേരിയബിളുകൾ ബാറ്ററി പ്രകടനത്തിനും അനുബന്ധ iPhone പ്രകടനത്തിനും കാരണമാകുന്നു. റീചാർജ് ചെയ്യാവുന്ന എല്ലാ ബാറ്ററികളും ഉപഭോഗവസ്തുക്കളാണ്, അവയ്ക്ക് പരിമിതമായ ആയുസ്സേ ഉണ്ടാകൂ—അവസാനം അവയുടെ ശേഷിയും പ്രകടനവും കുറയുന്നതിനാൽ അവ റീപ്ലേസ് ചെയ്യേണ്ടതുണ്ട്. iPhone ബാറ്ററികളെക്കുറിച്ചും ബാറ്ററി പഴകുന്നത് iPhone-ന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും കൂടുതലറിയുക.

ലിഥിയം-അയൺ ബാറ്ററികളെക്കുറിച്ച്

iPhone ബാറ്ററികൾ, ലിഥിയം-അയൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പഴയ തലമുറ ബാറ്ററി സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, ലിഥിയം-അയൺ ബാറ്ററികൾ വേഗത്തിൽ ചാർജ് ചെയ്യുകയും കൂടുതൽ നേരം ചാർജ് നിലനിർത്തുകയും ഭാരം കുറഞ്ഞ പാക്കേജിലൂടെ കൂടുതൽ ബാറ്ററി ലൈഫ് നൽകുന്ന തരത്തിൽ അവയിൽ ഉയർന്ന പവർ ഡെൻസിറ്റി അടങ്ങുകയും ചെയ്യുന്നു. റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ സാങ്കേതികവിദ്യ നിലവിൽ നിങ്ങളുടെ ഉപകരണത്തിന് ഏറ്റവും മികച്ച സാങ്കേതികവിദ്യ നൽകുന്നു. ലിഥിയം-അയൺ ബാറ്ററികളെക്കുറിച്ച് കൂടുതലറിയുക.

ബാറ്ററി പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം

ഒരു ഉപകരണം വീണ്ടും ചാർജ് ചെയ്യേണ്ട ആവശ്യം വരുന്നതിന് മുമ്പ് അത് റൺ ചെയ്യുന്ന സമയമാണ് "ബാറ്ററി ലൈഫ്." ഒരു ബാറ്ററി റീപ്ലേസ് ചെയ്യേണ്ട ആവശ്യം വരുന്നത് വരെ അത് നിലനിൽക്കുന്ന സമയമാണ് "ബാറ്ററിയുടെ ആയുസ്." നിങ്ങൾ ഉപകരണം ഉപയോഗിക്കുന്ന രീതി ബാറ്ററി ലൈഫിനെയും ആയുസ്സിനെയും ബാധിക്കുന്നു, എന്നാൽ നിങ്ങൾ ഉപകരണം എങ്ങനെ ഉപയോഗിച്ചാലും സഹായിക്കാൻ മാർഗ്ഗങ്ങളുണ്ട്. ഒരു ബാറ്ററിയുടെ ആയുസ് അതിന്റെ "കെമിക്കൽ ഏജുമായി" ബന്ധപ്പെട്ടിരിക്കുന്നു, കേവലം സമയം കടന്നുപോകുക എന്നത് മാത്രമല്ല അത്. ചാർജ് സൈക്കിളുകളുടെ എണ്ണം, അത് പരിപാലിച്ച രീതി എന്നിങ്ങനെയുള്ള വ്യത്യസ്ത ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ബാറ്ററി പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നും ബാറ്ററിയുടെ ആയുസ് എങ്ങനെ വർദ്ധിപ്പിക്കാമെന്നും മനസിലാക്കുക. ഉദാഹരണത്തിന്:

  • ദീർഘകാലത്തേക്ക് നിങ്ങളുടെ iPhone സൂക്ഷിച്ച് വയ്‌ക്കുമ്പോൾ അതിൽ പകുതി ചാർജ് ചെയ്ത് വയ്‌ക്കുക.

  • ചൂടുള്ള അന്തരീക്ഷത്തിൽ iPhone ചാർജ് ചെയ്യുന്നതോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ ദീർഘനേരം വയ്‌ക്കുന്നതോ ഒഴിവാക്കുക.

ബാറ്ററികളുടെ കെമിക്കൽ ഏജ് വർദ്ധിക്കുമ്പോൾ

റീചാർജ് ചെയ്യാവുന്ന എല്ലാ ബാറ്ററികളും ഉപഭോഗ ഘടകങ്ങളാണ്, കെമിക്കൽ ഏജ് വർദ്ധിക്കുന്തോറും അവയുടെ കാര്യക്ഷമത കുറയുന്നു.

ലിഥിയം-അയൺ ബാറ്ററികളുടെ കെമിക്കൽ ഏജ് വർദ്ധിക്കുമ്പോൾ, അവയ്ക്ക് നിലനിർത്താൻ കഴിയുന്ന ചാർജിന്റെ അളവ് കുറയുന്നു, ഇതിന്റെ ഫലമായി ഉപകരണം ഇടയ്‌ക്കിടെ ചാർജ് ചെയ്യേണ്ടി വരുന്നു. ഇതിനെ ബാറ്ററിയുടെ പരമാവധി ശേഷി എന്ന് വിളിക്കാം—പുതിയതായിരുന്ന സമയത്തെ അപേക്ഷിച്ച് ബാറ്ററി ശേഷിയുടെ അളവ്. കൂടാതെ, പരമാവധി തൽക്ഷണ പ്രകടനം അല്ലെങ്കിൽ "പീക്ക് പവർ" നൽകാനുള്ള ബാറ്ററിയുടെ കഴിവ് കുറഞ്ഞേക്കാം. ഒരു ഫോൺ ശരിയായി പ്രവർത്തിക്കണമെങ്കിൽ, ഇലക്ട്രോണിക്‌സിന് ബാറ്ററിയിൽ നിന്ന് തൽക്ഷണം വൈദ്യുതി ഉപയോഗിക്കാൻ കഴിയണം. ഈ തൽക്ഷണ പവർ ഡെലിവറിയെ ബാധിക്കുന്ന ഒരു ആട്രിബ്യൂട്ടാണ് ബാറ്ററിയുടെ ഇംപീഡൻസ്. ഉയർന്ന ഇംപീഡൻസ് ഉള്ള ഒരു ബാറ്ററിക്ക് അത് ആവശ്യമുള്ള സിസ്റ്റത്തിന് ആവശ്യമായ പവർ നൽകാൻ കഴിഞ്ഞേക്കില്ല. ഒരു ബാറ്ററിയുടെ കെമിക്കൽ ഏജ് കൂടുതലാണെങ്കിൽ അതിന്റെ ഇംപീഡൻസ് വർദ്ധിക്കും. കുറഞ്ഞ ചാർജ് ഉള്ള അവസ്ഥയിലും തണുത്ത താപനിലയുള്ള അന്തരീക്ഷത്തിലും ബാറ്ററിയുടെ ഇംപീഡൻസ് താൽക്കാലികമായി വർദ്ധിക്കും. കെമിക്കൽ ഏജ് കൂടുന്തോറും ഇംപീഡൻസ് ശ്രദ്ധേയമായ തോതിൽ വർദ്ധിക്കും. ഇൻഡസ്‌ട്രിയിലെ എല്ലാ ലിഥിയം-അയൺ ബാറ്ററികൾക്കും പൊതുവായുള്ള ബാറ്ററി കെമിസ്‌ട്രിയുടെ സവിശേഷതകളാണിവ.

ഉയർന്ന തോതിലുള്ള ഇം‌പീഡൻസ് ഉള്ള ബാറ്ററിയിൽ നിന്ന് ഒരു ഉപകരണം വൈദ്യുതി വലിച്ചെടുക്കുമ്പോൾ, ബാറ്ററിയുടെ വോൾട്ടേജ് വലിയ അളവിൽ കുറയും. ഇലക്ട്രോണിക് ഘടകങ്ങൾ ശരിയായി പ്രവർത്തിക്കാൻ കുറഞ്ഞ വോൾട്ടേജ് ആവശ്യമാണ്. ഇതിൽ ഉപകരണത്തിന്റെ ഇന്റേണൽ സ്റ്റോറേജ്, പവർ സർക്യൂട്ടുകൾ, ബാറ്ററി എന്നിവ ഉൾപ്പെടുന്നു. പവർ മാനേജ്മെന്റ് സിസ്റ്റം, ഈ വൈദ്യുതി വിതരണം ചെയ്യാനുള്ള ബാറ്ററിയുടെ കഴിവ് നിർണ്ണയിക്കുകയും പ്രവർത്തനങ്ങൾ പരിപാലിക്കുന്നതിന് ലോഡുകൾ മാനേജ് ചെയ്യുകയും ചെയ്യുന്നു. പവർ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ പൂർണ്ണ ശേഷി ഉപയോഗിച്ച് പ്രവർത്തനങ്ങൾ പിന്തുണയ്ക്കാൻ കഴിയാതെ വരുമ്പോൾ, ഈ ഇലക്ട്രോണിക് ഘടകങ്ങൾ പരിരക്ഷിക്കുന്നതിനായി സിസ്റ്റം ഒരു ഷട്ട്ഡൗൺ നടത്തും. ഉപകരണത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഈ ഷട്ട്ഡൗൺ മനഃപൂർവമാണെങ്കിലും, ഉപയോക്താവിന് ഇത് അപ്രതീക്ഷിതമായിരിക്കാം.

അപ്രതീക്ഷിത ഷട്ട്ഡൗണുകൾ തടയൽ

നിങ്ങളുടെ ബാറ്ററിക്ക് ചാർജ് കുറയുമ്പോഴോ അതിന് ഉയർന്ന കെമിക്കൽ ഏജ് ഉള്ളപ്പോഴോ അല്ലെങ്കിൽ നിങ്ങൾ തണുത്ത താപനിലയിലായിരിക്കുമ്പോഴോ അപ്രതീക്ഷിത ഷട്ട്ഡൗൺ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഷട്ട്ഡൗൺ കൂടുതൽ തവണ സംഭവിക്കാം, ഇത് ഉപകരണത്തെ വിശ്വാസയോഗ്യമല്ലാത്തതോ ഉപയോഗശൂന്യമോ ആക്കുന്നു. iPhone 6, iPhone 6 Plus, iPhone 6s, iPhone 6s Plus, iPhone SE (ഒന്നാം തലമുറ), iPhone 7, iPhone 7 Plus എന്നിവ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുന്നത് തടയാൻ iOS, പെർഫോമൻസ് പീക്കുകൾ ഡൈനാമിക്കായി മാനേജ് ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് iPhone തുടർന്നും ഉപയോഗിക്കാനാകും. ഈ പെർഫോമൻസ് മാനേജ്മെന്റ് ഫീച്ചർ iPhone-ന് മാത്രമുള്ളതാണ്, മറ്റ് Apple ഉൽപ്പന്നങ്ങൾക്ക് ഇത് ബാധകമല്ല. iOS 12.1 മുതൽ, iPhone 8, iPhone 8 Plus, iPhone X എന്നിവയിൽ ഈ ഫീച്ചർ ഉൾപ്പെടുന്നു; iOS 13.1 മുതൽ ആരംഭിക്കുന്ന iPhone XS, iPhone XS Max, iPhone XR എന്നിവയിൽ ഈ ഫീച്ചർ ഉൾപ്പെടുന്നു. iPhone 11-ലും അതിനുശേഷമുള്ളവയിലും ഉള്ള പെർഫോമൻസ് മാനേജ്‌മെന്റിനെക്കുറിച്ച് അറിയുക.

ഉപകരണ താപനില, ബാറ്ററിയുടെ ചാർജ് നില, ബാറ്ററി ഇം‌പീഡൻസ് എന്നിവയുടെ സംയോജനം നോക്കിയാണ് iPhone പെർഫോമൻസ് മാനേജ്‌മെന്റ് പ്രവർത്തിക്കുന്നത്. അപ്രതീക്ഷിത ഷട്ട്ഡൗൺ തടയാൻ ഈ വേരിയബിളുകൾ ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ, CPU, GPU പോലുള്ള ചില സിസ്റ്റം ഘടകങ്ങളുടെ പരമാവധി പ്രകടനം iOS ഡൈനാമിക്കായി മാനേജ് ചെയ്യുകയുള്ളൂ. തൽഫലമായി, ഉപകരണത്തിന്റെ വർക്ക്‌ലോഡുകൾ സ്വയം സന്തുലിതമാകും, പ്രകടനത്തിൽ ഒരേ സമയം വലുതും വേഗത്തിലുള്ളതുമായ സ്‌പൈക്കുകൾ സംഭവിക്കുന്നതിന് പകരം, സിസ്റ്റം ടാസ്‌ക്കുകളുടെ സുഗമമായ വിതരണം ഇത് സാധ്യമാക്കുന്നു. ചില സന്ദർഭങ്ങളിൽ, ഉപകരണത്തിന്റെ പ്രകടനത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചേക്കില്ല. നിങ്ങളുടെ ഉപകരണത്തിന് എത്രത്തോളം പെർഫോമൻസ് മാനേജ്‌മെന്റ് ആവശ്യമാണ് എന്നതിനെ ആശ്രയിച്ചിരിക്കും മനസ്സിലാക്കപ്പെടുന്ന മാറ്റത്തിന്റെ തോത്.

കൂടുതൽ തീവ്രമായ പെർഫോമൻസ് മാനേജ്മെന്റ് ആവശ്യമുള്ള സന്ദർഭങ്ങളിൽ, ഇനിപ്പറയുന്നതുപോലുള്ള ഇഫക്റ്റുകൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം:

  • ആപ്പ് ലോഞ്ച് ചെയ്യാൻ കൂടുതൽ സമയം

  • സ്ക്രോൾ ചെയ്യുമ്പോൾ കുറഞ്ഞ ഫ്രെയിം റേറ്റുകൾ

  • ബാക്ക്‌ലൈറ്റ് ഡിമ്മിംഗ് (ഇത് നിയന്ത്രണ കേന്ദ്രത്തിൽ അസാധുവാക്കാം)

  • കുറഞ്ഞ സ്‌പീക്കർ വോളിയം, -3dB വരെ

  • ചില ആപ്പുകളിൽ ഫ്രെയിം റേറ്റ് ക്രമാനുഗതമായി കുറയുന്നത്

  • വളരെ തീവ്രതയേറിയ സാഹചര്യങ്ങളിൽ, ക്യാമറ UI-യിൽ ദൃശ്യമാകുന്നത് പോലെ, ക്യാമറ ഫ്ലാഷ് പ്രവർത്തനരഹിതമാക്കും

  • പശ്ചാത്തലത്തിൽ റീഫ്രഷ് ചെയ്യുന്ന ആപ്പുകൾ ലോഞ്ച് ചെയ്യുമ്പോൾ റീലോഡ് ചെയ്യേണ്ടി വന്നേക്കാം

ഈ പെർഫോമൻസ് മാനേജ്മെന്റ് ഫീച്ചർ പല പ്രധാന മേഖലകളെയും ബാധിക്കുന്നില്ല. ഇവയിൽ ഇനിപ്പറയുന്നത് ഉൾപ്പെടുന്നു:

  • സെല്ലുലാർ കോൾ ഗുണനിലവാരവും നെറ്റ്‌വർക്കിംഗ് ത്രൂപുട്ട് പ്രകടനവും

  • ക്യാപ്‌ചർ ചെയ്ത ഫോട്ടോ, വീഡിയോ നിലവാരം

  • GPS പ്രകടനം

  • ലൊക്കേഷൻ കൃത്യത

  • ഗൈറോസ്കോപ്പ്, ആക്സിലറോമീറ്റർ, ബാരോമീറ്റർ പോലുള്ള സെൻസറുകൾ

  • Apple Pay

ബാറ്ററി ചാർജ്ജ് കുറയുമ്പോഴും താപനില കുറയുമ്പോഴും ഉണ്ടാകുന്ന പെർഫോമൻസ്-മാനേജ്മെന്റ് മാറ്റങ്ങൾ താൽക്കാലികമാണ്. ഒരു ഉപകരണത്തിന്റെ ബാറ്ററിക്ക് കെമിക്കൽ ഏജ് വളരെ കൂടിയിട്ടുണ്ടെങ്കിൽ, പെർഫോമൻസ്-മാനേജ്മെന്റ് മാറ്റങ്ങൾക്ക് ദൈർഘ്യമേറിയേക്കാം. കാരണം, റീചാർജ് ചെയ്യാവുന്ന എല്ലാ ബാറ്ററികളും ഉപഭോഗവസ്തുക്കളാണ്, പരിമിതമായ ആയുസ്സ് മാത്രമേ അവയ്‌ക്ക് ഉള്ളൂ, അവസാനം അവ റീപ്ലേസ് ചെയ്യേണ്ടതുണ്ട്. ഇത് നിങ്ങളെ ബാധിക്കുകയും ഉപകരണത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഉപകരണത്തിന്റെ ബാറ്ററി റീപ്ലേസ് ചെയ്യുന്നത് സഹായകരമാകും.

iOS 11.3-നും അതിന് ശേഷമുള്ളവയ്‌ക്കും

അപ്രതീക്ഷിത ഷട്ട്ഡൗൺ ഒഴിവാക്കാൻ ആവശ്യമായ പെർഫോമൻസ് മാനേജ്മെന്റിന്റെ നിലവാരം ഇടയ്ക്കിടെ വിലയിരുത്തി iOS 11.3-ഉം അതിന് ശേഷമുള്ളവയും പെർഫോമൻസ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നു. നിരീക്ഷിക്കപ്പെട്ട പീക്ക് പവർ ആവശ്യകതകളെ പിന്തുണയ്ക്കാൻ ബാറ്ററി ക്ഷമതയ്‌ക്ക് കഴിയുമെങ്കിൽ, പെർഫോമൻസ് മാനേജ്മെന്റിന്റെ അളവ് കുറയ്ക്കും. അപ്രതീക്ഷിതമായി വീണ്ടും ഷട്ട്ഡൗൺ ആകുകയാണെങ്കിൽ, പെർഫോമൻസ് മാനേജ്മെന്റ് വർദ്ധിക്കും. കൂടുതൽ അഡാപ്റ്റീവ് പെർഫോമൻസ് മാനേജ്മെന്റ് അനുവദിക്കുന്ന തരത്തിൽ ഈ വിലയിരുത്തൽ നടന്നുകൊണ്ടിരിക്കുന്നു.

മൊത്തത്തിലുള്ള സിസ്റ്റം പെർഫോമൻസ് മെച്ചപ്പെടുത്താൻ, വൈദ്യുതി ആവശ്യങ്ങളെയും ബാറ്ററിയുടെ പവർ ശേഷിയെയും കുറിച്ച് കൂടുതൽ കൃത്യമായ മൂല്യനിർണ്ണയം നൽകുന്ന ഒരു നൂതന ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ഡിസൈനും iPhone 8-ഉം അതിന് ശേഷമുള്ളവയും ഉപയോഗിക്കുന്നു. അപ്രതീക്ഷിത ഷട്ട്ഡൗൺ കൂടുതൽ കൃത്യമായി മുൻകൂട്ടി കാണാനും അത് ഒഴിവാക്കാനും ഇത് iOS-നെ അനുവദിക്കുന്നു. തൽഫലമായി, iPhone 8-ലും അതിനുശേഷമുള്ളവയിലും പെർഫോമൻസ് മാനേജ്‌മെന്റിന്റെ ഇഫക്റ്റുകൾ അത്രമാത്രം ശ്രദ്ധേയമല്ലായിരിക്കാം. കാലക്രമേണ, എല്ലാ iPhone മോഡലുകളിലെയും റീചാർജ് ചെയ്യാവുന്ന ബാറ്ററികളുടെ ശേഷിയും പീക്ക് പെർഫോമൻസും കുറയുകയും അവസാനം അവ റീപ്ലേസ് ചെയ്യേണ്ടി വരികയും ചെയ്യും.

ബാറ്ററി ശതമാനം, കുറഞ്ഞ പവർ മോഡ്, ബാറ്ററി ലെവൽ ചാർട്ട് എന്നിവ കാണിക്കുന്ന ബാറ്ററി സ്ക്രീൻ.

ബാറ്ററി ഹെൽത്ത്

iPhone 6-ലും അതിന് ശേഷമുള്ളവയിലും ബാറ്ററി ഹെൽത്ത് കാണിക്കുന്നതിനായി iOS പുതിയ ഫീച്ചറുകൾ ചേർക്കുന്നു, കൂടാതെ ബാറ്ററി റീപ്ലേസ് ചെയ്യേണ്ടതുണ്ടോ എന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. ക്രമീകരണം > ബാറ്ററി > ബാറ്ററി ഹെൽത്തും ചാർജിംഗും എന്നിങ്ങനെ പോയാൽ നിങ്ങൾക്ക് ഇവ കണ്ടെത്താം (iOS 16.0-ലും അതിന് മുമ്പുള്ളവയിലും, ക്രമീകരണം > ബാറ്ററി > ബാറ്ററി ഹെൽത്ത് എന്നിങ്ങനെ പോയാൽ കണ്ടെത്താം).

കൂടാതെ, അപ്രതീക്ഷിത ഷട്ട്ഡൗണുകൾ തടയുന്നതിന് പരമാവധി പെർഫോമൻസ് ഡൈനാമിക്കായി മാനേജ് ചെയ്യുന്ന പെർഫോമൻസ്-മാനേജ്‌മെന്റ് ഫീച്ചർ ഓണാണോ എന്ന് നിങ്ങൾക്ക് കാണാൻ കഴിയും, കൂടാതെ നിങ്ങൾക്ക് അത് ഓഫാക്കാൻ തിരഞ്ഞെടുക്കുകയും ചെയ്യാം. പരമാവധി തൽക്ഷണ വൈദ്യുതി നൽകാനുള്ള ശേഷി കുറഞ്ഞ ബാറ്ററിയുള്ള ഉപകരണത്തിൽ അപ്രതീക്ഷിതമായി ഷട്ട്ഡൗൺ സംഭവിച്ചതിനുശേഷം മാത്രമേ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കൂ. iPhone 6, iPhone 6 Plus, iPhone 6s, iPhone 6s Plus, iPhone SE (ഒന്നാം തലമുറ), iPhone 7, iPhone 7 Plus എന്നിവയ്ക്ക് ഈ ഫീച്ചർ ബാധകമാണ്. iOS 12.1 മുതൽ, iPhone 8, iPhone 8 Plus, iPhone X എന്നിവയിൽ ഈ ഫീച്ചർ ഉൾപ്പെടുന്നു; iOS 13.1 മുതൽ ആരംഭിക്കുന്ന iPhone XS, iPhone XS Max, iPhone XR എന്നിവയിൽ ഈ ഫീച്ചർ ഉൾപ്പെടുന്നു. iPhone 11-ലും അതിന് ശേഷമുള്ളവയിലും ഉള്ള പെർഫോമൻസ് മാനേജ്‌മെന്റിനെക്കുറിച്ച് അറിയുക. കൂടുതൽ നൂതനമായ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഡിസൈൻ കാരണം ഈ പുതിയ മോഡലുകളിൽ പെർഫോമൻസ് മാനേജ്‌മെന്റിന്റെ ഇഫക്റ്റുകൾ അത്ര ശ്രദ്ധേയമല്ലായിരിക്കാം.

iOS 11.2.6 അല്ലെങ്കിൽ അതിന് മുമ്പുള്ളവയിൽ നിന്ന് അപ്‌ഡേറ്റ് ചെയ്യുന്ന ഉപകരണങ്ങളിൽ തുടക്കത്തിൽ പെർഫോമൻസ് മാനേജ്‌മെന്റ് പ്രവർത്തനരഹിതമാക്കും; പിന്നീട് ഉപകരണത്തിന് അപ്രതീക്ഷിത ഷട്ട്ഡൗൺ അനുഭവപ്പെടുകയാണെങ്കിൽ അത് വീണ്ടും പ്രവർത്തനക്ഷമമാക്കും.

ബാറ്ററിയും മൊത്തത്തിലുള്ള സിസ്റ്റവും, രൂപകൽപ്പന ചെയ്തതുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ആന്തരിക ഘടകങ്ങൾ പരിരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ, എല്ലാ iPhone മോഡലുകളിലും അടിസ്ഥാനപരമായ പെർഫോമൻസ് മാനേജ്മെന്റ് ഉൾപ്പെടുന്നു. ചൂടുള്ളതോ തണുത്തതോ ആയ താപനിലകളിലെ പെരുമാറ്റവും ആന്തരിക വോൾട്ടേജ് മാനേജ്മെന്റും ഇതിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കും പ്രതീക്ഷിക്കുന്ന പ്രവർത്തനത്തിനും ഇത്തരത്തിലുള്ള പെർഫോമൻസ് മാനേജ്മെന്റ് ആവശ്യമാണ്, അത് ഓഫാക്കാനാകില്ല.

പരമാവധി ശേഷി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബാറ്ററി ഹെൽത്ത് സ്ക്രീൻ.

നിങ്ങളുടെ ബാറ്ററിയുടെ പരമാവധി ശേഷി

ബാറ്ററി ഹെൽത്ത് സ്‌ക്രീനിൽ പരമാവധി ബാറ്ററി ശേഷിയെയും പീക്ക് പെർഫോമൻസ് ശേഷിയെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.

പരമാവധി ബാറ്ററി ശേഷി എന്നത് ഉപകരണം പുതിയതായിരുന്ന സമയത്തെ ബാറ്ററി ശേഷിയെ അളക്കുന്നു. ബാറ്ററിയുടെ കെമിക്കൽ ഏജ് കൂടുന്നതിനനുസരിച്ച് ബാറ്ററിയുടെ ശേഷി കുറയും, ഇത്, ചാർജ് ചെയ്യുന്ന സമയങ്ങൾക്കിടയിലെ ഉപയോഗ സമയം കുറയാൻ കാരണമായേക്കാം. iPhone നിർമ്മിച്ചതിനും അത് ആക്റ്റിവേറ്റ് ആക്കുന്നതിനും ഇടയിലുള്ള സമയ ദൈർഘ്യത്തെ ആശ്രയിച്ച്, നിങ്ങളുടെ ബാറ്ററി ശേഷി 100 ശതമാനത്തേക്കാൾ അൽപം കുറഞ്ഞതായി കാണിച്ചേക്കാം.

iPhone 14 മോഡലുകളുടെയും അതിന് മുമ്പുള്ളവയുടെയും ബാറ്ററികൾ, അനുയോജ്യമായ സാഹചര്യങ്ങളിൽ പൂർണ്ണമായ 500 ചാർജ് സൈക്കിളുകൾ തികയ്‌ക്കുമ്പോൾ, അവയുടെ യഥാർത്ഥ ശേഷിയുടെ 80 ശതമാനം നിലനിർത്താനുതകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.1 iPhone 15 മോഡലുകളുടെ ബാറ്ററികൾ, അനുയോജ്യമായ സാഹചര്യങ്ങളിൽ പൂർണ്ണമായ 1000 ചാർജ് സൈക്കിളുകൾ തികയ്‌ക്കുമ്പോൾ, അവയുടെ യഥാർത്ഥ ശേഷിയുടെ 80 ശതമാനം നിലനിർത്താനുതകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.1 എല്ലാ മോഡലുകളുടെയും കൃത്യമായ ശേഷിയുടെ ശതമാനം, അവ പതിവായി എങ്ങനെ ഉപയോഗിക്കുന്നുവെന്നും ചാർജ് ചെയ്യുന്നുവെന്നും ആശ്രയിച്ചിരിക്കും. ഒരു വർഷത്തെ വാറണ്ടിയിൽ (തുർക്കിയയിൽ രണ്ട് വർഷത്തെ വാറണ്ടി) പ്രാദേശിക ഉപഭോക്തൃ നിയമങ്ങൾ പ്രകാരം നൽകുന്ന അവകാശങ്ങൾക്ക് പുറമെ, തകരാറുള്ള ബാറ്ററിക്കുള്ള സേവന കവറേജും ഉൾപ്പെടുന്നു. വാറണ്ടി തീർന്നാൽ, നിരക്ക് ഈടാക്കി Apple, ബാറ്ററി സർവീസ് നൽകും. ചാർജ് സൈക്കിളുകളെക്കുറിച്ച് കൂടുതലറിയുക.

നിങ്ങളുടെ ബാറ്ററി ഹെൽത്ത് കുറയുന്നതിനനുസരിച്ച്, പീക്ക് പെർഫോമൻസ് നൽകാനുള്ള അതിന്റെ കഴിവും കുറയും. ബാറ്ററി ഹെൽത്ത് സ്‌ക്രീനിൽ പീക്ക് പെർഫോമൻസ് ശേഷിക്കായി ഒരു വിഭാഗമുണ്ട്, അവിടെ ഇനിപ്പറയുന്ന സന്ദേശങ്ങൾ ദൃശ്യമായേക്കാം.

പ്രകടനം സാധാരണമാണ്

ബാറ്ററിയുടെ നിലയ്‌ക്ക് സാധാരണ പീക്ക് പെർഫോമൻസിനെ പിന്തുണയ്ക്കാൻ കഴിയുകയും അതിൽ പെർഫോമൻസ് മാനേജ്മെന്റ് ഫീച്ചറുകൾ ബാധകമാക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് ഈ സന്ദേശം കാണാം:

നിങ്ങളുടെ ബാറ്ററി നിലവിൽ സാധാരണ പീക്ക് പെർഫോമൻസിനെ പിന്തുണയ്ക്കുന്നുണ്ട്.

പീക്ക് പെർഫോമൻസ് ശേഷി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബാറ്ററി ഹെൽത്ത് സ്ക്രീൻ.

പെർഫോമൻസ് മാനേജ്മെന്റ് ബാധകമാക്കി

പെർഫോമൻസ് മാനേജ്മെന്റ് ഫീച്ചറുകൾ ബാധകമാക്കിയാൽ നിങ്ങൾക്ക് ഈ സന്ദേശം കാണാം:

ആവശ്യമായ പീക്ക് പവർ നൽകാൻ ബാറ്ററിക്ക് സാധിക്കാത്തതിനാൽ ഈ iPhone-ന് അപ്രതീക്ഷിത ഷട്ട്ഡൗൺ നേരിടേണ്ടി വന്നു. ഇത് വീണ്ടും സംഭവിക്കുന്നത് തടയാൻ സഹായിക്കുന്നതിന് പെർഫോമൻസ് മാനേജ്മെന്റ് ബാധകമാക്കിയിട്ടുണ്ട്. പ്രവർത്തനരഹിതമാക്കുക...

പെർഫോമൻസ് മാനേജ്മെന്റ് പ്രവർത്തനരഹിതമാക്കിയാൽ, അത് വീണ്ടും ഓണാക്കാൻ കഴിയില്ലെന്നത് ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി ഷട്ട്ഡൗൺ സംഭവിച്ചാൽ അത് വീണ്ടും സ്വയമേവ ഓണാകും. പ്രവർത്തനരഹിതമാക്കാനുള്ള ഓപ്ഷനും ലഭ്യമാകും.

പീക്ക് പെർഫോമൻസ് ശേഷി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബാറ്ററി ഹെൽത്ത് സ്ക്രീൻ.

പെർഫോമൻസ് മാനേജ്മെന്റ് ഓഫാക്കി

ബാധകമാക്കിയ പെർഫോമൻസ്-മാനേജ്മെന്റ് ഫീച്ചർ നിങ്ങൾ പ്രവർത്തനരഹിതമാക്കിയാൽ, നിങ്ങൾക്ക് ഈ സന്ദേശം കാണാം:

ആവശ്യമായ പീക്ക് പവർ നൽകാൻ ബാറ്ററിക്ക് സാധിക്കാത്തതിനാൽ ഈ iPhone-ന് അപ്രതീക്ഷിത ഷട്ട്ഡൗൺ നേരിടേണ്ടി വന്നു. പെർഫോമൻസ് മാനേജ്മെന്റ് പരിരക്ഷകൾ നിങ്ങൾ നേരിട്ട് പ്രവർത്തനരഹിതമാക്കി.

ഉപകരണം വീണ്ടും അപ്രതീക്ഷിതമായി ഷട്ട്ഡൗൺ ആകുകയാണെങ്കിൽ, പെർഫോമൻസ്-മാനേജ്മെന്റ് ഫീച്ചറുകൾ വീണ്ടും ബാധകമാക്കും. പ്രവർത്തനരഹിതമാക്കാനുള്ള ഓപ്ഷനും ലഭ്യമാകും.

പീക്ക് പെർഫോമൻസ് ശേഷി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബാറ്ററി ഹെൽത്ത് സ്ക്രീൻ.

ബാറ്ററി ഹെൽത്ത് മോശമായി

ബാറ്ററി ഹെൽത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന സന്ദേശവും ദൃശ്യമാകും:

നിങ്ങളുടെ ബാറ്ററി ഹെൽത്ത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒരു Apple അംഗീകൃത സേവന ദാതാവിന് ബാറ്ററി റീപ്ലേസ് ചെയ്യാനും പൂർണ്ണമായ പെർഫോമൻസും ശേഷിയും പുനഃസ്ഥാപിക്കാനും കഴിയും. സേവന ഓപ്ഷനുകളെക്കുറിച്ച് കൂടുതൽ...

ഈ സന്ദേശം ഒരു സുരക്ഷാ പ്രശ്നത്തെയും സൂചിപ്പിക്കുന്നില്ല. നിങ്ങൾക്ക് തുടർന്നും ബാറ്ററി ഉപയോഗിക്കാം. എന്നിരുന്നാലും, ബാറ്ററി, പെർഫോമൻസ് എന്നിവയുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധേയമായ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. പുതിയൊരു റീപ്ലേസ്‌മെന്റ് ബാറ്ററി ഉപയോഗിച്ച് നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ സേവനം നേടൂ.

പ്രധാനപ്പെട്ട ബാറ്ററി സന്ദേശം ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബാറ്ററി ഹെൽത്ത് സ്ക്രീൻ.

പരിശോധിച്ചുറപ്പിക്കാനാകുന്നില്ല

താഴെയുള്ള സന്ദേശം നിങ്ങൾ കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ iPhone-ലെ ബാറ്ററി പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നില്ലെന്നാണ് അതിനർത്ഥം. iPhone XS, iPhone XS Max, iPhone XR എന്നിവയ്ക്കും അതിനുശേഷമുള്ളവയ്ക്കും ഈ സന്ദേശം ബാധകമാണ്.2

ഈ iPhone-ൽ ഒറിജിനൽ Apple ബാറ്ററിയാണോ ഉള്ളതെന്ന് പരിശോധിച്ചുറപ്പിക്കാനാകുന്നില്ല. ഈ ബാറ്ററിയിൽ നിന്നുള്ള വിശദാംശങ്ങൾ കൃത്യമായിരിക്കണമെന്നില്ല. കൂടുതലറിയുക...

ഈ സ്ക്രീനിലെ ബാറ്ററി ഹെൽത്ത് വിവരങ്ങൾ കൃത്യമായിരിക്കണമെന്നില്ല. നിങ്ങളുടെ ബാറ്ററി പരിശോധിക്കാൻ, സേവനം നേടുക.

ബാറ്ററി ഹെൽത്ത് വിഭാഗം ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബാറ്ററി ഹെൽത്ത് സ്ക്രീൻ.

ഒറിജിനൽ iPhone ബാറ്ററികളെക്കുറിച്ച് കൂടുതലറിയുക

iPhone 11, iPhone 11 Pro, iPhone 11 Pro Max എന്നിവയിലെ ബാറ്ററി ഹെൽത്ത് റിപ്പോർട്ടിംഗിന്റെ റീകാലിബ്രേഷൻ.

ചില ഉപയോക്താക്കൾക്കുള്ള ബാറ്ററി ഹെൽത്ത് റിപ്പോർട്ടിംഗിന്റെ തെറ്റായ കണക്കുകൾ പരിഹരിക്കുന്നതിനുള്ള ഒരു അപ്‌ഡേറ്റ് iOS 14.5-ലും അതിന് ശേഷമുള്ളവയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. iPhone 11, iPhone 11 Pro, iPhone 11 Pro Max എന്നിവയിൽ ബാറ്ററി ഹെൽത്ത് റിപ്പോർട്ടിംഗ് സിസ്റ്റം പരമാവധി ബാറ്ററി ശേഷിയും പീക്ക് പെർഫോമൻസ് ശേഷിയും വീണ്ടും കാലിബ്രേറ്റ് ചെയ്യും.

iOS 14.5-ലെ ബാറ്ററി ഹെൽത്ത് റിപ്പോർട്ടിംഗിന്റെ റീകാലിബ്രേഷനെക്കുറിച്ച് കൂടുതലറിയുക.

ബാറ്ററി സർവീസ്, റീസൈക്ലിംഗ് എന്നിവയെക്കുറിച്ച് അറിയുക

  1. നിങ്ങൾ iPhone ഉപയോഗിക്കുമ്പോൾ, അതിന്റെ ബാറ്ററി, ചാർജ് സൈക്കിളുകളിലൂടെ കടന്നുപോകുന്നു. ബാറ്ററി ശേഷിയുടെ 100 ശതമാനവും ഉപയോഗിക്കുമ്പോഴാണ് നിങ്ങൾ ഒരു ചാർജ് സൈക്കിൾ പൂർത്തിയാക്കുന്നത്. കാലക്രമേണ പ്രതീക്ഷിക്കപ്പെടുന്ന ബാറ്ററിയുടെ ശേഷിക്കുറവിനെ പ്രതിരോധിക്കാനായി, പൂർണ്ണമായ ചാർജ് സൈക്കിൾ യഥാർത്ഥ ശേഷിയുടെ 80 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ നോർമലൈസ് ചെയ്യുന്നു.

  2. iPhone X-ലും അതിന് മുമ്പുള്ളവയിലും, 'പരിശോധിച്ചുറപ്പിച്ചിട്ടില്ല' എന്നതിന് പകരം, "പ്രധാനപ്പെട്ട ബാറ്ററി സന്ദേശം" എന്നത് നിങ്ങൾ കണ്ടേക്കാം. ഈ iPhone-ന് ബാറ്ററി ഹെൽത്ത് നിർണ്ണയിക്കാനാകുന്നില്ല."

പ്രസിദ്ധീകരിച്ച തീയതി: